ബോക്സ്ഓഫിസിൽ കുതിച്ച് നാഗ് അശ്വിൻ–പ്രഭാസ് ചിത്രം ‘കൽക്കി 2898എഡി’. ആദ്യദിനം സിനിമയുടെ ആഗോള കലക്‌ഷൻ 180 കോടിയാണ്. ഇന്ത്യയിൽ നിന്നു മാത്രം ചിത്രം 95 കോടിയോളം നേടി. 85 കോടിയോളം ഓവർസീസ് കലക്‌ഷനാണ്. തെലുങ്കിൽ നിന്നും 64 കോടിയാണ് ആദ്യദിനം ചിത്രം വാരിക്കൂട്ടിയത്. ഹിന്ദിയിൽ നിന്നും 24 കോടി, തമിഴിൽ നിന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോക്സ്ഓഫിസിൽ കുതിച്ച് നാഗ് അശ്വിൻ–പ്രഭാസ് ചിത്രം ‘കൽക്കി 2898എഡി’. ആദ്യദിനം സിനിമയുടെ ആഗോള കലക്‌ഷൻ 180 കോടിയാണ്. ഇന്ത്യയിൽ നിന്നു മാത്രം ചിത്രം 95 കോടിയോളം നേടി. 85 കോടിയോളം ഓവർസീസ് കലക്‌ഷനാണ്.

തെലുങ്കിൽ നിന്നും 64 കോടിയാണ് ആദ്യദിനം ചിത്രം വാരിക്കൂട്ടിയത്. ഹിന്ദിയിൽ നിന്നും 24 കോടി, തമിഴിൽ നിന്നും നാല് കോടി. കേരളത്തിൽ നിന്നും 2.73 കോടി, കന്നഡയിൽ നിന്നും 50 ലക്ഷം.

ADVERTISEMENT

ഇതോടെ കെജിഎഫ് 2 (159 കോടി രൂപ), സലാർ (158 കോടി രൂപ), ലിയോ (142.75 കോടി രൂപ) എന്നിവയുടെ ആഗോള ഓപ്പണിങ് റെക്കോർഡുകൾ കൽക്കി തകർത്തെറിഞ്ഞു. 223 കോടി കലക്‌ഷനുമായി ആർആർആർ ഇപ്പോഴും ഏറ്റവും ഉയർന്ന ഇന്ത്യൻ ഓപ്പണറായി തുടരുന്നു, ബാഹുബലി 2 ആണ് രണ്ടാം സ്ഥാനത്ത് ആദ്യദിനം 217 കോടിയിലധികം നേടിയിട്ടുണ്ട്. 

പ്രിബുക്കിങിലൂടെയും ചിത്രം കോടികൾ കരസ്ഥമാക്കിയിരുന്നു. അതിനാല്‍ തന്നെ ആദ്യ വാരാന്ത്യത്തില്‍  സകല റെക്കോർഡുകളും ചിത്രം തകർത്തെറിയുമെന്നാണ് റിപ്പോർട്ട്. 600 കോടി ബജറ്റുള്ള ചിത്രം സി. അശ്വനി ദത്താണ് നിര്‍മിച്ചിരിക്കുന്നത്.

English Summary:

Kalki 2898 AD Box Office Collection Day 1