‘അമ്മ’യുടെ വൈസ് പ്രസിഡന്റ് എന്ന നിലയിൽ കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിയുന്നതിൽ അഭിമാനമുണ്ടെന്ന് നടി ശ്വേതാ മേനോൻ. 2021 മുതൽ 2024 വരെ ‘അമ്മ’യെ സേവിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ശ്വേതാ മേനോൻ കുറിച്ചു. മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കഴിഞ്ഞ 25 വർഷമായി മികച്ച സംഭവനകൾ നൽകി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘അമ്മ’യുടെ വൈസ് പ്രസിഡന്റ് എന്ന നിലയിൽ കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിയുന്നതിൽ അഭിമാനമുണ്ടെന്ന് നടി ശ്വേതാ മേനോൻ. 2021 മുതൽ 2024 വരെ ‘അമ്മ’യെ സേവിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ശ്വേതാ മേനോൻ കുറിച്ചു.  മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കഴിഞ്ഞ 25 വർഷമായി മികച്ച സംഭവനകൾ നൽകി അമ്മയെ ഒരു മഹത്തായ സംഘടനയാക്കി മാറ്റുന്നതിൽ ഇടവേള ബാബുവിന് വലിയ പങ്കുണ്ടെന്നും ശ്വേത പറയുന്നു.  എല്ലാ അംഗങ്ങൾക്കും നന്ദി പറഞ്ഞ ശ്വേത മേനോൻ പുതിയ അംഗങ്ങളുടെ കീഴിൽ  'അമ്മ' കൂടുതൽ കരുത്തയാകട്ടെ എന്ന് ആശംസിച്ചു. 

മലയാള സിനിമാതാരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ആദ്യ വനിതാ പ്രസിഡന്റായിരുന്നു ശ്വേതാ മേനോൻ.  പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തപ്പോൾ നടൻമാരായ ബാബുരാജ്, ജയൻ ചേർത്തല എന്നിവരാണ് വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടത്.  

ADVERTISEMENT

‘‘അമ്മയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് എന്ന നിലയിൽ എന്റെ കാലാവധി അവസാനിക്കുമ്പോൾ, ഞാൻ അഭിമാനവും നന്ദിയും കൊണ്ട് വീർപ്പുമുട്ടുകയാണ്. 2021 മുതൽ 2024 വരെയുള്ള വർഷങ്ങൾ നിരവധി ഉയർച്ചകളും വളരെ കുറച്ച് താഴ്ചകളുമുള്ള അവിശ്വസനീയമായ യാത്രയായിരുന്നു അത്. ഞങ്ങളുടെ ‘അമ്മ’യെ സേവിക്കാൻ എനിക്ക് അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്.  ലാലേട്ടാ നിങ്ങളോടൊപ്പം പ്രവർത്തിക്കുന്നത് ഒരു ബഹുമതിയാണ്.  കഴിഞ്ഞ 25 വർഷമായി നൽകിയ മികച്ച സംഭാവനകൾക്ക് ഇടവേള ബാബു ഏട്ടന് പ്രത്യേക നന്ദി. നിങ്ങൾ കാരണം ‘അമ്മ’ ഇപ്പോൾ നമ്മുടെ സഹപ്രവർത്തകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന കൂടുതൽ അർഥവത്തായ ഒരു സംഘടനയായി മാറിയിരിക്കുന്നു.  

നിങ്ങൾ എന്നിലർപ്പിച്ച പിന്തുണയ്ക്കും വിശ്വാസത്തിനും എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങൾക്കും അമ്മയിലെ എല്ലാ അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി.  നമ്മൾ ഒരുമിച്ച് വലിയ കാര്യങ്ങൾ ചെയ്യുകയും നമ്മുടെ ലക്‌ഷ്യത്തിൽ എത്തിച്ചേരുമെന്ന് ദൃഢനിശ്ചയം ചെയ്യുകയും ചെയ്തു.  പുതിയ കമ്മിറ്റിക്ക് കീഴിൽ അമ്മ കൂടുതൽ കരുതയായി മുന്നേറുമെന്നും മലയാള സിനിമ പുതിയ ഉയരങ്ങളിലെത്തുമെന്നും എനിക്ക് ഉറപ്പുണ്ട്. ഹൃദയം നിറഞ്ഞ നന്ദിയോടെ, ശ്വേതാ മേനോൻ.’’

English Summary:

Shwetha Menon about AMMA association