കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രമായ ഗ്ര്‍ര്‍ര്‍ര്‍....റിലീസ് ചെയ്യുകയാണ്. റിലീസുമായി ബന്ധപ്പെട്ട ആഘോഷപരിപാടികള്‍ എന്തെങ്കിലും ഉണ്ടാകുമോയെന്ന് അറിയില്ല. പക്ഷേ ഫാന്‍സ് അസോസിയേഷനുകളും പിആര്‍ ഏജന്‍സികളും ദിവസങ്ങള്‍ക്ക് മുന്‍പേ പോസ്റ്റുകളിട്ട് സമൂഹമാധ്യമങ്ങള്‍ നിറയ്ക്കില്ല. ഇല്ലാത്ത ഹൈപ്പുകള്‍

കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രമായ ഗ്ര്‍ര്‍ര്‍ര്‍....റിലീസ് ചെയ്യുകയാണ്. റിലീസുമായി ബന്ധപ്പെട്ട ആഘോഷപരിപാടികള്‍ എന്തെങ്കിലും ഉണ്ടാകുമോയെന്ന് അറിയില്ല. പക്ഷേ ഫാന്‍സ് അസോസിയേഷനുകളും പിആര്‍ ഏജന്‍സികളും ദിവസങ്ങള്‍ക്ക് മുന്‍പേ പോസ്റ്റുകളിട്ട് സമൂഹമാധ്യമങ്ങള്‍ നിറയ്ക്കില്ല. ഇല്ലാത്ത ഹൈപ്പുകള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രമായ ഗ്ര്‍ര്‍ര്‍ര്‍....റിലീസ് ചെയ്യുകയാണ്. റിലീസുമായി ബന്ധപ്പെട്ട ആഘോഷപരിപാടികള്‍ എന്തെങ്കിലും ഉണ്ടാകുമോയെന്ന് അറിയില്ല. പക്ഷേ ഫാന്‍സ് അസോസിയേഷനുകളും പിആര്‍ ഏജന്‍സികളും ദിവസങ്ങള്‍ക്ക് മുന്‍പേ പോസ്റ്റുകളിട്ട് സമൂഹമാധ്യമങ്ങള്‍ നിറയ്ക്കില്ല. ഇല്ലാത്ത ഹൈപ്പുകള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രമായ ഗ്ര്‍ര്‍ര്‍ര്‍....റിലീസ് ചെയ്യുകയാണ്. റിലീസുമായി ബന്ധപ്പെട്ട ആഘോഷപരിപാടികള്‍ എന്തെങ്കിലും ഉണ്ടാകുമോയെന്ന് അറിയില്ല. പക്ഷേ ഫാന്‍സ് അസോസിയേഷനുകളും പിആര്‍ ഏജന്‍സികളും ദിവസങ്ങള്‍ക്ക് മുന്‍പേ പോസ്റ്റുകളിട്ട് സമൂഹമാധ്യമങ്ങള്‍ നിറയ്ക്കില്ല. ഇല്ലാത്ത ഹൈപ്പുകള്‍ സൃഷ്ടിക്കില്ല. വിളിച്ചുകൂവി ബഹളമുണ്ടാക്കില്ല. അഥവാ ആരെങ്കിലും അതിന് തുനിഞ്ഞാല്‍ തന്നെ താരം കുട പിടിക്കില്ല. അതാണ് ചാക്കോച്ചന്‍. എന്നും സിനിമയുടെ ആരവങ്ങളില്‍ നിന്ന് അകന്നു നിന്ന് സ്വന്തം കര്‍മത്തില്‍ മാത്രം വിശ്വസിച്ച് നിശ്ശബ്ദമായി മുന്നോട്ട് പോകുന്ന നടന്‍. താനൊരു അസാധാരണ നടനാണെന്ന് അദ്ദേഹം ഒരിടത്തും അവകാശപ്പെടാറില്ല. സഹപ്രവര്‍ത്തര്‍ക്ക് അച്ചാരം കൊടുത്ത് പറയിക്കാറുമില്ല. 

സ്ഥിരപരിശ്രമം കൊണ്ട് കരിയറില്‍ വളരാനും മാറ്റങ്ങള്‍ സൃഷ്ടിക്കാനുമുളള നിശബ്ദ സഞ്ചാരങ്ങള്‍. ഈ മാന്യതയായിരുന്നു എന്നും ചാക്കോച്ചന്റെ തുറുപ്പുചീട്ട്. വിവാദങ്ങളില്‍ നിന്ന് എന്നും ഒഴിഞ്ഞു നില്‍ക്കാന്‍ അദ്ദേഹം ബോധപൂര്‍വം ശ്രമിച്ചിരുന്നു. ഏതെങ്കിലും തരത്തില്‍ നെഗറ്റീവ് കമന്റുകള്‍ക്ക് ഇരയാകാന്‍ തക്ക ഒന്നും സൃഷ്ടിക്കുന്ന പ്രകൃതമല്ല ചാക്കോച്ചന്റേത്. ഉദയാ കുടുംബത്തിന്റെ സവിശേഷ പാരമ്പര്യത്തെക്കുറിച്ച് അദ്ദേഹത്തിന് ഉത്തമ ബോധ്യമുണ്ട്. തന്റെ മേല്‍ വന്നു വീഴുന്ന ഓരോ കറകളും ആത്യന്തികമായി വന്നുകൊളളുന്നത് മഹത്തായ ഒരു പാരമ്പര്യത്തിന് മേലാണ് അദ്ദേഹത്തിനറിയാം. അതിലുപരി ആത്യന്തികമായി ക്വാളിറ്റിയുളള മനുഷ്യനാണ് അദ്ദേഹം. സിനിമ ഏത് നല്ലവനെയും മാറ്റി മറിക്കുമെന്ന് പറയപ്പെടാറുണ്ട്. പണവും പ്രശസ്തിയും ആരാധനയും അംഗീകാരങ്ങളും മറ്റെല്ലാ സുഖസൗകര്യങ്ങളും വാരിക്കോരി ലഭ്യമാകുന്ന ഒരു മേഖലയില്‍ എത്തിപ്പെട്ടാല്‍ നിലനില്‍പ്പിനായി മനുഷ്യര്‍ എന്തും കാട്ടിക്കൂട്ടുമെന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഒരു കാലത്തും സ്വന്തം വ്യക്തിത്വം വിറ്റ് പ്രവര്‍ത്തിച്ചിട്ടില്ല ഈ നടന്‍.

