മലയാള സിനിമയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് 160 സിനിമകൾ സംസ്ഥാന പുരസ്കാരങ്ങൾക്കായി മത്സരിക്കുന്നത്. പ്രാഥമികസമിതി ചെയർമാൻമാരായ സംവിധായകൻ പ്രിയനന്ദനൻ, ഛായാഗ്രാഹകനും സംവിധായകനുമായ അഴകപ്പൻ എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ടു പ്രാഥമിക സമിതികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്കായി ഇത്തവണ മത്സരിച്ചത് 160 സിനിമകൾ. മലയാള സിനിമയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് 160 സിനിമകൾ സംസ്ഥാന പുരസ്കാരങ്ങൾക്കായി മത്സരിക്കുന്നത്. പ്രാഥമികസമിതി ചെയർമാൻമാരായ സംവിധായകൻ പ്രിയനന്ദനൻ, ഛായാഗ്രാഹകനും സംവിധായകനുമായ അഴകപ്പൻ എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ടു പ്രാഥമിക സമിതികൾ 80 സിനിമകൾ വീതം കണ്ട് മികച്ചതെന്നു നിശ്ചയിച്ച 30 ശതമാനം ചിത്രങ്ങൾക്കാണ് അന്തിമജൂറി വിലയിരുത്തി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

കിൻഫ്രയിൽ ചലച്ചിത്ര അക്കാദമിയുടെ രാമുകാര്യാട്ട് തിയേറ്ററിലും എൽ.വി. പ്രസാദ് തിയറ്ററിലുമായി ശനിയാഴ്ച സ്‌ക്രീനിങ് നടത്തി. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്രയാണ് ജൂറി ചെയർമാൻ. സംവിധായകൻ ലിജോ ജോസ് പെല്ലിശേരി, എഴുത്തുകാരൻ എൻ.എസ്. മാധവൻ, നടി ആൻ അഗസ്റ്റിൻ, സംഗീതസംവിധായകൻ ശ്രീവൽസൻ ജെ.മേനോൻ എന്നിവരാണ് മുഖ്യജൂറിയിലെ മറ്റ് അംഗങ്ങൾ.

ADVERTISEMENT

ഒന്നാം പ്രാഥമിക ജൂറിയിൽ ഛായാഗ്രാഹകൻ പ്രതാപ് പി.നായർ, തിരക്കഥാകൃത്ത് വിനോയ് തോമസ്, എഴുത്തുകാരി ഡോ.മാളവിക ബിന്നി എന്നിവരും രണ്ടാമത്തേതിൽ എഡിറ്റർ വിജയ് ശങ്കർ, എഴുത്തുകാരൻ ശിഹാബുദീൻ പൊയ്ത്തുംകടവ്, ശബ്ദലേഖകൻ സി.ആർ. ചന്ദ്രൻ എന്നിവരുമാണ് അംഗങ്ങൾ. 

രചനാവിഭാഗത്തിൽ ഡോ. ജാനകീ ശ്രീധരൻ (ചെയർപേഴ്‌സൺ), ഡോ. ജോസ് കെ.മാനുവൽ, ഡോ. ഒ.കെ.സന്തോഷ് എന്നിവരാണ് അംഗങ്ങൾ. എല്ലാ ജൂറിയിലും ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ മെംബർ സെക്രട്ടറിയാണ്.

English Summary:

Historic First: 160 Films Compete in Malayalam State Film Awards - All You Need to Know!