സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയായി തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയുടെ അപൂർവ രോഗാവാസ്ഥ. നിയന്ത്രണമില്ലാതെ ചിരിക്കുകയും കരയുകയും ചെയ്യുന്ന സ്യൂഡോബള്‍ബര്‍ അഫക്ട് (Pseudobulbar Affect) എന്ന രോഗവസ്ഥ തനിക്കുണ്ടെന്ന് കുറച്ചു നാളുകൾക്കു മുൻപ് അനുഷ്ക ഷെട്ടി വെളിപ്പെടുത്തിയിരുന്നു. ഇതാണ് ഇപ്പോൾ വീണ്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയായി തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയുടെ അപൂർവ രോഗാവാസ്ഥ. നിയന്ത്രണമില്ലാതെ ചിരിക്കുകയും കരയുകയും ചെയ്യുന്ന സ്യൂഡോബള്‍ബര്‍ അഫക്ട് (Pseudobulbar Affect) എന്ന രോഗവസ്ഥ തനിക്കുണ്ടെന്ന് കുറച്ചു നാളുകൾക്കു മുൻപ് അനുഷ്ക ഷെട്ടി വെളിപ്പെടുത്തിയിരുന്നു. ഇതാണ് ഇപ്പോൾ വീണ്ടും ചർച്ചയായത്. 

ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. ‘എനിക്ക് ചിരിക്കുന്ന രോഗമുണ്ട്, ചിരിക്കുന്നത് രോഗമാണോ എന്നു നിങ്ങള്‍ ചിന്തിച്ചേക്കാം. എനിക്ക് അത് രോഗമാണ്. ചിരിക്കാന്‍ തുടങ്ങിയാല്‍ 15 മുതല്‍ 20 മിനിറ്റ് വരെ നിര്‍ത്താന്‍ സാധിക്കില്ല. കോമഡി സീനുകള്‍ കാണുമ്പോഴോ ഷൂട്ട് ചെയ്യുമ്പോഴോ ചിരിച്ചു മറിയും. ഇതുമൂലം ഷൂട്ടിങ് പലതവണ നിര്‍ത്തിവയ്ക്കേണ്ടി വന്നു,’ അനുഷ്ക പറയുന്നു. 

ADVERTISEMENT

ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അനുഷ്കയുടെ പേഴ്സണൽ ട്രെയിനർ കിരൺ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. മസ്തിഷ്കത്തെ ബാധിക്കുന്ന അപൂര്‍വ ന്യൂറോളജിക്കല്‍ അവസ്ഥയാണ് സ്യൂഡോബള്‍ബര്‍ അഫക്ട്. വിഷാദരോഗമായി പലപ്പോഴും തെറ്റിദ്ധരിക്കുന്ന രോഗാവസ്ഥയാണ് ഇത്. അഭിമുഖങ്ങളിൽ പലപ്പോഴും ചിരി നിയന്ത്രിക്കാനാകാതെ ബുദ്ധിമുട്ടുന്ന അനുഷ്കയുടെ ദൃശ്യങ്ങൾ വൈറലാകാറുണ്ട്. എന്നാൽ, അതിനു പിന്നിൽ ഇത്തരമൊരു രോഗാവസ്ഥയുണ്ടായിരുന്നതായി അറിഞ്ഞിരുന്നില്ലെന്നാണ് ആരാധകരുടെ പ്രതികരണം. എത്രയും വേഗം താരത്തിന്റെ അസുഖം ഭേദമാകട്ടെ എന്ന പ്രാർഥനയും അവർ പങ്കുവയ്ക്കുന്നു. 

സമാന്ത, ശ്രുതി ഹാസൻ, മംമ്ത മോഹൻദാസ് തുടങ്ങിയ തെന്നിന്ത്യൻ താരങ്ങളെല്ലാം അവരുടെ പ്രത്യേക രോഗാവസ്ഥയെക്കുറിച്ച് ഇതുപോലെ തുറന്നു പറച്ചിലുകൾ നടത്തിയിട്ടുണ്ട്. അപൂർവമായ ചില രോഗങ്ങളെക്കുറിച്ചുള്ള അറിവുകൾ ചർച്ചയാകുന്നതിന് ഈ വെളിപ്പെടുത്തലുകൾ പലപ്പോഴും സഹായിച്ചിട്ടുണ്ട്. ആ ഗണത്തിലേക്കാണ് അനുഷ്ക ഷെട്ടിയും കടന്നു വരുന്നത്. ജയസൂര്യ നായകനാകുന്ന കത്തനാർ എന്ന ബിഗ്ബജറ്റ് മലയാളം സിനിമയിൽ അനുഷ്കയാണ് നായിക. സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

English Summary:

Anushka Shetty Suffering From Rare Laughing Disease?