‘അപമാനിതനായി എന്നറിഞ്ഞിട്ടും ഒരു ചിരിയോടെ അതുൾക്കൊണ്ട ആസിഫ്’
ആസിഫ് അലി–രമേശ് നാരായണൻ വിഷയത്തിൽ നടനും അവതാരകനുമായ അനൂപ് പന്തളത്തിന്റെ കുറിപ്പ് ശ്രദ്ധനേടുന്നു. അവിടെ കൂടിയ ആളുകള്‍ക്കു മുന്നില്‍ താന്‍ അപമാനിതനായി എന്നറിഞ്ഞിട്ടും ആ സന്ദര്‍ഭത്തെ പോസിറ്റീവ് ആയി എടുത്ത ആസിഫ് അലി മറ്റുള്ളവർക്കും പ്രചോദനമാണെന്ന് അനൂപ് പറയുന്നു. ‘‘എംടിയുടെ ചെറുകഥകളെ ആസ്പദമാക്കി

ആസിഫ് അലി–രമേശ് നാരായണൻ വിഷയത്തിൽ നടനും അവതാരകനുമായ അനൂപ് പന്തളത്തിന്റെ കുറിപ്പ് ശ്രദ്ധനേടുന്നു. അവിടെ കൂടിയ ആളുകള്‍ക്കു മുന്നില്‍ താന്‍ അപമാനിതനായി എന്നറിഞ്ഞിട്ടും ആ സന്ദര്‍ഭത്തെ പോസിറ്റീവ് ആയി എടുത്ത ആസിഫ് അലി മറ്റുള്ളവർക്കും പ്രചോദനമാണെന്ന് അനൂപ് പറയുന്നു.
‘‘എംടിയുടെ ചെറുകഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ‘മനോരഥങ്ങൾ’ എന്ന ആന്തോളജി സിനിമയുടെ ട്രെയിലർ ലോഞ്ച് നടക്കുകയാണ്. അവിടെ കൂടിയ വിശിഷ്ടാതിഥികളെ ആദരിക്കുന്ന ചടങ്ങിന്‍റെ ഭാഗമായി സംഗീത സംവിധായകന്‍ രമേശ് നാരായണന് മെമെന്റോ കൊടുക്കാൻ ആസിഫ് അലിയെ ക്ഷണിക്കുന്നു. ചുണ്ടില്‍ ഒരു പുഞ്ചിരിയും കയ്യില്‍ മെമെന്റോയുമായി തനിക്ക് കിട്ടിയ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ സന്തോഷത്തോടെ ആസിഫ് അലി അദ്ദേഹത്തിന്‍റെ അടുത്തേക്ക് വരുന്നു
മുഖത്ത് വലിയ ഭാവ വ്യത്യസമൊന്നുമില്ലാതെ രമേശ് നാരായണന്‍ അത് വാങ്ങിക്കുന്നു. പിന്നീടാണ് അയാളുടെ ഉള്ളിലെ ദുഷിച്ച ഈഗോ ഉണരുന്നത്. എനിക്ക് ഇത് തരാനുള്ള യോഗ്യതയൊന്നും നിനക്കില്ല എന്ന മട്ടില്‍ ആസിഫ് അലിയെ അവിടെ നിര്‍ത്തിക്കൊണ്ട് തന്നെ സംവിധായകന്‍ ജയരാജിനെ വിളിച്ച് ആ മെമെന്റോ ജയരാജിന് കൊടുക്കുന്നു
എന്നിട്ട് എനിക്ക് മെമെന്റോ തരാന്‍ യോഗ്യരായ ജയരാജിനെ പോലുള്ളവരുണ്ടെന്ന മട്ടില്‍ സദസിനെ കാണിച്ച് ജയരാജന്റെ കയ്യിൽ നിന്ന് മെമെന്റോ വാങ്ങിക്കുന്നു. പക്ഷേ അപ്പോഴും ആസിഫ് അലിയുടെ ചുണ്ടില്‍ ആ ചിരിയുണ്ടായിരുന്നു. അവിടെ കൂടിയ ആളുകള്‍ക്ക് മുന്നില്‍ താന്‍ അപമാനിതനായി എന്നറിഞ്ഞിട്ടും ആ സന്ദര്‍ഭത്തെ ഏറ്റവും പോസിറ്റീവ് ആയ മനസ്സോടെ ഉള്‍ക്കൊണ്ട ഒരു മനുഷ്യന്‍റെ സുന്ദര ചിരി.’’–അനൂപ് പന്തളത്തിന്റെ വാക്കുകൾ.