'മഞ്ഞുമ്മൽ ബോയ്സ് ഗംഭീരം, ഓസ്കർ അർഹിക്കുന്ന സിനിമ'; കാണാൻ വൈകിയതിൽ ക്ഷമ പറഞ്ഞ് അൽഫോൻസ് പുത്രൻ
മഞ്ഞുമ്മൽ ബോയ്സ്സിനിമയെ അഭിനന്ദിച്ച് സംവിധായകൻ അൽഫോൻസ് പുത്രൻ. സിനിമ തീർച്ചയായും ഒരു ഓസ്കർ പുരസ്കാരം അർഹിക്കുന്നുണ്ടെന്ന് അൽഫോൻസ് അഭിപ്രായപ്പെട്ടു. മഞ്ഞുമ്മൽ ബോയ്സിന് ഓസ്കർ ലഭിച്ചില്ലെങ്കിൽ ആ പുരസ്കാരത്തിലുള്ള വിശ്വാസം തന്നെ തനിക്ക് നഷ്ടപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമത്തിലൂടെയാണ് അൽഫോൻസ്

മഞ്ഞുമ്മൽ ബോയ്സ് സിനിമയെ അഭിനന്ദിച്ച് സംവിധായകൻ അൽഫോൻസ് പുത്രൻ. സിനിമ തീർച്ചയായും ഒരു ഓസ്കർ പുരസ്കാരം അർഹിക്കുന്നുണ്ടെന്ന് അൽഫോൻസ് അഭിപ്രായപ്പെട്ടു. മഞ്ഞുമ്മൽ ബോയ്സിന് ഓസ്കർ ലഭിച്ചില്ലെങ്കിൽ ആ പുരസ്കാരത്തിലുള്ള വിശ്വാസം തന്നെ തനിക്ക് നഷ്ടപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമത്തിലൂടെയാണ് അൽഫോൻസ് പുത്രന്റെ പ്രതികരണം.
അൽഫോൻസ് പുത്രന്റെ വാക്കുകൾ: മഞ്ഞുമ്മൽ ബോയ്സ് തീർച്ചയായും ഓസ്കർ അർഹിക്കുന്നു. എന്തൊരു ഗംഭീര സർവൈവൽ ത്രില്ലറാണ്! പൂർണമായും ഏറ്റവും മികച്ച രീതിയിൽ നിർമിക്കപ്പെട്ട സിനിമ. മഞ്ഞുമ്മൽ ബോയ്സിന് ഓസ്കർ ലഭിച്ചില്ലെങ്കിൽ, ഓസ്കർ പുരസ്കാരത്തിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെടും. മലയാള സിനിമയെ അഭിമാനപൂരിതമാക്കിയതിൽ ചിദംബരത്തിനും സംഘത്തിനും വലിയ നന്ദി. ഞാനിന്നാണ് സിനിമ കണ്ടത്. വൈകിയതിൽ ക്ഷമിക്കണം. യഥാർഥ സംഭവത്തിൽ അകപ്പെട്ടവർ നേരിടേണ്ടി വന്ന വേദന ഇനി മറ്റൊരാൾക്ക് വരാതിരിക്കട്ടെ!
മഞ്ഞുമ്മലിൽ നിന്നും കൊടൈക്കനാലിലേക്ക് ടൂറുപോയ സുഹൃദ് സംഘങ്ങളിലൊരാൾ ഗുണ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിപ്പോകുന്നതും സുഹൃത്തുക്കളിൽ ഒരാൾ കൂട്ടുകാരനെ രക്ഷിക്കുന്നതുമായ യഥാർഥ സംഭവമാണ് സിനിമയ്ക്ക് ആധാരമായത്. ചിദംബരം സംവിധാനം ചെയ്ത ചിത്രം ഈ വർഷത്തെ ബ്ലോക് ബസ്റ്റർ ഹിറ്റായി. ചിത്രം കേരളത്തിൽ മാത്രമല്ല തമിഴ് നാട്ടിലും മാറ്റ് അന്യസംസ്ഥാനങ്ങളിലും സൂപ്പർ ഹിറ്റ് ആയിരുന്നു. സൗബിൻ സാഹിർ, ശ്രീനാഥ് ഭാസി, ഗണപതി, ഖാലിദ് റഹ്മാൻ, ദീപക് പറമ്പോൾ, ചന്ദു സലിം കുമാർ, ജീൻ പോൾ ലാൽ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.