ബോക്സ്ഓഫിസിൽ ആയിരം കോടി ക്ലബ്ബിൽ കടന്ന് നാഗ് അശ്വിൻ–പ്രഭാസ് ചിത്രം ‘കൽക്കി 2898എഡി’. റിലീസ് ചെയ്ത് പതിനാറ് ദിവസം കൊണ്ടാണ് ആയിരം കോടി കലക്ഷൻ എന്ന മാന്ത്രികസംഖ്യയിലേക്ക് ചിത്രം കുതിച്ചെത്തിയത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പു മാത്രം നേടിയത് 218.9 കോടിയാണ്. ആയിരം കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന ഏഴാമത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോക്സ്ഓഫിസിൽ ആയിരം കോടി ക്ലബ്ബിൽ കടന്ന് നാഗ് അശ്വിൻ–പ്രഭാസ് ചിത്രം ‘കൽക്കി 2898എഡി’. റിലീസ് ചെയ്ത് പതിനാറ് ദിവസം കൊണ്ടാണ് ആയിരം കോടി കലക്ഷൻ എന്ന മാന്ത്രികസംഖ്യയിലേക്ക് ചിത്രം കുതിച്ചെത്തിയത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പു മാത്രം നേടിയത് 218.9 കോടിയാണ്. 

ആയിരം കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന ഏഴാമത്തെ ഇന്ത്യൻ ചിത്രവും മൂന്നാമത്തെ തെലുങ്ക് സിനിമയുമാണ് കൽക്കി. ദംഗൽ, ബാഹുബലി 2, ആർആർആർ, കെജിഎഫ് 2, ജവാൻ, പഠാൻ എന്നിവയാണ് ആയിരം കോടി ക്ലബ്ബിൽ ഇടംനേടിയ മറ്റ് സിനിമകൾ.

ADVERTISEMENT

അതേസമയം ഇന്ത്യയിൽ നിന്ന് ഇതുവരെ 550 കോടി കലക്ഷൻ കല്‍ക്കി നേടിക്കഴിഞ്ഞു. വിദേശത്തും സിനിമയ്ക്ക് ഗംഭീര റിപ്പോർട്ട് ആണ്. നോർത്ത് അമേരിക്ക, കാനഡ എന്നിവടങ്ങളിലെല്ലാം ഹൗസ്ഫുൾ ആണ്. പല കേന്ദ്രങ്ങളിലും സിനിമയുടെ ത്രിഡി പതിപ്പിനാണ് ആസ്വാദകർ ഏറെ.

റിലീസ് ചെയ്ത് ആദ്യദിനം കെജിഎഫ് 2 (159 കോടി രൂപ), സലാർ (158 കോടി രൂപ), ലിയോ (142.75 കോടി രൂപ) എന്നിവയുടെ ആഗോള ഓപ്പണിങ് റെക്കോർഡുകൾ കൽക്കി തകർത്തെറിഞ്ഞിരുന്നു. 223 കോടി കലക്‌ഷനുമായി ആർആർആർ ഇപ്പോഴും ഏറ്റവും ഉയർന്ന ഇന്ത്യൻ ഓപ്പണറായി തുടരുന്നു, ബാഹുബലി 2 ആണ് രണ്ടാം സ്ഥാനത്ത് ആദ്യദിനം 217 കോടിയിലധികം നേടിയിട്ടുണ്ട്. 

ADVERTISEMENT

പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുക്കോൺ, ശോഭന, അന്ന ബെൻ, പശുപതി എന്നിവരാണ് അഭിനേതാക്കൾ. 600 കോടി ബജറ്റുള്ള ചിത്രം സി. അശ്വനി ദത്താണ് നിര്‍മിച്ചിരിക്കുന്നത്.

English Summary:

Kalki 2898 AD box office collection Day 16: Prabhas completes comeback as epic blockbuster hits Rs 1000 crore