ADVERTISEMENT

ഏത് വ്യക്തിയെക്കുറിച്ചും നല്ലത് പറയുന്നവരുണ്ട്. മോശം പറയുന്നവര്‍ അതിലേറെയുണ്ട്. അത് സമൂഹത്തിന്റെ സഹജ സ്വഭാവമാണ്. എന്നാല്‍ കുഞ്ചാക്കോ ബോബനെക്കുറിച്ച് ആരെങ്കിലും ഏതെങ്കിലും വിധത്തില്‍ വിരുദ്ധാഭിപ്രായം പറഞ്ഞു കേട്ടിട്ടില്ല. അത്തരമൊരു വ്യക്തിത്വഗുണം പേറുന്നവര്‍ അധികമില്ല എന്നതാണ് ചാക്കോച്ചന് മാറ്റു കൂട്ടുന്നത്.

പെരുമാറ്റത്തിലെ മാന്യതയാണ് ആ വ്യക്തിത്വത്തിന്റെ ഹൈലൈറ്റ്. എത്ര പ്രകോപനപരമായ സാഹചര്യങ്ങളിലും ചാക്കോച്ചന്‍ ക്ഷുഭിതനായി ആരും കണ്ടിട്ടില്ല. താരങ്ങള്‍ക്ക് സഹജമായ ജാടയും തലക്കനവും കാണിക്കുന്ന ശീലവുമില്ല. ആരെയും സോപ്പിടുകയോ കൃത്രിമ വിനയം നടിക്കുകയോ ചെയ്യാറില്ല. സൗമ്യമായ ചിരിയും പതുങ്ങിയ ശബ്ദവും മിതഭാഷിത്വവുമാണ് ചാക്കോച്ചന്റെ ബ്രാന്‍ഡ് മാര്‍ക്ക്. ക്യാമറയ്ക്ക് പിന്നില്‍ അഭിനയം തീരെ വശമില്ല.

ബാലതാരമായി തുടങ്ങി നായകനായി

1981ല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ വന്‍ വിജയത്തിന് ശേഷം ഫാസില്‍ ഒരുക്കിയ ധന്യ എന്ന പടത്തിലാണ് അന്ന് അഞ്ചു വയസ്സ് മാത്രം പ്രായമുളള കുഞ്ചാക്കോ ബോബന്‍ എന്ന ബാലതാരം ആദ്യമായി മുഖം കാണിക്കുന്നത്. പിതാവ് ബോബന്‍ കുഞ്ചാക്കോ ആയിരുന്നു നിർമാതാവ്. ആ സിനിമ തിയറ്ററില്‍ വന്‍ പരാജയമായി. സ്വാഭാവികമായും ചാക്കോച്ചനെയും ആരും തിരിച്ചറിഞ്ഞില്ല. 16 വര്‍ഷങ്ങള്‍ക്ക് ശേഷം 1997ലാണ് വീണ്ടും അദ്ദേഹം ക്യാമറയെ അഭിമുഖീകരിക്കുന്നത്. 

കുഞ്ചാക്കോ ബോബൻ ബാഡ്മിന്റൻ മത്സരത്തിനിടെ
ADVERTISEMENT

നടനാകണം എന്ന് ആഗ്രഹിച്ച് സിനിമയില്‍ വന്നയാളല്ല ചാക്കോച്ചന്‍. അഥവാ അത്തരമൊരു മോഹം ഉളളിലുളളതായി അദ്ദേഹം ഇന്നേവരെ പൊതുവേദികളില്‍ പറഞ്ഞിട്ടുമില്ല. ഉദയാ സ്ഥാപകന്‍ കുഞ്ചാക്കോയുടെ പൗത്രനും നിര്‍മാതാവും സംവിധായകനുമായ ബോബന്‍ കുഞ്ചാക്കോയുടെ പുത്രനുമായ ചാക്കോച്ചന്‍ യുവത്വത്തിന്റെ ആദ്യപാദത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ഉദയയ്ക്ക് പഴയ പ്രതാപം നഷ്ടപ്പെട്ടിരുന്നു. കുടുംബത്തിലെ മൂത്തമകന്‍ എന്ന നിലയില്‍ കുടുംബപരമായ ചുമതലകള്‍ നിര്‍വഹിക്കാന്‍ ബാധ്യസ്ഥനായ ഘട്ടത്തിലാണ് അവിചാരിതമായി ഫാസില്‍ അനിയത്തിപ്രാവ് എന്ന സിനിമയിലേക്ക് ക്ഷണിക്കുന്നത്. ആദ്യം അദ്ദേഹം ഒഴിഞ്ഞുമാറി എന്നാണ് അറിവ്. പിന്നീട് പലരുടെയും നിര്‍ബന്ധത്തിനും ഫാസില്‍ എന്ന മനുഷ്യനിലുളള വിശ്വാസത്തിന്റെ പുറത്തും ആ സിനിമ ചെയ്യാന്‍ തയാറായി.

ശാലിനിയും ചാക്കോച്ചനും

അനിയത്തിപ്രാവിന്റെ മുഖ്യ ആകര്‍ഷണം ഒരു കാലത്ത് തരംഗമായിരുന്ന ബേബി ശാലിനി എന്ന ബാലതാരം നായികയായി എത്തുന്നു എന്നതായിരുന്നു. ശാലിനിയെ കാണാനാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബസദസും യുവാക്കളും യുവതികളും അടങ്ങുന്ന യൂത്ത് ഓഡിയന്‍സും തീയറ്ററില്‍ ഇടിച്ചു കയറിയത്. ശാലിനി സിനിമയില്‍ തരക്കേടില്ലാതെ അഭിനയിച്ചുവെങ്കിലും ബാലതാരമായിരുന്ന കാലത്തെ ഗും പലര്‍ക്കും അനുഭവപ്പെട്ടില്ല. ശാലിനിയെ കാണാന്‍ തിയറ്ററില്‍ കയറിയവര്‍, തിയറ്ററില്‍ നിന്നിറങ്ങുമ്പോള്‍ കൂടെക്കൂട്ടിയത് കുഞ്ചാക്കോ ബോബനെ ആയിരുന്നു. സ്‌ക്രീന്‍ തകര്‍ക്കുന്ന അപാരമായ ഭാവാഭിനയചാതുര്യം കാഴ്ചവച്ചുകൊണ്ട് ഒന്നുമല്ല ചാക്കോച്ചന്‍ പ്രേക്ഷക മനസ് കീഴടക്കിയത്.

വളരെ റൊമാന്റിക് ആയ ഒരു ചോക്ലേറ്റ് കാമുകന്‍. ആ കഥാപാത്രം ആവശ്യപ്പെടുന്നത് അതിന്റെ കൃത്യമായ അളവിലും അനുപാതത്തിലും അദ്ദേഹം പ്രേക്ഷകര്‍ക്ക് നല്‍കി. ഫാസില്‍ പറഞ്ഞു തന്നത് അതേ പോലെ ചെയ്തു എന്നതൊഴിച്ചാല്‍ അതില്‍ തന്റെ സംഭാവനകളൊന്നുമില്ലെന്ന് പിന്നീട് പല അഭിമുഖങ്ങളിലും അദ്ദേഹം തുറന്ന് പറഞ്ഞു. ഒരു പരിധി വരെ അത് ശരിയായിരിക്കാം. ഏത് നടന്‍ വന്നാലും അഭിനയിച്ചു കാണിച്ചുകൊടുക്കുന്നത് ഫാസിലിന്റെ  ഒരു രീതിയാണ്. അതിനപ്പുറം നടന്‍ എന്ത് ചെയ്തു എന്ന്  പരിശോധിക്കുമ്പോഴാണ് അയാളിലെ നടനവ്യക്തിത്വം നാം തിരിച്ചറിയുന്നത്. അനിയത്തിപ്രാവില്‍ ചാക്കോച്ചന്‍ മരിച്ച് അഭിനയിച്ചില്ല. പകരം മിതത്വമാര്‍ന്ന ഭാവഹാവാദികളിലൂടെ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ ബിഹേവ് ചെയ്യുക മാത്രമാണുണ്ടായത്. അഭിനയ ജീവിതത്തിലുടനീളം ഈ സമീപനമാണ് അദ്ദേഹം സ്വീകരിച്ചിട്ടുളളത്. 

ADVERTISEMENT

ലക്ഷക്കണക്കിന് ആരാധകരെയാണ് ഒരേയൊരു സിനിമയിലുടെ ചാക്കോച്ചന്‍ നേടിയെടുത്തത്. പ്രത്യേകിച്ചും പെണ്‍കുട്ടികളായ ആരാധികമാര്‍ ചാക്കോച്ചന്‍ എന്ന പേരിന് ചുറ്റും ഭ്രമണം ചെയ്യുന്ന അവസ്ഥയായിരുന്നു. ആദ്യ സിനിമയിലുടെ അത്ര വലിയ ഹൈപ്പ് ലഭിച്ചിട്ടും അതേ അളവില്‍ തുടര്‍ന്നു കൊണ്ടു പോകാന്‍ പല കാരണങ്ങളാല്‍ സാധിച്ചില്ല. 

സിനിമയുടെ എബിസിഡി അറിയാതെ ഈ രംഗത്ത് വരുന്ന നടന്‍മാര്‍ പോലും ഒന്നോ രണ്ടോ സിനിമകള്‍ കഴിഞ്ഞാല്‍ ഈ മേഖലയിലെ അണിയറനീക്കങ്ങളും കരുനീക്കങ്ങളും അഭ്യസിക്കുകയായി. സെല്‍ഫ് മാര്‍ക്കറ്റ് ചെയ്യുക, തന്റേതായ ഒരു കോക്കസ് ഉണ്ടാക്കുക, തന്നെ ഹൈലൈറ്റ് ചെയ്യുന്ന കഥയും തിരക്കഥയും സ്വയം മുന്‍കൈ എടുത്ത് എഴുതിക്കുക. സ്വയം ബൂസ്റ്റ് ചെയ്യാനും സ്വന്തം താരമൂല്യം വര്‍ദ്ധിപ്പിക്കാനുമുളള ഇടപെടലുകള്‍ നടത്തുക, മീഡിയകളെ കയ്യിലെടുക്കുക...എന്നിങ്ങനെ പല തലങ്ങളിലേക്ക് വ്യാപരിച്ചു കിടക്കുന്നു ഇത്തരം പിപ്പിടികള്‍.

