‘ആരാണ് ആദ്യം അടിച്ചു കയറി വിഡിയോ ചെയ്തത് ?’: റിയാസ് ഖാൻ അന്വേഷിക്കുന്നു
ദുബായ് ജോസിനെ വീണ്ടും മലയാളികൾക്കിടയിൽ വൈറലാക്കിയ വ്യക്തിയെ തിരഞ്ഞ് റിയാസ് ഖാൻ. ദുബായ് ജോസിന്റെ 'അടിച്ചു കേറി വാ' എന്ന ഡയലോഗ് തരംഗമാക്കിയ വ്യക്തിയെ കണ്ടെത്തി അദ്ദേഹത്തിനൊപ്പം ഒരു ഫോട്ടോ എടുക്കണമെന്ന ആഗ്രഹം റിയാസ് ഖാൻ പങ്കുവച്ചു. ആ ഡയലോഗ് വച്ച് ആദ്യമായി വിഡിയോ തയാറാക്കിയ വ്യക്തി ആരാണെന്ന്

ദുബായ് ജോസിനെ വീണ്ടും മലയാളികൾക്കിടയിൽ വൈറലാക്കിയ വ്യക്തിയെ തിരഞ്ഞ് റിയാസ് ഖാൻ. ദുബായ് ജോസിന്റെ 'അടിച്ചു കേറി വാ' എന്ന ഡയലോഗ് തരംഗമാക്കിയ വ്യക്തിയെ കണ്ടെത്തി അദ്ദേഹത്തിനൊപ്പം ഒരു ഫോട്ടോ എടുക്കണമെന്ന ആഗ്രഹം റിയാസ് ഖാൻ പങ്കുവച്ചു. ആ ഡയലോഗ് വച്ച് ആദ്യമായി വിഡിയോ തയാറാക്കിയ വ്യക്തി ആരാണെന്ന് വെളിപ്പെടുത്തണമെന്നാണ് റിയാസ് ഖാന്റെ ആവശ്യം. ഇക്കാര്യം അറിയിച്ച് റിയാസ് ഖാൻ ഒരു വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു.
''എന്റെ ആഗ്രഹത്തിനുവേണ്ടിയാണ് ഈ വീഡിയോ ഇടുന്നത്. 'അടിച്ചുകേറി വാ' എന്ന വിഡിയോ ആദ്യമായി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തയാൾ ആരാണ്? എനിക്ക് കാണണം. ഒരുമിച്ചൊരു ഫോട്ടോ എടുക്കണം. ലഞ്ചോ ഡിന്നറോ ഒപ്പമിരുന്ന് കഴിക്കണം. നന്ദി പറയണം.'' റിയാസ് ഖാൻ പറഞ്ഞു.
ഈ പോസ്റ്റിനു വൻ ശ്രദ്ധയാണ് ലഭിച്ചത്. 'ഇതാണ് നടൻ. സപ്പോർട്ട് ചെയ്തവരെ തേടി പിടിച്ച് ഇങ്ങനെയൊക്കെ പറയാൻ കാണിച്ച മനസ്സിന് സ്നേഹം' , 'ആരായാലും പെട്ടെന്ന് അടിച്ചുകേറി വാ' 'ദുബൈ ജോസ് വീണ്ടും ചീങ്കണ്ണി ജോസ് ആവും മിക്കവാറും' തുടങ്ങി രസകരമായ കമന്റുകളുമായി ഈ പോസ്റ്റും വൈറൽ ആണ്.
മമ്മൂട്ടിയുടെ ടർബോ എന്ന സിനിമ റിലീസായത്തിനു ശേഷമാണ് ദുബായ് ജോസിനു ഇത്രയേറെ ശ്രദ്ധ കിട്ടിയത്. ഇരുപതു വർഷം മുൻപ് റിലീസായ ജലോത്സവം എന്ന സിനിമയിൽ റിയാസ് ഖാൻ അവതരിപ്പിച്ച കഥാപാത്രമാണ് ദുബായ് ജോസ്. വർഷങ്ങൾക്കു ശേഷവും തന്റെ കഥാപാത്രത്തെ ആഘോഷിച്ച ആരാധകരോട് റിയാസ് ഖാൻ സ്നേഹവും നന്ദിയും അറിയിച്ചിരുന്നു. കേരളത്തിൽ മാത്രമല്ല തമിഴ്‌നാട്ടിലും 'അടിച്ചുകേറി വാ' ഹിറ്റായിരുന്നു.