ഇൻസ്റ്റഗ്രാം റീൽസ് വിഡിയോയിലൂടെ വൈറലായ മലയാളി മോഡൽ ആരാധ്യ ദേവിയുടെ (ശ്രീലക്ഷ്മി സതീഷ്) ഗ്ലാമർ വിഡിയോ പങ്കുവച്ച് ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ. സംവിധായകന്റെ യൂട്യൂബ് ചാനലിലൂടെയാണ് വാട്ടെറിങ് ദ് ഡാൻസ് എന്ന അടിക്കുറിപ്പോടെ ആരാധ്യയുടെ അതീവ ഗ്ലാമറസ് വിഡിയോ വർമ റിലീസ് ചെയ്തത്. ആരാധ്യയും വിഡിയോ തന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇൻസ്റ്റഗ്രാം റീൽസ് വിഡിയോയിലൂടെ വൈറലായ മലയാളി മോഡൽ ആരാധ്യ ദേവിയുടെ (ശ്രീലക്ഷ്മി സതീഷ്) ഗ്ലാമർ വിഡിയോ പങ്കുവച്ച് ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ. സംവിധായകന്റെ യൂട്യൂബ് ചാനലിലൂടെയാണ് വാട്ടെറിങ് ദ് ഡാൻസ് എന്ന അടിക്കുറിപ്പോടെ ആരാധ്യയുടെ അതീവ ഗ്ലാമറസ് വിഡിയോ വർമ റിലീസ് ചെയ്തത്. ആരാധ്യയും വിഡിയോ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. 

ആരാധ്യയെ നായികയാക്കി രാം ഗോപാൽ വർമ നിർമിക്കുന്ന ‘സാരി’ എന്ന സിനിമയിൽ നിന്നുള്ള വിഡിയോയാണിത്. വിഡിയോയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ഉയരുന്നത്.

ADVERTISEMENT

ആരാധ്യയുടെ ഗ്ലാമർ ചിത്രങ്ങളും വിഡിയോയും നിരന്തരമായി പോസ്റ്റ് ചെയ്യുന്ന ആർജിവിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനവും ഉയര്‍ന്നിരുന്നു. കഴിഞ്ഞ ലോക്ഡൗൺ സമയത്ത് നിലവാരം കുറഞ്ഞ സിനിമകളെടുത്താണ് ആർജിവി വാർത്തകളിൽ ഇടം നേടിയത്. പലതും ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്ന സിനിമകളായതിനാൽ സാമ്പത്തിക ലാഭത്തിനുവേണ്ടി മാത്രമാണ് രാം ഗോപാൽ വർമ ഇപ്പോൾ സിനിമ ചെയ്യുന്നതെന്നും വിമർശനം ഉയർന്നിരുന്നു.

ലോക സാരി ദിനത്തോടനുബന്ധിച്ച് ‘സാരി’ എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റും രാം ഗോപാല്‍ വർമ പുറത്തുവിട്ടിരുന്നു. ആർജിവിയും ആർവി ഗ്രൂപ്പും ചേർന്നാണ് നിർമിക്കുന്നത്.

ADVERTISEMENT

അഞ്ച് ഭാഷകളിൽ ചിത്രം റിലീസിനെത്തും. സിനിമയിലേക്ക് ചുവടുവയ്ക്കുന്ന ശ്രീലക്ഷ്മി തന്റെ പേരും മാറ്റിയതായി രാം ഗോപാൽ വർമ വെളിപ്പെടുത്തി. ആരാധ്യ ദേവി എന്നാകും ഇനി മുതൽ ശ്രീലക്ഷ്മി അറിയപ്പെടുക. ഇൻസ്റ്റഗ്രാമിലും തന്റെ പേര് ശ്രീലക്ഷ്മി മാറ്റിയിട്ടുണ്ട്.

English Summary:

Ram Gopal Varma drops water dance video of Aaradhya Devi