എന്നാല്‍ ഒരു സിനിമാ കുടുംബത്തില്‍ നിന്നും വന്നയാളായിട്ടും കുഞ്ചാക്കോ ബോബന്‍ ഇതിനൊന്നൂം നിന്നുകൊടുത്തില്ല. സിനിമകളില്‍ കാണുന്ന അതേ നിഷ്‌കളങ്കമായ ചിരിയുമായി അദ്ദേഹം തന്നെ ബുക്ക് ചെയ്യുന്ന സിനിമകളുടെ സെറ്റില്‍ വന്ന് അഭിനയിച്ച് മടങ്ങി. അങ്ങനെ ആ മാന്യതയുടെ കൂടി പര്യായമായി മാറി ചാക്കോച്ചന്‍ എന്ന പേര്.

അനിയത്തിപ്രാവിന് ശേഷം ആ സിനിമയുടെ ചുവടു പിടിച്ച് ചാക്കോച്ചന്‍ സിനിമകള്‍ ഒരുക്കാനായിരുന്നു സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും താത്പര്യം. ഒരു വിജയം ഉണ്ടായാല്‍ അതിന് പിന്നാലെ സഞ്ചരിക്കുന്നതായിരുന്നു അക്കാലത്തെ രീതി. ആവര്‍ത്തന സ്വഭാവമുളള സിനിമകളുടെ പരാജയം നടനെയും ബാധിച്ചു തുടങ്ങി.  മയില്‍പ്പീലിക്കാവ് എന്ന സിനിമയില്‍ ഇരട്ട വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടും അര്‍ഹിക്കുന്ന തലത്തില്‍ എത്തിയില്ല. നക്ഷത്രത്താരാട്ട് പോലെയുളള സിനിമകള്‍ ശരാശരി വിജയത്തിലൊതുങ്ങി. വിഖ്യാത സംവിധായകന്‍ സാക്ഷാല്‍ ഹരിഹരന്‍ പോലും ചാക്കോച്ചന്‍-ശാലിനി ജോടികളുടെ അന്നത്തെ പോപ്പുലാരിറ്റി കണക്കിലെടുത്ത് പ്രേംപൂജാരി എന്നൊരു സിനിമ ഒരുക്കുകയുണ്ടായി. ബോക്‌സ് ഓഫിസില്‍ ദയനീയ പരാജയമായിരുന്നു ചിത്രം.

പ്രേക്ഷക മനം കവര്‍ന്ന നിറം

ഈ വിഷമഘട്ടത്തില്‍ ചാക്കോച്ചന് തുണയായത് കമല്‍ സംവിധാനം ചെയ്ത നിറം എന്ന ചിത്രമാണ്. ക്യാംപസ് പശ്ചാത്തലത്തില്‍ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും പുതിയ നിറങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ച ഈ സിനിമ പ്രമേയത്തിന്റെ പുതുമ കൊണ്ടും ആവിഷ്‌കരണത്തിലെ പ്രസാദാത്മകത കൊണ്ടും തിയറ്ററുകളില്‍ നിറഞ്ഞോടി. നടന്‍ എന്ന നിലയില്‍ മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി കുറെക്കൂടി മെച്ചപ്പെട്ട പ്രകടനമാണ് ചാക്കോച്ചന്‍ കാഴ്ച വച്ചത്. ശാലിനിയും അനിയത്തിപ്രാവിനേക്കാള്‍ നിറഞ്ഞ് അഭിനയിച്ചത് ഈ ചിത്രത്തിലായിരുന്നു. കുഞ്ചാക്കോ-ശാലിനി കോംബോയുടെ മറ്റൊരു വിജയത്തിളക്കമായിരുന്നു നിറം.

സാമാന്യ വിജയം നേടിയ വേറെയും സിനിമകള്‍ ഉണ്ടായെങ്കിലും അനിയത്തിപ്രാവും നിറവും സൃഷ്ടിച്ച ഹൈപ്പുണ്ടാക്കാനോ വേറിട്ട തലത്തില്‍ ഈ ജോടികളെ പ്രതിഷ്ഠിക്കാനും പരീക്ഷിക്കാനും അവയ്‌ക്കൊന്നിനും കഴിഞ്ഞതുമില്ല. ചോക്ലേറ്റ് ഹീറോ പരിവേഷത്തിനപ്പുറം സഞ്ചരിക്കാന്‍ കെല്‍പ്പില്ലാത്ത നടന്‍ എന്ന അർഥത്തില്‍ ചില പ്രേക്ഷകരും മാധ്യമങ്ങളും ഈ പരാജയങ്ങളിലൊക്കെ കുറ്റപ്പെടുത്തിയത് ചാക്കോച്ചനെയായിരുന്നു. യഥാർഥത്തില്‍ അതായിരുന്നില്ല കാതലായ വസ്തുത. മൗലികതയില്ലാത്ത പ്രമേയങ്ങളും മടുപ്പിക്കുന്ന ആഖ്യാന രീതിയും ഒരേ അച്ചില്‍ വാര്‍ത്ത കഥാപാത്രസൃഷ്ടിയും മറ്റുമായി ഫിലിം മേക്കേഴ്‌സ് തന്നെ നശിപ്പിക്കുകയായിരുന്നു ഈ നടനെ. വെല്ലുവിളി ഉയര്‍ത്തുന്ന വേഷങ്ങളുമായി ആരും ചാക്കോച്ചനെ സമീപിച്ചില്ല. ഇയാള്‍ക്ക് ഇതൊക്കെയേ സാധിക്കൂ എന്ന മുന്‍വിധിയായിരുന്നു പലര്‍ക്കും. ഗൗരവമേറിയ ഒരു കഥാപാത്രമായി അദ്ദേഹത്തെ സങ്കല്‍പ്പിക്കാന്‍ പോലും പലര്‍ക്കും കഴിഞ്ഞില്ല. അത്തരം റോളുകള്‍ ചോദിച്ചു വാങ്ങാന്‍, അതിനായി ബോധപൂര്‍വം ശ്രമിക്കാന്‍ സിനിമയിലെ ചരടുവലികളില്‍ വിശ്വസിക്കാത്ത ചാക്കോച്ചന് കഴിഞ്ഞതുമില്ല.

