പ്രേക്ഷകരുടെ ഇഷ്ടം നേടി ‘മന്ദാകിനി’യുടെ മുന്നേറ്റം. അൽത്താഫ് സലിം, അനാർക്കലി മരിക്കാർ, ഗണപതി തുടങ്ങിയവർ പ്രധാന വേഷത്തിലെത്തി വിനോദ് ലീല സംവിധാനം ചെയ്ത ചിത്രം മൂന്നാം വാരത്തിലേക്ക് കടക്കുന്നു. സ്പയർ പ്രൊഡക്‌ഷസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിർമിച്ചത്. കേരളത്തിൽ മൂന്നാം ആഴ്ചയിൽ നൂറിലധികം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രേക്ഷകരുടെ ഇഷ്ടം നേടി ‘മന്ദാകിനി’യുടെ മുന്നേറ്റം. അൽത്താഫ് സലിം, അനാർക്കലി മരിക്കാർ, ഗണപതി തുടങ്ങിയവർ പ്രധാന വേഷത്തിലെത്തി വിനോദ് ലീല സംവിധാനം ചെയ്ത ചിത്രം മൂന്നാം വാരത്തിലേക്ക് കടക്കുന്നു. സ്പയർ പ്രൊഡക്‌ഷസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിർമിച്ചത്.

കേരളത്തിൽ മൂന്നാം ആഴ്ചയിൽ നൂറിലധികം തിയറ്ററുകളിൽ ചിത്രം പ്രദർശനം തുടരുകയാണ്. യുഎഇ, യുകെ, അയർലൻഡിൽ ചിത്രം രണ്ടാം ആഴ്ചയിലേക്ക് കടന്നിരിക്കുന്നു. മികച്ച പ്രതികരണമാണ് ലോകമെമ്പാടും ചിത്രത്തിനായി ലഭിക്കുന്നത്.

ADVERTISEMENT

ഒരു കല്യാണദിവസം സംഭവിക്കുന്ന അസ്വാഭാവിക കാര്യങ്ങള്‍ നര്‍മത്തിന്‍റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന ചിത്രത്തിലെ പല രംഗങ്ങളും തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തിയിട്ടുണ്ട്. അൽത്താഫ്–അനാർക്കലി കോംബോയും സിനിമയുടെ ആകർഷണമാണ്.

വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒരു മുഴുനീള എന്റർടെയ്നറാണ്.സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിർമിക്കുന്നത്. ഷിജു എം. ഭാസ്കർ, ശാലു എന്നിവരുടെതാണ് കഥ. ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നതും ഷിജു എം. ഭാസ്കർ തന്നെയാണ്. ബിബിൻ അശോക് സംഗീതം ഒരുക്കുന്ന ഈ ചിത്രം കോമഡി എന്റർടെയ്നറാണ്. സംവിധായകൻ അൽത്താഫ് സലിമിനോടൊപ്പം മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ ലാൽ ജോസ്, ജൂഡ് ആന്തണി ജോസഫ്, ജിയോ ബേബി, അജയ് വാസുദേവ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 

ADVERTISEMENT

ആരോമൽ എന്ന കഥാപാത്രമായി അൽത്താഫ് വേഷമിടുന്ന ചിത്രത്തിൽ അമ്പിളി എന്ന കഥാപാത്രത്തെയാണ് അനാർക്കലി അവതരിപ്പിക്കുന്നത്.  ​ഗണപതി, ജാഫർ ഇടുക്കി, സരിത കുക്കു, വിനീത് തട്ടിൽ, അശ്വതി ശ്രീകാന്ത്, കുട്ടി അഖിൽ, അഖില നാഥ്, അല എസ് നൈന, ഗിന്നസ് വിനോദ്, രശ്മി അനിൽ, ബബിത ബഷീർ, പ്രതീഷ് ജേക്കബ്, അമ്പിളി സുനിൽ, അഖിൽ ഷാ, അജിംഷാ എന്നിവരും ചിത്രത്തിലുണ്ട്. 

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിനു നായർ, ചിത്രസംയോജനം ഷെറിൽ, കലാസംവിധാനം സുനിൽ കുമാരൻ, വസ്ത്രാലങ്കാരം ബബിഷ കെ രാജേന്ദ്രൻ, മേക്കപ്പ് മനു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ ഷിഹാബ് വെണ്ണല, പ്രൊജക്ട് ഡിസൈനർ സൗമ്യത വർമ്മ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ചീഫ് അസോ. ഡയറക്ടർ ഏബിൾ കൗസ്തുഭം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിനോദ് വേണുഗോപാൽ, പ്രൊഡക്‌ഷൻ മാനേജർ ആന്റണി തോമസ്, മനോജ്‌ സ്റ്റിൽസ് ഷൈൻ ചെട്ടികുളങ്ങര, പോസ്റ്റർ ഡിസൈൻ ഓൾഡ് മങ്ക്സ്, പിആർഒ എ.എസ്. ദിനേശ്, ശബരി.

English Summary:

Mandakini Movie Third week

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT