വോക്കൽ കോഡിന് വീക്കം; ശബ്ദ വിശ്രമത്തിലെന്ന് ജോളി ചിറയത്ത്
വോക്കൽ കോഡിന് വീക്കം സംഭവിച്ചതിനാൽ ശബ്ദ വിശ്രമത്തിലാണെന്ന് നടിയും എഴുത്തുകാരിയുമായ ജോളി ചിറയത്ത്. വർഷങ്ങൾക്കു മുൻപ് ഇത്തരമൊരു അവസ്ഥ വന്നപ്പോൾ ശബ്ദം അടഞ്ഞു പോവുകയും ദീർഘകാലത്തെ ചികിത്സയ്ക്കു ശേഷമാണ് ശബ്ദം വീണ്ടെടുത്തതെന്നും ജോളി വ്യക്തമാക്കി. സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം സുഹൃത്തുക്കളെയും

വോക്കൽ കോഡിന് വീക്കം സംഭവിച്ചതിനാൽ ശബ്ദ വിശ്രമത്തിലാണെന്ന് നടിയും എഴുത്തുകാരിയുമായ ജോളി ചിറയത്ത്. വർഷങ്ങൾക്കു മുൻപ് ഇത്തരമൊരു അവസ്ഥ വന്നപ്പോൾ ശബ്ദം അടഞ്ഞു പോവുകയും ദീർഘകാലത്തെ ചികിത്സയ്ക്കു ശേഷമാണ് ശബ്ദം വീണ്ടെടുത്തതെന്നും ജോളി വ്യക്തമാക്കി. സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം സുഹൃത്തുക്കളെയും ആരാധകരെയും അറിയിച്ചത്.
ജോളി ചിറയത്തിന്റെ വാക്കുകൾ: "പ്രിയ കൂട്ടുകാരെ... 23 വർഷം മുമ്പ് വന്ന് 'ആ' എന്ന് ഉച്ചരിക്കാൻ ആവാത്ത വിധം ശബ്ദം അടഞ്ഞ് പോവുകയും കുറച്ച് കാലത്തെ ട്രീറ്റ്മെൻ്റിന് ശേഷം മാറിയ വോക്കൽകോഡ് ഇഷ്യൂസ് ഈയടുത്ത് കുറച്ച് കാലമായി ബുദ്ധിമുട്ടിക്കുന്നു. വോക്കൽ കോഡിൽ നോഡ്യൂൾ ഫോം ചെയ്യുന്നു. ശ്രമപ്പെട്ട് സംസാരിച്ച് സംസാരിച്ച് അവിടെ മുറിവ് ഉണ്ടാകുന്നതാണ് വേദനക്കും സംസാരശേഷി നഷ്ടപ്പെടുന്നതിനും കാരണം. മരുന്നിനേക്കാൾ ശബ്ദത്തിന് വിശ്രമം എന്നതാണ് ഒരേയൊരു റെമഡി. ആരെങ്കിലും വിളിച്ചാൽ കോൾ അറ്റ്ൻ്റ് ചെയ്യാൻ പറ്റാത്തതിനാൽ ഫോൺ ഓഫ് മോഡിൽ ആണ്.വീട്ടിൽ വൈഫൈ കണക്റ്റഡ് ആയതിനാൽ സുഹൃത്തുക്കൾക്ക് എന്തെങ്കിലും ആവശ്യങ്ങൾക്ക് മെസ്സൻജർ / വാട്ട്സ്പ്പ് വഴി ബന്ധപ്പെടാം."
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മൻസിൽ, തൊട്ടപ്പൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ജോളി ചിറയത്ത് എഴുത്തുകാരിയും സോഷ്യൽ ആക്ടിവിസ്റ്റുമാണ്. ജോളി ചിറയത്തിന്റെ ആത്മകഥ 'നിന്നു കത്തുന്ന കടലുകൾ' വലിയ ജനപ്രീതി നേടിയിരുന്നു. കൊമ്പൽ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിലൂടെ സംസ്ഥാന സർക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള ടെലിവിഷൻ അവാർഡ് നേടിയിട്ടുണ്ട്. ഇന്ദ്രൻസിനൊപ്പം അഭിനയിക്കുന്ന കനകരാജ്യം ആണ് ജോളിയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.