പതിയെ പതിയെ അദ്ദേഹത്തിന്റെ പടിയിറക്കം സംഭവിക്കുകയായിരുന്നു. പല സിനിമകളും വീണു. സത്യന്‍ അന്തിക്കാടിന്റെ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക പോലെ ഗ്രാമ്യപശ്ചാത്തലത്തിലുളള റിയലിസ്റ്റിക് സിനിമകളിലേക്കും അദ്ദേഹം ക്ഷണിക്കപ്പെട്ടുവെങ്കിലും തിയറ്ററില്‍ വിജയമായില്ല. ലോഹിതദാസിന്റെ കസ്തൂരിമാന്‍ ഒരു ആശ്വാസചിത്രമെന്ന് പറയാമെങ്കിലും നായികാപ്രധാനമായ ചിത്രം മീരാ ജാസ്മിന്റെ അക്കൗണ്ടിലാണ് അറിയപ്പെട്ടത്. 

അഭിനയത്തിന് അവധി 

ക്രമേണ അവസരങ്ങളില്ലാത്ത ഒരു ചാക്കോച്ചനെയാണ് പിന്നീട് മലയാളികള്‍ കണ്ടത്. ഏറെക്കാലം അദ്ദേഹം എവിടെയാണെന്ന് പോലും പലര്‍ക്കും അറിയാതെയായി. കരിയര്‍ നശിപ്പിക്കുന്ന സിനിമകളില്‍ നിന്ന് തത്ക്കാലം അവധിയെടുത്ത് അദ്ദേഹം റിയല്‍ എസ്‌റ്റേറ്റ് ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അത് നല്ല നിലയില്‍ മൂന്നോട്ട് പോകുന്നതിനിടയില്‍ സിനിമ അദ്ദേഹത്തിന്റെ സ്വപ്നങ്ങളില്‍ നിന്ന് തന്നെ അകന്നു പോയി. അല്ലെങ്കിലും സിനിമ സ്വപ്നം കണ്ട് അതിനായി തുനിഞ്ഞിറങ്ങിയ ആളായിരുന്നില്ല ചാക്കോച്ചന്‍.

അവിചാരിതമായി വന്നു. ചില പടങ്ങളില്‍ അഭിനയിച്ചു. ചിലത് ഹിറ്റായി. അതിലേറെ പടങ്ങള്‍ വീണു. ആ ഒഴുക്കില്‍ നീന്തിപ്പോയ ഒരു യുവാവ് മാത്രമായിരുന്നു അന്നത്തെ കുഞ്ചാക്കോ ബോബന്‍. ഇന്നും ആസുത്രണങ്ങളില്‍ വിശ്വസിക്കുന്ന പ്രകൃതം അദ്ദേഹത്തിനുളളതായി അറിവില്ല എന്നതാണ് വാസ്തവം. വരുന്നത് വരുന്നിടത്തു വച്ച് സ്വീകരിക്കുന്നതാണ് രീതി.

റിയല്‍ എസ്‌റ്റേറ്റ് ബിസിനസുമായി മുന്നോട്ട് പോയ അദ്ദേഹം സിനിമയില്‍ തിരിച്ചു വരണമെന്ന് അദ്ദേഹത്തേക്കാളേറെ ആഗ്രഹിച്ചത് ഭാര്യ പ്രിയയായിരുന്നു. സിനിമകള്‍ കണ്ട് ഇഷ്ടപ്പെട്ട് ചാക്കോച്ചന്റെ കടുത്ത ആരാധികയായി പിന്നീട് സുഹൃത്തും ജീവിതസഖിയുമായി തീര്‍ന്ന പ്രിയക്ക് ബിസിനസില്‍ ഒതുങ്ങിക്കൂടേണ്ട ആളല്ല അദ്ദേഹമെന്ന് തോന്നിയിരിക്കാം. അക്കാലത്ത് ഒറ്റപ്പെട്ട ചില സിനിമകളില്‍ മിന്നിമറഞ്ഞെങ്കിലും കുഞ്ചാക്കോ ബോബന്‍ എന്ന സൂപ്പര്‍ഹിറ്റ് നായകന്റെ താരസാന്നിധ്യം ഉറപ്പ് വരുത്തുന്ന ശക്തമായ ഒരു സിനിമയും കഥാപാത്രവും ഉണ്ടായില്ല. അങ്ങനെ തീര്‍ത്തും സിനിമയ്ക്ക് അവധി പറഞ്ഞ് മുന്നോട്ട് പോകുന്നതിനിടയിലാണ് വി.കെ. പ്രകാശ് ജയസൂര്യ നായകനായ ഗുലുമാല്‍ എന്ന കോമഡി ചിത്രത്തിലേക്ക് തുല്യപ്രാധാന്യമുളള വേഷത്തിലേക്ക് ക്ഷണിക്കുന്നത്. തമാശ ചാക്കോച്ചന് വല്ലാതെ അങ്ങ് വഴങ്ങുന്ന ഒന്നായിരുന്നില്ല. പൊതുവെ ഏതൊരു നടനും ഹ്യൂമര്‍ നന്നായി അഭിനയിച്ച് ഫലിപ്പിക്കുക പ്രയാസമാണെന്നും അറിയാം. എന്നിരിക്കിലും സ്വയം വിശ്വസിച്ച് ആ പടം ഏറ്റെടുത്തു അദ്ദേഹം. തുല്യപ്രാധാന്യമുളള നായകനായിട്ടും സിനിമയുടെ പോസ്റ്ററുകളില്‍ അന്ന് മാര്‍ക്കറ്റില്ലാത്ത കുഞ്ചാക്കോ ബോബന്റെ പടം അടിക്കാന്‍ വിതരണക്കാര്‍ വിമുഖത കാട്ടി. അന്ന്  സ്വന്തം കയ്യില്‍ നിന്ന് പണമെടുത്ത് പോസ്റ്ററുകള്‍ അച്ചടിച്ച് കൊച്ചിയിലെ ചുവരുകളില്‍ പതിച്ച കഥയും കേട്ടിട്ടുണ്ട്. 

ഗുലുമാലിലുടെ രണ്ടാം വരവ്

എന്തായാലും അത്തരം ഗുലുമാലുകളെ മറികടന്ന് സിനിമ തിയറ്ററില്‍ ഹിറ്റായെന്ന് മാത്രമല്ല നര്‍മരംഗങ്ങളില്‍ പൊതുവെ ശോഭിക്കാറുളള ജയസൂര്യയ്‌ക്കൊപ്പം കട്ടയ്ക്ക് നിന്ന് അഭിനയിക്കുന്ന ചാക്കോച്ചനെ ജനം വീണ്ടും സ്വീകരിച്ചു. വിശ്വാസത്തിലെടുത്തു. കുഞ്ചാക്കോ ബോബന്റെ സിനിമകള്‍ക്ക് ആളുകള്‍ കയറും എന്ന നില വന്നു. തുടര്‍ന്ന് ജീത്തു ജോസഫിന്റെ  ‘മമ്മി ആന്‍ഡ് മീ’യില്‍ സിംഗിള്‍ ഹീറോയായി വന്ന് ഹിറ്റടിച്ചു. ലാല്‍ജോസിന്റെ എല്‍സമ്മ എന്ന ആണ്‍കുട്ടി പോലുളള സിനിമകളിലെ  നാടന്‍ വേഷങ്ങളിലൂം ചാക്കോച്ചന്‍ തിളങ്ങി. ആ ചിത്രം 100 ദിവസമാണ് തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. 

രണ്ടാം വരവില്‍ ചാക്കോച്ചന്‍ തിരിച്ചറിഞ്ഞ ചില വസ്തുതകളുണ്ട്. ആരെങ്കിലും ഏതെങ്കിലുമൊരു കഥയുമായി വന്നാല്‍ സ്വീകരിക്കുകയല്ല വേണ്ടത്. ഒരേ അച്ചില്‍ വാര്‍ത്ത സിനിമകള്‍ക്കും ഇനി തല വച്ചുകൊടുക്കില്ല. ചോക്ലേറ്റ് ഹീറോ എന്നതിനപ്പുറം വലിയ സാധ്യതകളുളള ഒരു നടന്‍ തന്റെയുളളില്‍ എവിടെയോ ഒളിഞ്ഞിരിപ്പുണ്ട്. ഈ ആത്മവിശ്വാസമാവാം അദ്ദേഹത്തെ ട്രാഫിക്കില്‍ കൊണ്ടെത്തിച്ചത്. രാജേഷ് പിളള ചാക്കോച്ചന്റെ കരിയറിലെ ഏറ്റവും വലിയ ഫ്‌ളോപ്പായ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ സംവിധാനം ചെയ്ത വ്യക്തിയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹം തിരിച്ചു വരികയാണ്. അതും ചാക്കോച്ചനെ മുന്‍നിര്‍ത്തി ഒരു സിനിമയുമായി. സാധാരണ ഗതിയില്‍ ആരും മുഖം തിരിച്ചു കളയാം. 

എന്നാല്‍ ട്രാഫിക്കിന്റെ സ്‌ക്രിപ്റ്റ് കേട്ട് ചാക്കോച്ചന്‍ ത്രില്‍ഡായി. ഏത് നടനെയും എക്‌സൈറ്റ് ചെയ്യിക്കാന്‍ പാകത്തില്‍ ശക്തമായ തിരക്കഥയുമായാണ് ബോബി-സഞ്ജയ് ചെന്നത്. രാജേഷ് ഇതെങ്ങിനെ വിഷ്വലൈസ് ചെയ്യുമെന്ന് ചാക്കോച്ചന്‍ ആകുലപ്പെട്ടില്ല. ഇങ്ങനെയൊരു കഥയും തിരക്കഥയും ഉള്‍ക്കൊളളാന്‍ മാനസികമായി പാകപ്പെട്ട സംവിധായകന് ഇത് നന്നായി ചിത്രീകരിക്കാനും കഴിയുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. നീണ്ട ഇടവേളക്കിടയില്‍ സിനിമയെ നന്നായി പഠിച്ചറിഞ്ഞ് വിപുലമായ ഹോംവര്‍ക്കുകള്‍ക്ക് ശേഷമായിരുന്നു രാജേഷിന്റെ രണ്ടാം വരവ്. 

