ആന്ധ്രപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ നടൻ പവൺ കല്യാണിന് വമ്പൻ സ്വീകരണമൊരുക്കി സഹോദരൻ ചിരഞ്ജീവി. രാം ചരൺ ആണ് കാറിൽ നിന്നിറങ്ങിയ പവൻ കല്യാണിനെ വീട്ടിലേക്കു സ്വീകരിച്ചത്. സഹോദരനെ കണ്ടതും വികാരാധീനനായ പവൻ, ചിരഞ്ജീവിയുടെ കാലിൽ തൊട്ട് അനുഗ്രഹം ഏറ്റുവാങ്ങി. പവൻ കല്യാണിന്റെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആന്ധ്രപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ നടൻ പവൺ കല്യാണിന് വമ്പൻ സ്വീകരണമൊരുക്കി സഹോദരൻ ചിരഞ്ജീവി. രാം ചരൺ ആണ് കാറിൽ നിന്നിറങ്ങിയ പവൻ കല്യാണിനെ വീട്ടിലേക്കു സ്വീകരിച്ചത്. സഹോദരനെ കണ്ടതും വികാരാധീനനായ പവൻ, ചിരഞ്ജീവിയുടെ കാലിൽ തൊട്ട് അനുഗ്രഹം ഏറ്റുവാങ്ങി. 

പവൻ കല്യാണിന്റെയും ചിരഞ്ജീവിയുടെയും മറ്റൊരു സഹോദരനായ നാഗേന്ദ്രബാബുവും കുടുംബവും ഒപ്പമുണ്ടായിരുന്നു. വികാരനിർഭരമായ നിമിഷങ്ങളുടെ വിഡിയോ ചിരഞ്ജീവി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. ഭാര്യയ്ക്കും മകനുമൊപ്പമാണ് പവൻ കല്യാൺ എത്തിയത്.

ADVERTISEMENT

ആന്ധ്രാ പ്രദേശിലെ പിതാംപുരം നിയോജക മണ്ഡലത്തിൽ മത്സരിച്ച പവൻ കല്യാൺ വൈഎസ്ആർസിപി സ്ഥാനാർഥിക്കെതിരെ 70,000 വോട്ടുകളുടെ വമ്പിച്ച ഭൂരപക്ഷത്തോടെയാണ് ജയിച്ചത്. 1,34,394 വോട്ടുകളാണ് താരത്തിന് ലഭിച്ചത്.ആന്ധ്രയിൽ 21 സീറ്റുകളിലാണ് ജനസേന പാർട്ടി വിജയിച്ചത്. ടിഡിപി, ബിജെപി എന്നിവരുമായി സഖ്യമുള്ള ജനസേന പാർട്ടി 175 നിയമസഭാ സീറ്റുകളിൽ 21 സീറ്റുകളിലാണ് ആകെ മത്സരിച്ചതും.

English Summary:

Pawan Kalyan's Grand Welcome By Brother Chiranjeevi After Positive Election Results