ഫഹദ് ഫാസിലിന്റെ 'കുട്ടിച്ചിത്ര'ത്തെക്കുറിച്ച് ‘ആവേശ’പൂർവം സംസാരിച്ച് തെന്നിന്ത്യൻ താരം സത്യരാജ്. ആലപ്പുഴയിലെ ഫാസിലിന്റെ വീട്ടില്‍വച്ചാണ് ഈ ചിത്രമെടുത്തതെന്നും അന്നത്തെ ആ കുട്ടിയാണ് ഇന്ന് മാമന്നൻ സിനിമയിലും ആവേശത്തിലുമൊക്കെ ഗംഭീരമായി അഭിനയിച്ച ഫഹദ് എന്ന് താൻ അറിഞ്ഞിരുന്നില്ലെന്നും സത്യരാജ് പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫഹദ് ഫാസിലിന്റെ 'കുട്ടിച്ചിത്ര'ത്തെക്കുറിച്ച് ‘ആവേശ’പൂർവം സംസാരിച്ച് തെന്നിന്ത്യൻ താരം സത്യരാജ്. ആലപ്പുഴയിലെ ഫാസിലിന്റെ വീട്ടില്‍വച്ചാണ് ഈ ചിത്രമെടുത്തതെന്നും അന്നത്തെ ആ കുട്ടിയാണ് ഇന്ന് മാമന്നൻ സിനിമയിലും ആവേശത്തിലുമൊക്കെ ഗംഭീരമായി അഭിനയിച്ച ഫഹദ് എന്ന് താൻ അറിഞ്ഞിരുന്നില്ലെന്നും സത്യരാജ് പറയുന്നു. കുഞ്ഞു ഫഹദിനെ മടിയിലിരുത്തി താലോലിക്കുന്ന സത്യരാജിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അടുത്തിടെ ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ ചിത്രത്തേക്കുറിച്ചുള്ള കഥ സത്യരാജ് വെളിപ്പെടുത്തിയത്.

‘‘ഞാൻ അഭിനയിച്ച പൂവിഴി വാസലിലെ, എൻ ബൊമ്മക്കുട്ടി അമ്മാവുക്ക് എന്നീ സിനിമകളുടെ സംവിധായകൻ ഫാസിൽ ആയിരുന്നു. ആദ്ദേഹം വലിയ സംവിധായകനാണ്. അദ്ദേഹം സ്വന്തം നാട്ടിലാണ് പടം എടുക്കുക. ഈ രണ്ടു പടങ്ങളും ആലപ്പുഴയിലാണ് ചിത്രീകരിച്ചത്. ആ സമയത്ത് ഒരിക്കൽ അദ്ദേഹത്തിന്റെ വീട്ടിൽ ഉച്ചയൂണിന് പോയി. ഗംഭീരമായിരുന്നു ഫാസിൽ സാറിന്റെ വീട്ടിലെ ലോബ്സ്റ്റർ ബിരിയാണി. ഭക്ഷണം കഴിഞ്ഞശേഷമായിരുന്നു ഈ ചിത്രമെടുത്തത്.

ADVERTISEMENT

അപ്പോൾ ഫഹദ് ചെറിയ കുട്ടിയാണ്. ഞാൻ മടിയിലിരുത്തി ഫോട്ടോ എടുത്തു. ആ ഫോട്ടോയാണ് ഇത്. അന്നത്തെ ആ കുട്ടിയാണ് ഇന്ന് മാമന്നൻ സിനിമയിലും ആവേശത്തിലുമൊക്കെ ഗംഭീരമായി അഭിനയിച്ച ഫഹദ് എന്ന് ഞാൻ അറിഞ്ഞിരുന്നില്ല. പിന്നെയാണ്, അന്ന് ഞാൻ മടിയിൽ വച്ചു ഫോട്ടോ എടുത്ത കുട്ടിയായിരുന്നു ഇപ്പോൾ എല്ലാവരും ആഘോഷിക്കുന്ന ഫഹദ് എന്ന് ഞാൻ തിരിച്ചറിഞ്ഞത്.’’–സത്യരാജിന്റെ വാക്കുകൾ.

English Summary:

The Untold Tale of Baby Fahadh Faasil and Sathyaraj

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT