ഇനി അങ്കം വെള്ളിത്തിരയിൽ; ശ്രീകാന്ത് വെട്ടിയാരുടെ അമ്മ ശോഭന സിനിമയിലേക്ക്
യൂട്യൂബ് വ്ലോഗറും നടനുമായ ശ്രീകാന്ത് വെട്ടിയാരുടെ അമ്മ ശോഭന സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാണ്ഡവ ലഹള എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്കുള്ള കടന്നുവരവ്. അമ്മ ശോഭനയ്ക്കൊപ്പം ശ്രീകാന്ത് വെട്ടിയാരും ഈ സിനിമയിൽ

യൂട്യൂബ് വ്ലോഗറും നടനുമായ ശ്രീകാന്ത് വെട്ടിയാരുടെ അമ്മ ശോഭന സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാണ്ഡവ ലഹള എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്കുള്ള കടന്നുവരവ്.
അമ്മ ശോഭനയ്ക്കൊപ്പം ശ്രീകാന്ത് വെട്ടിയാരും ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവ്, സജീവ് പി.കെ എന്നിവർ നിർമിക്കുന്ന എട്ടാമത്തെ സിനിമയാണ് പാണ്ഡവ ലഹള. പ്രണയം, ഖൽബ്, ഗോളം യുണൈറ്റഡ് കിങ്ഡം ഓഫ് കേരള, കിണർ, കേണി (തമിഴ് ) തുടങ്ങി ഏഴോളം സിനിമകൾ നിർമിച്ച സൗത്ത് ഇന്ത്യയിലെ പ്രമുഖ സിനിമ നിർമാണകമ്പനിയാണ് ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്.
മുഴുനീള ഹാസ്യ സിനിമയായ 'പാണ്ഡവ ലഹള' യുടെ ഛായാഗ്രഹണം അൽഫാസ് ജഹാംഗീർ നിർവഹിക്കുന്നു. സംഗീതം ബിജിബാൽ, പ്രൊഡക്‌ഷൻ കൺട്രോളർ സതീഷ് കാവിൽ കോട്ട, കല ഷിജി പട്ടണം, വസ്ത്രലങ്കാരം സൂര്യ രാജേശ്വരീ,മേക്കപ്പ് പട്ടണം ഷാ, എഡിറ്റർ വി.എസ്. വിനീഷ്,ചീഫ് അസോ. ഡയറക്ടർ കെ.ജി .രജേഷ്കുമാർ, അസോ. ഡയറക്ടർ സുമേഷ് കുമാർ,കാർത്തിക്, അസിസ്റ്റൻ്റ് ഡയറക്ടർ ആന്റോ,പ്രാഗ് സി,സ്റ്റിൽസ് രാംദാസ് മാത്തൂർ, വിഎഫ്എക്സ് അജീഷ് തോമസ്, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് ശിവൻ പൂജപ്പുര,പിആർഒ എ.എസ്. ദിനേശ്.