‘രാവിലെ മുതൽ വൈകിട്ട് വരെ ചീത്ത പറഞ്ഞു കൊണ്ടേയിരിക്കണം’; വിവാദമായി രതീഷിന്റെ പ്രസ്താവന
കോസ്റ്റ്യൂം ഡിസൈനർ ലിജിയുടെ വെളിപ്പെടുത്തലോടെ വിവാദത്തിലകപ്പെട്ട സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ സെറ്റിലെ തന്റെ പെരുമാറ്റ രീതിയെക്കുറിച്ച് സംസാരിക്കുന്ന വിഡിയോ വൈറലാകുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ‘രാവിലെ മുതൽ വൈകിട്ട് വരെ തെറി പറഞ്ഞുകൊണ്ടേയിരിക്കണം, അതാണ് പ്രധാന ജോലി’ എന്നാണ് രതീഷ്

കോസ്റ്റ്യൂം ഡിസൈനർ ലിജിയുടെ വെളിപ്പെടുത്തലോടെ വിവാദത്തിലകപ്പെട്ട സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ സെറ്റിലെ തന്റെ പെരുമാറ്റ രീതിയെക്കുറിച്ച് സംസാരിക്കുന്ന വിഡിയോ വൈറലാകുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ‘രാവിലെ മുതൽ വൈകിട്ട് വരെ തെറി പറഞ്ഞുകൊണ്ടേയിരിക്കണം, അതാണ് പ്രധാന ജോലി’ എന്നാണ് രതീഷ് പറയുന്നത്.
രതീഷിന്റെ വാക്കുകൾ ഇങ്ങനെ
‘‘സിനിമയുടെ സെറ്റിലേക്ക് നൂറ്റമ്പത് ആളുകൾ വരുന്നത് അത്രതന്നെ സിനിമ ചെയ്യാനാണെന്നു തോന്നും. അൻപതോളം നടീനടന്മാരും, മറ്റു ടെക്‌നീഷ്യൻസും മൊബൈൽ ഫോണിൽ റീലെല്ലാം കണ്ട് ചിരിച്ചുകൊണ്ടാണ് സെറ്റിലേക്ക് വരുന്നത്. ചിലർ വീട്ടിൽ മക്കളുടെ വിദ്യാഭ്യാസകാര്യങ്ങളൊക്കെ ഓർത്താകും ജോലി ചെയ്യുന്നത്. അവരെയൊക്കെ ഒരു സിനിമയിലേക്ക് കൊണ്ടുവരാൻ എളുപ്പമല്ല. ഞാൻ പറഞ്ഞു കൊടുക്കുന്നതിൽ നിന്നും അവർ മാറിപ്പോകാതെയിരിക്കാൻ തെറി പറയുക എന്നതാണ് മാർഗം.
രാവിലെ മുതൽ വൈകിട്ട് വരെ തെറി പറഞ്ഞുകൊണ്ടേയിരിക്കണം. അതാണ് പ്രധാന ജോലി. ശ്രദ്ധ വളരെ കുറഞ്ഞ തലമുറയിൽപ്പെട്ട ആളുകളുമായാണ് ഞാൻ ജോലി ചെയ്യുന്നത്. ഒരു കാര്യം പറഞ്ഞുകൊടുത്ത് കഴിഞ്ഞ്, ഒന്ന് മൂത്രമൊഴിച്ചു തിരിച്ചു വരുമ്പോഴേക്ക് എന്തായിരുന്നു സാറേ പറഞ്ഞത് എന്നാണ് അവർ ചോദിക്കുന്നത്. പരിഹാരമായി നമുക്ക് ചെയ്യാവുന്നത് അവരെ വാഷ്‌റൂമിലേക്ക് വിടാതെയിരിക്കുക എന്നതാണ്’എന്ന് രതീഷ് പറയുന്നു.
‘സമൂഹത്തിൽ എന്തെല്ലാം നടക്കുന്നുണ്ടോ, അത് തന്നെയാണ് എന്റെ എഴുത്തിലും സിനിമയിലും ചിന്തയിലും പ്രതിഫലിക്കുന്നത്. പ്രോപഗന്റ സിനിമ ഞാൻ ചെയ്തിട്ടില്ല. എന്റെയും സിനിമയിൽ പ്രവർത്തിക്കുന്ന മറ്റുള്ളവരുടെയും രാഷ്ട്രീയം സിനിമയിൽ വരുന്നത് സ്വാഭാവികമാണ്. എന്റെ സിനിമയിലെ ജാതി സമൂഹത്തിന്റെ സത്യാവസ്ഥയാണ്. അതിൽ എനിക്ക് യാതൊരു പ്രശ്നവും തോന്നുന്നില്ല. സെൻസർ ബോർഡിന് എന്റെ സിനിമ മനസിലാകാത്തതിന് ഞാൻ എന്ത് ചെയ്യാനാണ്. എന്നേക്കാൾ ബൗദ്ധികനിലവാരം ഉള്ളവരെ എന്റെ സിനിമ സെൻസർ ചെയ്യിക്കാൻ ഏർപ്പാടാക്കിയാൽ ചിലപ്പോൾ സിനിമയെ കൂടുതൽ മനസ്സിലാക്കാനാകും. ഇങ്ങനെ കഷ്ടപ്പെട്ട് ചെയ്യുന്ന സിനിമയാണ് തീയറ്ററിൽ കണ്ടിട്ട് ഒറ്റവാക്കിൽ നന്നായില്ല എന്ന് പറയുന്നത്’’.– രതീഷ് കൂട്ടിച്ചേർക്കുന്നു.