എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു, വരൻ ഞാൻ തന്നെ: കുറിപ്പുമായി ധർമജൻ
വിവാഹവാർഷിക ദിനത്തിൽ രസകരമായ ആഘോഷവിശേഷം പങ്കുവച്ച് ധർമജൻ ബോൾഗാട്ടി. ‘എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു’ എന്നു തുടങ്ങുന്ന ചെറിയൊരു കുറിപ്പാണ് ധർമജൻ പങ്കുവച്ചത്. ആദ്യവരി വായിച്ച ആരാധകർ ആദ്യമൊന്നു അമ്പരന്നെങ്കിലും സർപ്രൈസ് നിറയുന്ന വിവരം കുറിപ്പിന്റെ തുടർച്ചയിൽ താരം തന്നെ വെളിപ്പെടുത്തുന്നുണ്ട്.

വിവാഹവാർഷിക ദിനത്തിൽ രസകരമായ ആഘോഷവിശേഷം പങ്കുവച്ച് ധർമജൻ ബോൾഗാട്ടി. ‘എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു’ എന്നു തുടങ്ങുന്ന ചെറിയൊരു കുറിപ്പാണ് ധർമജൻ പങ്കുവച്ചത്. ആദ്യവരി വായിച്ച ആരാധകർ ആദ്യമൊന്നു അമ്പരന്നെങ്കിലും സർപ്രൈസ് നിറയുന്ന വിവരം കുറിപ്പിന്റെ തുടർച്ചയിൽ താരം തന്നെ വെളിപ്പെടുത്തുന്നുണ്ട്. ‘‘വരൻ ഞാൻ തന്നെ. മുഹൂർത്തം 9.30നും 10.30നും ഇടയിൽ. എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം’’ ധർമജൻ കുറിച്ചു. ഭാര്യയ്ക്കൊപ്പമുള്ള ചിത്രത്തോടൊപ്പമാണ് ധർമജന്റെ പോസ്റ്റ്.
ധർമജന്റെ വിവാഹപോസ്റ്റിന് രസകരമായ കമന്റുകളാണ് ലഭിക്കുന്നത്. ‘‘കൊള്ളാം മോനെ... നിന്നെ ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല’’ എന്നാണ് ഒരു ആരാധകന്റെ കമന്റ്. വിവാഹത്തിന് ഞങ്ങളെയൊന്നും വിളിക്കുന്നില്ലേ എന്നാണ് മറ്റൊരാളുടെ ചോദ്യം. എന്തായാലും വർഷം തോറും പൂർവാധികം ഭംഗിയായി നടത്തുന്ന ഒരു ഉത്സവമാകട്ടെ വിവാഹ വാർഷികം എന്നാണ് ആരാധകരുടെ കമന്റ്. ധർമജന്റെ രസകരമായ പോസ്റ്റിന് രമേശ് പിഷാരടിയുടെ മറുപടി എന്താകും എന്നു ചോദിക്കുന്നവരുമുണ്ട് കമന്റ് ബോക്സിൽ.
അനൂജ എന്നാണ് ധർമജന്റെ ഭാര്യയുടെ പേര്. ഇരുവർക്കും വേദ, വൈഗ എന്നിങ്ങനെ രണ്ടു പെൺമക്കളുണ്ട്.