എമ്പുരാനിലെ സയീദ് മസൂദ് ആകാൻ ‘സലാറി’ലെ കുട്ടി ഹീറോ?
‘സലാർ’ സിനിമയിൽ വരദരാജ മന്നാറുടെ ചെറുപ്പകാലം അവതരിപ്പിച്ച കാർത്തികേയ ദേവ് എമ്പുരാനിൽ ജോയിൻ ചെയ്തു. കാർത്തികേയ തന്നെയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ സിനിമയിൽ അഭിനയിക്കുന്ന വിവരം വെളിപ്പെടുത്തിയത്. ഗുജറാത്തിൽ ആണ് എമ്പുരാന്റെ ചിത്രീകരണം പുരോഗമിക്കുന്നത്. സലാറിൽ പൃഥ്വിരാജ് അവതരിപ്പിച്ച വരദരാജ

‘സലാർ’ സിനിമയിൽ വരദരാജ മന്നാറുടെ ചെറുപ്പകാലം അവതരിപ്പിച്ച കാർത്തികേയ ദേവ് എമ്പുരാനിൽ ജോയിൻ ചെയ്തു. കാർത്തികേയ തന്നെയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ സിനിമയിൽ അഭിനയിക്കുന്ന വിവരം വെളിപ്പെടുത്തിയത്. ഗുജറാത്തിൽ ആണ് എമ്പുരാന്റെ ചിത്രീകരണം പുരോഗമിക്കുന്നത്.
സലാറിൽ പൃഥ്വിരാജ് അവതരിപ്പിച്ച വരദരാജ മന്നാറുടെ ചെറുപ്പകാലമാണ് കാർത്തികേയ ചെയ്തത്. സിനിമയിലെ കാർത്തികേയയുടെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു.
എമ്പുരാനിലെ കാർത്തികേയയുടെ കഥാപാത്രത്തെക്കുറിച്ചും ചില ഊഹാപോഹങ്ങൾ ഉയരുന്നുണ്ട്. സയീദ് മസൂദിന്റെ ചെറുപ്പകാലമാകും എമ്പുരാനിൽ കാർത്തികേയ അവതരിപ്പിക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
സുരാജ് വെഞ്ഞാറമ്മൂട്, ഷൈൻ ടോം ചാക്കോ എന്നിവരാണ് എമ്പുരാനിലെ പുതിയ അംഗങ്ങൾ. ആശീർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂരും ഒപ്പം രാജ്യത്തെ പ്രമുഖ നിര്‍മാതാക്കളായ ലെയ്കയും ചേർന്നാണ് സിനിമയ്ക്കായി പണം മുടക്കുന്നത്. മുരളി ഗോപിയാണു കഥയും തിരക്കഥയും. മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, സായ് കുമാർ, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, സച്ചിൻ ഖേദേക്കർ എന്നിവരും ലൂസിഫറിലെ തുടർച്ചയായി തങ്ങളുടെ വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.