‘അജഗജാന്തര’ത്തിന് ശേഷം താൻ തിരക്കഥ എഴുതേണ്ടിയിരുന്ന ചിത്രം ഔദ്യോഗികമായി ഉപേക്ഷിക്കുകയാണെന്ന് നടന്‍ കിച്ചു ടെല്ലസ്. പ്രൊജക്റ്റ് ഓണ്‍ ആയപ്പോള്‍ നിർമാതാവ് നല്‍കിയ അഡ്വാന്‍സ് ചെക്ക് മാറാനാവാതെ ഇപ്പോഴും തന്‍റെ കയ്യിൽ ഇരിക്കുകയാണെന്നും നിർമാതാക്കളായി എത്തിയവർ തന്നെ പറ്റിക്കുകയായിരുന്നുവെന്നും കിച്ചു സമൂഹ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘അജഗജാന്തര’ത്തിന് ശേഷം താൻ തിരക്കഥ എഴുതേണ്ടിയിരുന്ന ചിത്രം ഔദ്യോഗികമായി ഉപേക്ഷിക്കുകയാണെന്ന് നടന്‍ കിച്ചു ടെല്ലസ്. പ്രൊജക്റ്റ് ഓണ്‍ ആയപ്പോള്‍ നിർമാതാവ് നല്‍കിയ അഡ്വാന്‍സ് ചെക്ക് മാറാനാവാതെ ഇപ്പോഴും തന്‍റെ കയ്യിൽ ഇരിക്കുകയാണെന്നും നിർമാതാക്കളായി എത്തിയവർ തന്നെ പറ്റിക്കുകയായിരുന്നുവെന്നും കിച്ചു സമൂഹ മാധ്യമത്തിൽ കറിച്ചു.

‘‘സിനിമാ മേഖലയിൽ അങ്കമാലി ഡയറീസ്മുതൽ ഇന്ന് വരെയുള്ള സമയം വളരെ ആത്മാർഥമായിത്തന്നെ എല്ലാവരോടൊപ്പവും സഹകരിച്ചു പോകുന്ന വ്യക്തിയാണ് ഞാൻ. അഭിനയത്തോടൊപ്പമാണ് എഴുത്തും തുടങ്ങിയത്.  അജഗജാന്തരം എന്ന സിനിമ ഹിറ്റ് ആയതിനു ശേഷം ഒന്നു രണ്ടു സബ്ജക്ട്സ് കയ്യിലുണ്ടായിരുന്നു.  ഇത് പലരുമായും ഞാൻ വ്യക്തിപരമായി ചർച്ച ചെയ്തിരുന്ന സമയത്ത്,   സിനിമയുമായി ബന്ധപ്പെട്ട് തന്നെ കുരുവിപ്പാപ്പ എന്ന സിനിമ ചെയ്തവർ: ജോഷി , അരുൺ എന്നിവർ എന്നെ ഇങ്ങോട്ട് വന്നു കണ്ട് എത്രയും പെട്ടെന്ന് തന്നെ സിനിമ ഓൺ ആക്കണമെന്ന്  പറയുകയും നായകനായി അപ്പാനി ശരത്തിനെ വയ്ക്കുകയും ചെയ്തു.

ADVERTISEMENT

ഔദ്യോഗിക മീറ്റിങ് കഴിഞ്ഞിറങ്ങുമ്പോൾ അഡ്വാൻസ് തുക , എനിക്കും നായകനും ബാങ്ക് ചെക്ക് ആയി തന്നിരുന്നു. പറയുന്ന ദിവസമേ ബാങ്കിൽ ഇടാവൂ എന്ന് പറഞ്ഞിരുന്നത് കൊണ്ട് കുറച്ചു ദിവസം വെയ്റ്റ് ചെയ്തു. പതുക്കെ പതുക്കെ  ഓരോരോ പ്രശ്നങ്ങൾ പലരീതിയിൽ  ഉന്നയിച്ച് കൊണ്ട് നിർമാതാവ് വന്നെങ്കിലും ഞാൻ എന്റെ ഫ്രീ സമയം നോക്കി കോട്ടയം വരെ പോയി അവരെ നേരിൽ കണ്ടു സംസാരിച്ചു സോൾവ് ചെയ്തു. അപ്പോഴും ചെക്ക് സബ്മിറ്റ് ചെയ്യേണ്ട, നേരിട്ട് അക്കൗണ്ട് വഴി അയച്ചോളാമെന്ന് പറയുകയാണ് ചെയ്തത്.  ഒരുമാസത്തോളമായി ഒപ്പിട്ട ഈ ചെക്ക് എന്റെ കയ്യിലിരിക്കുന്നു.

ഒരു സിനിമ ഓൺ ആകുമ്പോൾ എല്ലാവരെയും പോലെ തന്നെ നമ്മൾ പ്രതീക്ഷിക്കും. പണം മാത്രമല്ലല്ലോ  മാനസികമായി നമ്മുടെ സന്തോഷം അടുത്ത കഥ ഓണ്‍ ആയെന്നുള്ളത് തന്നെയായിരുന്നു. എന്നെപ്പോലെ ലൈവ് ആയി നിൽക്കുന്നവർക്ക് പോലും ഇതുപോലുള്ള ഫ്രോഡുകളെ കൊണ്ട് കഷ്ടമാണ്. ഇവരുടെ ഫോട്ടോ അടക്കം ഞാൻ പോസ്റ്റ് ചെയ്യുന്നത്, നാളെ സിനിമയെ സ്വപ്നം കണ്ട് മുന്നോട്ട്  പോകുന്നവർക്കിടയിൽ. വലിയൊരു കല്ലുകടിയാകും ഇവരെപ്പോലുള്ളവർ. ദയവായി എല്ലാവരുടെ സമയത്തിനും മാനസിക സന്തോഷത്തിനുമൊക്കെ വിലയുണ്ടെന്ന് മറക്കരുത്. ഔദ്യോഗികമായി ഞങ്ങൾ ഈ പ്രോജക്ട് ഉപേക്ഷിക്കുകയാണ്.’’–കിച്ചു ടെല്ലസിന്റെ വാക്കുകൾ.

English Summary:

Actor Kichu Tellus Reveals Why He's Quitting Scriptwriting: Unchanged Checks and Producer Betrayal