നടി സുജ കാർത്തികയുടെ അമ്പരപ്പിക്കുന്ന മാറ്റമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. സഹോദരി വേഷങ്ങളിലൂടെയും സഹതാരമായും മലയാളത്തിൽ തിളങ്ങി നിന്ന നടിയാണ് സുജ കാർത്തിക. ഇപ്പോഴിതാ താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ച് പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ചർച്ചയാകുന്നത്. പ്രായം കൂടുംതോറും നടി കൂടുതൽ ചെറുപ്പമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി സുജ കാർത്തികയുടെ അമ്പരപ്പിക്കുന്ന മാറ്റമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. സഹോദരി വേഷങ്ങളിലൂടെയും സഹതാരമായും മലയാളത്തിൽ തിളങ്ങി നിന്ന നടിയാണ് സുജ കാർത്തിക. ഇപ്പോഴിതാ താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ച് പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ചർച്ചയാകുന്നത്. 

പ്രായം കൂടുംതോറും നടി കൂടുതൽ ചെറുപ്പമായി വരികയാണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ച് പങ്കുവച്ച ചിത്രങ്ങളുടെ കമന്റുകളിൽ താരത്തിന് 40 വയസ്സായോ എന്നാണ് ആരാധകർ ചോദിക്കുന്നത്. അതിനുള്ള മറുപടി തന്റെ ചിത്രങ്ങളിലൂടെ നടി നൽകുന്നുണ്ട്. 

ADVERTISEMENT

‘‘എന്നെ ഓര്‍ത്തതിന് നന്ദി. പിറന്നാള്‍ ദിനത്തില്‍ മറക്കാതെ എനിക്ക് ആശംസ അറിയിച്ചവരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഈ ദിനം സ്‌പെഷലാക്കി മാറ്റിയത് ഭര്‍ത്താവാണ്. എനിക്ക് 40 വയസ്സ് ആയോ എന്നല്ലേ നിങ്ങള്‍ക്ക് അറിയേണ്ടത്. അതിനുള്ള ഉത്തരം ഈ ചിത്രങ്ങളിലുണ്ട്. അവസാനത്തെ ചിത്രങ്ങള്‍ നോക്കിയാല്‍ അത് മനസ്സിലാകും,’’ സുജ കാര്‍ത്തിക പറയുന്നു.

നടിയുടെ 39–ാം പിറന്നാളിന്റെ ആഘോഷചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ വൈറലായത്. 39 എന്നത് കൈവിരലുകളിലൂടെ ആക്‌ഷൻ ആയാണ് താരം കാണിച്ചിരിക്കുന്നത്. നടിയുടെ ചിത്രങ്ങളും കുറിപ്പും ആരാധകർക്കിടയിൽ ചർച്ചയായി. പഠനത്തിന് കൂടുതൽ പ്രാധാന്യം കൊടുത്തിരുന്ന സുജ വിവാഹശേഷം വിദേശത്തേക്ക് ചേക്കേറുകയും ഡോക്ടറേറ്റ് നേടുകയും ചെയ്തിരുന്നു. കുടുംബത്തോടൊപ്പം വിദേശത്താണ് താരം ഇപ്പോൾ. 

ADVERTISEMENT

വിവാഹത്തോടെയായിരുന്നു താരം അഭിനയ മേഖലയില്‍ നിന്നും വിട്ടു നിന്നത്.  പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച സുജ കാർത്തിക ഡോക്ടറേറ്റ് നേടുകയും ഗ്ലോബൽ ബിസിനസ് ആൻഡ് മാർക്കറ്റിങ് രംഗത്ത് അധ്യാപികയായി ജോലി നോക്കുകയും ചെയ്തു. യുജിസിയുടെ ജെആർഎഫ് നേടിയ സുജ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്നു സോഷ്യൽ സയൻസിലാണു പിഎച്ച്ഡി നേടിയത്. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ചായിരുന്നു സുജയുടെ ഗവേഷണ പ്രബന്ധം. 2002-2013  കാലഘട്ടത്തിലായി  2 ഡസനോളം സിനിമയിൽ അഭിനയിച്ച സുജ 2009ൽ പിജിഡിഎം കോഴ്സ് ഒന്നാം റാങ്കോടെ വിജയിച്ചിരുന്നു. 

എംകോം ഫസ്റ്റ് ക്ലാസിലും പാസായ ശേഷം കോളജ് അധ്യാപികയായും ജോലി ചെയ്തു. ജെആർഎഫ് ലഭിച്ചതിനെ തുടർന്നാണു ജോലി ഉപേക്ഷിച്ചത്. പിഎച്ച്ഡി നേടിയതിനൊപ്പം ആംസ്റ്റർഡാം യൂണിവേഴ്സിറ്റിയിൽ നിന്ന് ക്വാളിറ്റേറ്റീവ് റിസർച് മെത്തേഡ്സിൽ സർട്ടിഫിക്കേഷനും നേടി.  കേരള സർക്കാർ സ്ഥാപനമായ ഐസിടി അക്കാദമിയിൽ നിന്ന് ഡേറ്റ അനലിസ്റ്റ് സർട്ടിഫൈഡ് സ്പെഷലിസ്റ്റ് കോഴ്സും പൂർത്തിയാക്കി.

ADVERTISEMENT

കാക്കനാട് പടിഞ്ഞാറേമഠം സുജശ്രീയിൽ ഡോ. സുന്ദരേശന്റെയും ഡോ. ചന്ദ്രികയുടെയും മകളാണ്. 2010 ജനുവരി 31 നാണ് താരം വിവാഹിതയായത്. മെർച്ചന്റ് നേവി ചീഫ് എൻജിനീയർ രാകേഷ് കൃഷ്ണനാണു ഭർത്താവ്.

2002-ൽ പുറത്തിറങ്ങിയ മലയാളി മാമന് വണക്കം എന്ന ചിത്രത്തിലൂടെയാണ് സുജ സിനിമകളിലേയ്ക്ക് കടന്ന് വന്നത്. 2013 ൽ പുറത്തിറങ്ങിയ ലിസമ്മയുടെ വീട് എന്ന ചിത്രത്തിലായിരുന്നു താരം ഒടുവിലായി അഭിനയിച്ചത്.

English Summary:

Suja Karthika's Birthday Special Photos