സ്ത്രീകളെ കേന്ദ്രകഥാപാത്രങ്ങളാക്കി എത്തുന്ന ചിത്രങ്ങള്‍ക്ക് പൊതുവെ പ്രേക്ഷകസ്വീകാര്യത ലഭിക്കുന്നത് കുറവാണ്. ഇത്തരം ചിത്രങ്ങള്‍ സമൂഹത്തിലെ ചെറിയൊരു വിഭാഗം ആളുകള്‍ മാത്രം കാണുകയും ചര്‍ച്ച ചെയ്യുകയുമാണ് പൊതുവെ പതിവ്. എന്നാല്‍ ഈ പതിവുകളെയൊക്കെ നിഷ്പ്രഭമാക്കിക്കൊണ്ട് മിന്നുന്ന വിജയത്തിലേക്കാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ത്രീകളെ കേന്ദ്രകഥാപാത്രങ്ങളാക്കി എത്തുന്ന ചിത്രങ്ങള്‍ക്ക് പൊതുവെ പ്രേക്ഷകസ്വീകാര്യത ലഭിക്കുന്നത് കുറവാണ്. ഇത്തരം ചിത്രങ്ങള്‍ സമൂഹത്തിലെ ചെറിയൊരു വിഭാഗം ആളുകള്‍ മാത്രം കാണുകയും ചര്‍ച്ച ചെയ്യുകയുമാണ് പൊതുവെ പതിവ്. എന്നാല്‍ ഈ പതിവുകളെയൊക്കെ നിഷ്പ്രഭമാക്കിക്കൊണ്ട് മിന്നുന്ന വിജയത്തിലേക്കാണ് ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉര്‍വശി - പാര്‍വതി ചിത്രം ഉള്ളൊഴുക്ക് നീങ്ങുന്നത്. രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും നിറഞ്ഞ സദസ്സുകളിലാണ് ചിത്രം കേരളത്തിലുടനീളം പ്രദര്‍ശിക്കപ്പെടുന്നത്. മറ്റു രാജ്യങ്ങളിലും ഈ ആഴ്ച ചിത്രം റിലീസാകും. കുടുംബങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ഒരു ഫാമിലി ബ്ലോക്ക്ബസ്റ്റര്‍ തന്നെയായി മാറിയിരിക്കുകയാണ് ഉള്ളൊഴുക്ക്. മനുഷ്യമനസ്സുകളുടെ സങ്കീര്‍ണ്ണവികാരങ്ങളെ അതീവമനോഹരമായി സംവിധായകന്‍ ക്രിസ്റ്റോ ടോമി വെള്ളിത്തിരയില്‍ വരച്ചുകാട്ടിയപ്പോള്‍ മഹാനടി ഉര്‍വശിയുടെയും ഈ തലമുറയിലെ മികച്ച നടിമാരില്‍ ഒരാളായ പാര്‍വതിയുടെയും മിന്നും പ്രകടനങ്ങളും ചിത്രത്തിന്റെ മാറ്റുകൂട്ടി. 

അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചുപറ്റിയ 'കറി& സയനൈഡ്' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചര്‍ ഫിലിമാണ് ഉള്ളൊഴുക്ക്. സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ഉര്‍വശി, പാര്‍വതി എന്നിവരെക്കൂടാതെ അലന്‍സിയര്‍, പ്രശാന്ത്‌ മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റുവേഷങ്ങളില്‍ എത്തുന്നുണ്ട്. റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളില്‍ നിര്‍മ്മിക്കുന്ന  ഉള്ളൊഴുക്കിന്റെ സഹനിര്‍മ്മാണം നിര്‍വഹിക്കുന്നത് റെവറി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായരാണ്. 

ADVERTISEMENT

ഉള്ളൊഴുക്കിന്റെ അസോസിയേറ്റ് പ്രൊഡ്യൂസര്‍: പാഷാന്‍ ജല്‍, ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, എഡിറ്റർ: കിരൺ ദാസ്, സിങ്ക് സൗണ്ട് ആൻഡ് സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്–അനിൽ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുതാസ്, കലാസംവിധാനം: മുഹമ്മദ് ബാവ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് റീ-റീക്കോർഡിങ്ങ് മിക്സർ: സിനോയ് ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ആംബ്രോ വർഗീസ്, കാസ്റ്റിംഗ് ഡയറക്ടർ: വർഷ വരദരാജൻ, വിഎഫ്എക്സ്: ഐഡെന്റ് വിഎഫ്എക്സ് ലാബ്സ്, വിഎഫ്എക്സ് സൂപ്പർവൈസേഴ്സ്: ശരത് വിനു–ജോബിൻ ജേക്കബ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിഐ: രംഗ്റേയ്സ് മീഡിയ വര്‍ക്ക്സ് കൊച്ചി, വിഷ്വല്‍ പ്രമോഷന്‍സ്: അപ്പു എന്‍ ഭട്ടതിരി, പിആര്‍ഒ: ആതിര ദിൽജിത്ത്.

English Summary:

Films with women in the lead roles are generally poorly received by audiences. Such images are generally viewed and discussed by only a small section of society.