ട്രാഫിക്കിലൂടെ യൂടേൺ

ട്രാഫിക്ക് ഷൂട്ട് കഴിഞ്ഞ് പ്രിവ്യൂ കണ്ടപ്പോള്‍ ഞെട്ടിയത് ചാക്കോച്ചന്‍ മാത്രമല്ല, മലയാള സിനിമ  ഒന്നാകെയായിരുന്നു. അന്നേ വരെ ഇന്ത്യന്‍ സിനിമയ്ക്ക് പരിചിതമല്ലാത്ത പ്രമേയവും തിരക്കഥയും ആഖ്യാനരീതിയും ദൃശ്യവത്കരണവുമൊക്കെയായി കുറ്റമറ്റ ഒരു സിനിമ. ട്രാഫിക്ക് രാജേഷ് പിളളയുടെയും കുഞ്ചാക്കോ ബോബന്റെയും കരിയര്‍ മാറ്റി മറിച്ചു എന്നതിലുപരി മലയാള സിനിമയെ ട്രാഫിക്കിന് മുന്‍പും പിന്‍പും എന്ന തരത്തില്‍ വര്‍ഗീകരിക്കുകയും ചെയ്തു. ഇന്ന്  വന്‍തോതില്‍ ആഘോഷിക്കപ്പെടുന്ന ന്യൂജനറേഷന്‍ സിനിമകളുടെ ആവിര്‍ഭാവം വാസ്തവത്തില്‍ ട്രാഫിക്കില്‍ നിന്നായിരുന്നു. പരമ്പരാഗതമായ കഥനരീതികളെ പാടെ അട്ടിമറിച്ച് വേറിട്ട ആഖ്യാന രീതിയും യുണീക്കായ സമീപനവും പുലര്‍ത്തിയ ട്രാഫിക്ക് അന്നും ഇന്നും ചലച്ചിത്രവിദ്യാര്‍ത്ഥികള്‍ക്ക് ഒരു ടെക്‌സ്റ്റ് ബുക്കായി. വിപ്ലവകരമായ ഈ മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ കഴിഞ്ഞു എന്നത് ചാക്കോച്ചന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായി. വെറുതെ പ്രേമിച്ച് നടക്കാന്‍ മാത്രമുളള കഥാപാത്രങ്ങളിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുന്ന പതിവ് ചലച്ചിത്ര പ്രവര്‍ത്തകര്‍ അവസാനിപ്പിച്ചു. 

ഓര്‍ഡിനറിയിലെ ബസ് കണ്ടക്ടര്‍ ചാക്കോച്ചനില്‍ നിന്ന് പ്രതീക്ഷിക്കാത്ത കഥാപാത്രമായിരുന്നു. ചിത്രം വന്‍വിജയം നേടി. പിന്നീട് വൈവിധ്യപൂര്‍ണ്ണമായ സിനിമകളുടെ കുത്തൊഴുക്കായിരുന്നു. മല്ലു സിങ്, പുളളിപ്പുലികളും ആട്ടിന്‍കുട്ടിയും, റോമന്‍സ്, ത്രീ ഡോട്ട്‌സ്, വേട്ട, മധുരനാരങ്ങ, ഹൗ ഓള്‍ഡ് ആര്‍ യു,  വേട്ട, ടേക്ക് ഓഫ്, അഞ്ചാം പാതിര, നായാട്ട് എന്നീ സിനിമകള്‍ ബോക്‌സ് ഓഫിസ് വിജയങ്ങളായി എന്നതിലുപരി നടന്‍ എന്ന നിലയില്‍ ചാക്കോച്ചന് കനത്ത വെല്ലുവിളികള്‍ ഉയര്‍ത്തിയ കഥാപാത്രങ്ങള്‍ സമ്മാനിച്ചു. നാം അതു വരെ കാണാത്ത ഒരു ചാക്കോച്ചന്‍ ഈ സിനിമകളിലൂടെ വാര്‍ത്തെടുക്കപ്പെട്ടു. അതിന്റെ തുടര്‍ച്ചയെന്നോണം സംഭവിച്ച ന്നാ താന്‍ കൊണ്ട് കേസ് കൊട് 2022 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ സ്‌പെഷല്‍ ജൂറി പരാമര്‍ശത്തിന് അര്‍ഹമായി. 

2004 ല്‍ ശിവപ്രസാദ് സംവിധാനം ചെയ്ത ഈ സ്‌നേഹതീരത്ത് എന്ന സിനിമയിലെ അഭിയത്തിനാണ് കുഞ്ചാക്കോ ബോബന് ആദ്യമായി സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷല്‍ ജൂറി പുരസ്‌കാരം ലഭിക്കുന്നത്. സിനിമയിലെ നേട്ടങ്ങള്‍ക്കോ പുരസ്‌കാരങ്ങള്‍ക്കോ പിന്നാലെ സഞ്ചരിക്കാന്‍ മടിയുളള ചാക്കോച്ചന്‍ എക്കാലവും തന്നെ തേടി വരുന്ന അവസരങ്ങളും അംഗീകാരങ്ങളും മാത്രം സ്വീകരിച്ചുകൊണ്ട് ഒതുങ്ങി നിന്നു. 

