സുരേഷ് ഗോപി സഹോദര തുല്യൻ: വ്യാജ പോസ്റ്റിൽ മറുപടിയുമായി സലിംകുമാർ
തന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമെന്ന് നടൻ സലിംകുമാർ. ആ പോസ്റ്റുമായി തനിക്കൊരു ബന്ധവുമില്ലെന്നും ഒരാളെ വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റുകളിൽ ദയവുചെയ്ത് തന്നെ ഉൾപ്പെടുത്തരുതെന്നും സലിംകുമാർ പറഞ്ഞു. തൃശൂരിൽ സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനെതിരെ സലിംകുമാർ എന്ന

തന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമെന്ന് നടൻ സലിംകുമാർ. ആ പോസ്റ്റുമായി തനിക്കൊരു ബന്ധവുമില്ലെന്നും ഒരാളെ വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റുകളിൽ ദയവുചെയ്ത് തന്നെ ഉൾപ്പെടുത്തരുതെന്നും സലിംകുമാർ പറഞ്ഞു. തൃശൂരിൽ സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനെതിരെ സലിംകുമാർ എന്ന അടിക്കുറിപ്പോടെയാണ് വ്യാജ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.
‘‘എനിക്ക് സഹോദര തുല്യനായ സുരേഷ് ഗോപിയെ അപകീർത്തി പെടുത്തുന്ന രീതിയിലുള്ള ഒരു പോസ്റ്റ് സാമൂഹ്യ മാധ്യമത്തിലൂടെ പ്രചരിക്കുന്നുണ്ട്. ഈ പോസ്റ്റുമായി എനിക്ക് യാതൊരു ബന്ധവുമില്ല. മീമുകൾക്കും മറ്റുമായി എന്റെ ചിത്രങ്ങൾ ട്രോളന്മാർ ഉപയോഗിക്കാറുണ്ട്. അതിൽ വളരെ സന്തോഷവും ഉണ്ട്. എന്നാൽ ഇത്തരത്തിൽ മറ്റൊരാളെ വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റുകളിൽ എന്നെ ഉൾപ്പെടുത്തരുതെന്ന് താഴ്മയായി അഭ്യർഥിക്കുന്നു.’’–സലിംകുമാർ മനോരമ ഓൺലൈനിനോടു പറഞ്ഞു.
തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ ആശംസ അറിയിച്ചെത്തിയ സലിംകുമാറിന്റെ വാക്കുകൾ ഏറെ ശ്രദ്ധേയമായിരുന്നു. ‘‘രാഷ്ട്രീയമായി വ്യത്യസ്ത ചേരിയിലാണെങ്കിലും വ്യക്തി പരമായി അങ്ങയുടെ വിജയത്തിൽ സന്തോഷിക്കുന്നു അഭിനന്ദനങ്ങൾ സുരേഷേട്ടാ’’, ഇതായിരുന്നു താരത്തിന്റെ പ്രതികരണം.