മമ്മുക്കയുടെ അത്രയും ആരും അനുഭവിച്ചിട്ടില്ല: ‘ഭ്രമയുഗം’ സ്കിറ്റിനെ ട്രോളി എം.എ. നിഷാദ്
‘ഭ്രമയുഗം’ സിനിമയിലെ കൊടുമൺ പോറ്റിയെ അനുകരിച്ച ടിനി ടോമിനെ ട്രോളി സംവിധായകൻ എം.എ. നിഷാദ്. ‘‘ജസ്റ്റ് ഫോർ ഹൊറർ. നമ്മളെല്ലാം കഷ്ടകാലത്തെപ്പറ്റി പരാതി പറയും.. അപ്പോ നമ്മൾ ടിനി ടോമിന്റെ ഭ്രമയുഗം സ്കിറ്റ് കാണേണ്ടി വന്ന മമ്മൂക്കയെപ്പറ്റി ഓർക്കുക. അത്രയൊന്നും ഈ ജീവിതത്തിൽ ആരും അനുഭവിച്ചിട്ടില്ലല്ലോ.’’–ടിനി

‘ഭ്രമയുഗം’ സിനിമയിലെ കൊടുമൺ പോറ്റിയെ അനുകരിച്ച ടിനി ടോമിനെ ട്രോളി സംവിധായകൻ എം.എ. നിഷാദ്. ‘‘ജസ്റ്റ് ഫോർ ഹൊറർ. നമ്മളെല്ലാം കഷ്ടകാലത്തെപ്പറ്റി പരാതി പറയും.. അപ്പോ നമ്മൾ ടിനി ടോമിന്റെ ഭ്രമയുഗം സ്കിറ്റ് കാണേണ്ടി വന്ന മമ്മൂക്കയെപ്പറ്റി ഓർക്കുക. അത്രയൊന്നും ഈ ജീവിതത്തിൽ ആരും അനുഭവിച്ചിട്ടില്ലല്ലോ.’’–ടിനി ടോമിന്റെയും മമ്മൂട്ടിയുടെ ചിത്രം പങ്കുവച്ച് നിഷാദ് കുറിച്ചു.
വനിത ഫിലിം അവാർഡ് വേദിയിലാണ് പ്രകടനം കൊണ്ടും ഗെറ്റപ്പു കൊണ്ടും പ്രേക്ഷകരെ ഞെട്ടിച്ച മമ്മൂട്ടിയുടെ കൊടുമൺ പോറ്റിയായി നടന്‍ ടിനി ടോം എത്തിയത്. ഭ്രമയുഗം സ്പൂഫ് എന്ന രീതിയിലായിരുന്നു സ്കിറ്റ്.
ടിനി ടോമിനൊപ്പം ബിജു കുട്ടനും ഹരീഷ് കണാരനുമായിരുന്നു സ്കിറ്റില്‍ പങ്കെടുത്ത മറ്റ് താരങ്ങൾ. വോട്ട് തേടി ഒരു രാഷ്ട്രീയക്കാരൻ മനയിലെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് രസകരമായി ഇവർ അവതരിപ്പിച്ചത്. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് എന്നിവരടങ്ങുന്ന കാണികളുടെ മുന്നിലായിരുന്നു സ്കിറ്റ് അവതരണം.