കണ്ടതെല്ലാം മായ; വിഎഫ്എക്സ് ബ്രേക്ഡൗൺ വിഡിയോ പങ്കുവച്ച് ഗുരുവായൂരമ്പലനടയിൽ ടീം
തിയറ്ററിലും ഒടിടിയിലും വൻ വിജയം നേടിയ ഗുരുവായൂരമ്പലനടയിൽ സിനിമയിൽ ഉപയോഗിച്ച വിഎഫ്എക്സ് ദൃശ്യങ്ങൾ പുറത്തുവിട്ട് അണിയറപ്രവർത്തകർ. സിനിമയ്ക്കായി ഗുരുവായൂർ ക്ഷേത്രം തന്നെ കോടികൾ മുടക്കി സെറ്റിട്ടിരുന്നു. എങ്കിലും രംഗങ്ങളുടെ പൂർണതയ്ക്കായി വിഎഫ്എക്സ് എങ്ങനെയാണ് പ്രയോജനപ്പെടുത്തിയതെന്നു വെളിപ്പെടുത്തുന്ന

തിയറ്ററിലും ഒടിടിയിലും വൻ വിജയം നേടിയ ഗുരുവായൂരമ്പലനടയിൽ സിനിമയിൽ ഉപയോഗിച്ച വിഎഫ്എക്സ് ദൃശ്യങ്ങൾ പുറത്തുവിട്ട് അണിയറപ്രവർത്തകർ. സിനിമയ്ക്കായി ഗുരുവായൂർ ക്ഷേത്രം തന്നെ കോടികൾ മുടക്കി സെറ്റിട്ടിരുന്നു. എങ്കിലും രംഗങ്ങളുടെ പൂർണതയ്ക്കായി വിഎഫ്എക്സ് എങ്ങനെയാണ് പ്രയോജനപ്പെടുത്തിയതെന്നു വെളിപ്പെടുത്തുന്ന വിഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സെറ്റിനൊപ്പം തന്നെ ശ്രദ്ധയും സൂക്ഷ്മതയും നൽകിയാണ് വിഎഫ്എക്സും സിനിമയിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നത് എന്നു വ്യക്തമാക്കുകയാണ് വിഡിയോ.
സിനിമയിൽ ഒരിക്കൽ പോലും കൃത്രിമമെന്നു തോന്നിക്കാത്ത വിധമായിരുന്നു സെറ്റും വിഎഫ്എക്സും സംയോജിപ്പിച്ചു കൊണ്ട് അണിയറപ്രവർത്തകർ നടത്തിയ കൺകെട്ട്. ഡിജിറ്റൽ ടർബോ മീഡിയ ആണ് സിനിമയ്ക്കായി വിഎഫ്എക്സ് ജോലികൾ ചെയ്തത്. അതിഗംഭീര വർക്കാണ് ഇതെന്ന് പ്രേക്ഷകരും പറയുന്നു.
ഗുരുവായൂർ അമ്പലനടയുടെ 360 ഡിഗ്രി കാഴ്ച തന്നെ സിനിമയിൽ കാണാം. വെറും 45 ദിവസം കൊണ്ട് ഒറിജിനലിനോട് കിട പിടിക്കുന്ന സെറ്റ് ഒരുക്കിയത് കലാസംവിധായകനായ സുനിൽ കുമാരനാണ്. ഏകദേശം നാലു കോടി ചിലവിട്ടാണ് കൂറ്റൻ സെറ്റ് സിനിമയ്ക്കായി കളമശ്ശേരിയിൽ ഒരുക്കിയത്.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ ഫോർ എന്റർടെയ്ൻമെന്റിന്റെയും ബാനറൽ വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ഗുരുവായൂരമ്പലനടയിൽ. പൃഥ്വിരാജ്, ബേസിൽ ജോസഫ്, അനശ്വര രാജൻ, നിഖില വിമൽ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ഫൺ ഫാമിലി ചിത്രം മികച്ച കലക്ഷൻ നേടിയിരുന്നു.