കാനിലെ തിളക്കത്തിന് മലയാളത്തിന്റെ ആദരം; ഉപഹാരം നൽകി മുഖ്യമന്ത്രി
കാന്‍ ചലച്ചിത്രമേളയില്‍ തിളങ്ങിയ മലയാള ചലച്ചിത്രപ്രവര്‍ത്തകരെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് ഉപഹാരം നല്‍കി. മന്ത്രിമാരായ സജി ചെറിയാന്‍, വി.ശിവന്‍കുട്ടി എന്നിവരും സന്നിഹിതരായിരുന്നു. ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍, അഭിനേതാക്കളായ കനി കുസൃതി, ദിവ്യ

കാന്‍ ചലച്ചിത്രമേളയില്‍ തിളങ്ങിയ മലയാള ചലച്ചിത്രപ്രവര്‍ത്തകരെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് ഉപഹാരം നല്‍കി. മന്ത്രിമാരായ സജി ചെറിയാന്‍, വി.ശിവന്‍കുട്ടി എന്നിവരും സന്നിഹിതരായിരുന്നു. ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍, അഭിനേതാക്കളായ കനി കുസൃതി, ദിവ്യ പ്രഭ, ഹൃദു ഹാറൂണ്‍, അസീസ് നെടുമങ്ങാട് എന്നിവരെയാണ് ആദരിച്ചത്.
പായൽ കപാഡിയ സംവിധാനം ചെയ്ത മലയാളം–ഹിന്ദി ചിത്രം ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് മലയാളികളായ കനി കുസൃതിയും ദിവ്യപ്രഭയും കാൻ ചലച്ചിത്രമേളയുടെ റെഡ് കാർപ്പറ്റിലെത്തിയത്. ചിത്രത്തിൽ അസീസ് നെടുമങ്ങാടും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രം ഗ്രാൻ പ്രി പുരസ്കാരം നേടുകയും ചെയ്തു. 30 വർഷത്തിനു ശേഷമാണ് ഒരു ഇന്ത്യൻ ചിത്രം ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്.
ഛായാഗ്രഹണ മികവിനുള്ള പിയർ ആഞ്ജിനോ പുരസ്‌കാരം മലയാളിയായ സന്തോഷ് ശിവനാണ് ഇത്തവണ നേടിയത്. ഈ പുരസ്കാരം നേടിയ ആദ്യ ഏഷ്യക്കാരനായി സന്തോഷ് ശിവൻ.