സലാം ബുഖാരിയുടെ ആദ്യചിത്രം; ‘ഉടുമ്പന്‍ചോല വിഷന്‍’ ടൈറ്റിൽ ലുക്ക് പുറത്ത്
മാത്യു തോമസ്, ശ്രീനാഥ് ഭാസി എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന ‘ഉടുമ്പന്‍ചോല വിഷന്‍’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അന്‍വര്‍ റഷീദിന്റെ സഹസംവിധായകനായിരുന്ന സലാം ബുഖാരിയുടെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് ചിത്രം. കംപ്ലീറ്റ് എന്റര്‍ടൈനറായാണ് ചിത്രം ഒരുങ്ങുന്നതെന്ന്

മാത്യു തോമസ്, ശ്രീനാഥ് ഭാസി എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന ‘ഉടുമ്പന്‍ചോല വിഷന്‍’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അന്‍വര്‍ റഷീദിന്റെ സഹസംവിധായകനായിരുന്ന സലാം ബുഖാരിയുടെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് ചിത്രം. കംപ്ലീറ്റ് എന്റര്‍ടൈനറായാണ് ചിത്രം ഒരുങ്ങുന്നതെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.
സിദ്ദീഖ്, അശോകൻ, ദിലീഷ് പോത്തൻ, സുദേവ് നായർ, ബാബുരാജ്, അഭിറാം രാധാകൃഷ്ണൻ, ജിനു ജോസ്, ഷഹീൻ സിദ്ദീഖ്, ഭഗത് മാനുവൽ, ശങ്കർ ഇന്ദുചൂഡൻ, ഗബ്രി ജോസ്, ആർജെ മുരുകൻ, അർജുൻ ഗണേഷ്, അധീഷ് ദാമോദരൻ, ശ്രിന്ദ, നീന കുറുപ്പ്, ചൈതന്യ പ്രകാശ്, ഹസ്ലി, ജിജിന തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.
എ&ആർ മീഡിയ ലാബ്‌സിന്റെയും യുബി പ്രൊഡക്‌ഷൻസിന്റെയും ബാനറുകളില്‍ അഷര്‍ അമീര്‍, റിയാസ് കെ.മുഹമ്മദ്, സലാം ബുഖാരി എന്നിവര്‍ ചേര്‍ന്നാണ് ‘ഉടുമ്പന്‍ചോല വിഷന്‍’ നിർമിക്കുന്നത്. ഛായാഗ്രഹണം: വിഷ്ണു തണ്ടാശ്ശേരി, എഡിറ്റിങ്: വിവേക് ഹർഷൻ, സംഗീതം: ഗോപി സുന്ദർ.