മോഹൻലാലിനൊപ്പമുള്ള ബാല്യകാല ചിത്രം പങ്കുവച്ച് നടൻ ബിനു പപ്പു. 1994 ൽ മോഹൻലാലിനൊപ്പം നിൽക്കുന്ന തന്റെ കുട്ടിക്കാല ചിത്രത്തോടൊപ്പം 2024 ൽ ഇരുവരുമൊരുമിച്ച് നിൽക്കുന്ന ചിത്രവും ബിനു പപ്പു പങ്കുവച്ചിട്ടുണ്ട്. 30 വർഷങ്ങൾ കടന്നുപോയെങ്കിലും മോഹൻലാലിനൊപ്പം നിൽക്കുമ്പോൾ ഇപ്പോഴും പുതുമ നഷ്ടപ്പെട്ടിട്ടില്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോഹൻലാലിനൊപ്പമുള്ള ബാല്യകാല ചിത്രം പങ്കുവച്ച് നടൻ ബിനു പപ്പു.  1994 ൽ മോഹൻലാലിനൊപ്പം നിൽക്കുന്ന തന്റെ കുട്ടിക്കാല ചിത്രത്തോടൊപ്പം 2024 ൽ ഇരുവരുമൊരുമിച്ച് നിൽക്കുന്ന ചിത്രവും ബിനു പപ്പു പങ്കുവച്ചിട്ടുണ്ട്.  30 വർഷങ്ങൾ കടന്നുപോയെങ്കിലും മോഹൻലാലിനൊപ്പം നിൽക്കുമ്പോൾ ഇപ്പോഴും പുതുമ നഷ്ടപ്പെട്ടിട്ടില്ല എന്ന് ചിത്രങ്ങളോടൊപ്പം ബിനു പപ്പു കുറിച്ചു  

‘‘മൂന്ന് പതിറ്റാണ്ടുകൾ കടന്നുപോയി എന്നിട്ടും പുതുമ ഇപ്പോഴും അവശേഷിക്കുന്നു.’’ബിനു പപ്പു കുറിച്ചു. വേറിട്ട സംസാരരീതിയിലൂടെയും അഭിനയ ശൈലിയിലൂടെയും മലയാളികളെ ചിരിപ്പിച്ച കുതിരവട്ടം പപ്പുവിന്റെ മകനാണ് ബിനു പപ്പു. പപ്പു മറഞ്ഞിട്ട് 24 വർഷങ്ങൾ പിന്നിടുമ്പോഴും പ്രേക്ഷകരുടെ മനസ്സിൽ മരണമില്ലാത്ത ഓർമയായി പപ്പു ഇന്നും ജീവിക്കുന്നു. ബിനുവുമൊത്തുള്ള മോഹൻലാലിന്റെ ചിത്രം വൈറലായതോടെ പപ്പുവും മോഹൻലാലുമുള്ള പഴയകാല ചിത്രവും ഇതിനോടൊപ്പം ആരാധകർ ഓർത്തെടുക്കുന്നുണ്ടായിരുന്നു.

ADVERTISEMENT

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന എൽ 360 എന്ന സെറ്റിൽവച്ചാണ് മോഹൻലാലിനൊപ്പമുള്ള ചിത്രം ബിനു പപ്പു പങ്കുവച്ചത്. ഈ ചിത്രത്തിൽ അഭിനേതാവായി മാത്രമല്ല കോ–ഡയറക്ടറായും ബിനു പ്രവർത്തിക്കുന്നുണ്ട്.

English Summary:

Binu Pappu Shares Photo With Mohanlal