പടി പടിയായി ഒരു വളര്‍ച്ച

27 വര്‍ഷങ്ങള്‍ നീണ്ട ബൃഹത്തായ ചലച്ചിത്ര ജീവിതത്തില്‍ അദ്ദേഹം ബാക്കി വച്ച നിലപാടുകള്‍ തന്നെയാണ് പ്രധാനം.കാഴ്ചയില്‍ ഭംഗിയുളള ഒരു മുഖവും യുവാക്കളെ ആകര്‍ഷിക്കുന്ന ഭാവഹാവാദികളും എന്ന തലത്തില്‍ നിന്നും ഒരു നടന്‍ പടിപടിയായി മികച്ച അഭിനയമുഹൂര്‍ത്തങ്ങളിലേക്ക് നടന്നു കയറുന്ന കാഴ്ചയാണ് കുഞ്ചാക്കോ ബോബന്റെ അഭിനയജീവിതം.വിമര്‍ശകരുടെ നാവടപ്പിച്ചുകൊണ്ട് ഗൗരവമുളള വേഷങ്ങളില്‍ നന്നായി തിളങ്ങാന്‍ കഴിയുമെന്ന് അദ്ദഹം ആവര്‍ത്തിച്ച് തെളിയിച്ചു.കരിയറില്‍ വിജയങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ സിംഗിള്‍ ഹീറോ കളിക്കായി വാശി പിടിക്കുന്ന നടന്‍മാരുണ്ട്. അവിടെയും ചാക്കോച്ചന്‍ വ്യത്യസ്തനായി. 

റോമന്‍സ്, ഓര്‍ഡിനറി അടക്കം ചാക്കോച്ചന്റെ പല ഹിറ്റ് സിനിമകളിലും ബിജു മേനോനുമായി അദ്ദേഹം തുല്യപ്രാധാന്യമുളള കഥാപാത്രവുമായി സ്‌ക്രീന്‍ സ്‌പേസ് പങ്കിട്ടു.പലരും ശ്രദ്ധിക്കാതെ പോയ മറ്റൊരു വസ്തുതയുണ്ട്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വാചകക്കസര്‍ത്തുകള്‍ നടത്തുന്ന പല താരങ്ങളും സ്ത്രീ പ്രധാനമായ സിനിമകളില്‍ നായകനായി അഭിനയിക്കാന്‍ വിസമ്മതിക്കാറുണ്ട്. ഉദയനാണ് താരത്തില്‍ ശ്രീനിവാസന്‍ പറയും പോലെ എന്റെ മുഖം...എന്റെ തല...എന്റെ തല...എന്റെ മുഖം..പോസ്റ്ററുകളിലും സ്‌ക്രീനിലും അങ്ങനെ തന്നെ വേണമെന്ന പിടിവാശിക്കാരുടേത് കൂടിയാണ് സിനിമ. എന്നാല്‍ കരിയറിന്റെ തുടക്കം മുതല്‍ പിന്നീട് രണ്ടാം വരവിലും വന്‍താരമൂല്യമുളള നായകനായി വളര്‍ന്ന ശേഷം പോലും ഫീമെയില്‍ ഓറിയന്റഡ് സിനിമകളില്‍ അഭിനയിക്കാന്‍ ചാക്കോച്ചന് മടിയില്ല. മമ്മി ആന്‍ഡ് മി, എല്‍സമ്മ എന്ന ആണ്‍കുട്ടി, ടേക്ക് ഓഫ്, ഹൗ ഓള്‍ഡ് ആര്‍ യു

എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം.

ആറാം പാതിര

താനും തന്റെ കഥാപാത്രവും മാത്രം നന്നാവുക എന്നതിലുപരി സിനിമയുടെ പ്രമേയവും അതിന്റെ ടോട്ടാലിറ്റിക്കുമാണ് അദ്ദേഹത്തിന്റെ മുഖ്യപരിഗണന. ഈ വിവേകവും വിവേചനശേഷിയും കൂടി ചേര്‍ന്നതാണ് കുഞ്ചാക്കോ ബോബന്‍. നാല്‍പ്പതുകളുടെ അന്ത്യപാദത്തിലെത്തി നില്‍ക്കുന്ന ഈ ജന്മദിനത്തിലും ഒരു കൗമാരക്കാരന്റെയും യുവാവിന്റെയും സന്ത്രാസങ്ങള്‍ നിലനിര്‍ത്താന്‍ കഴിയുന്നു എന്നതും അദ്ദേഹത്തിന് ലഭിച്ച അനുഗ്രഹങ്ങളില്‍ പ്രധാനമായി പ്രേക്ഷകര്‍ കാണുന്നു. സ്‌ക്രീനില്‍ അഴിഞ്ഞാടുന്ന ഒരു ചാക്കോച്ചനെ നാം അധികം കണ്ടിട്ടില്ല. വ്യക്തിജീവിതത്തിലെന്ന പോലെ സൗമ്യതയും മിതത്വവും പക്വതയും നിറഞ്ഞ സമീപനത്തിലുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി.

കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ അഞ്ചാം പാതിരയുടെ രണ്ടാം ഭാഗം ആറാം പാതിര സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടിയും കൗതുകമായി. ‘‘നിങ്ങളെ പോലെ തന്നെ എനിക്കും ആഗ്രഹമുണ്ട്. പക്ഷേ എല്ലാം തീരുമാനിക്കേണ്ടത് സംവിധായകനായ മിഥുന്‍ മാനുവലാണ്’’ ഇതാണ് ചാക്കോച്ചന്‍. ഫിലിം മേക്കറെ മാനിക്കുന്ന, നടന്‍ എന്ന നിലയില്‍ തന്റെ ദൗത്യം പരമാവധി ഭംഗിയായി നിര്‍വഹിച്ചുകൊണ്ട് ഒതുങ്ങിക്കൂടാന്‍ ശ്രമിക്കുന്ന മനുഷ്യന്‍. ഏറ്റവും പുതിയ ചിത്രമായ ഗ്ര്‍ര്‍ര്‍...പേര് സൂചിപ്പിക്കും പോലെ റഫ് ആയ ഒരു ചാക്കോച്ചനെയാവുമോ അവതരിപ്പിക്കുക? കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

English Summary:

27 years of Kunchacko Boban in Malayalam Film industry

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT