ഫാന്റം പിക്ചേഴ്സുമായി കൈകോർത്ത് ചിദംബരം ബോളിവുഡിലേക്ക്
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയിലൂടെ തെന്നിന്ത്യ മുഴുവൻ ശ്രദ്ധേയനായ ചിദംബരം ബോളിവുഡിലേക്ക്. നിർമാതാക്കളായ ഫാന്റം പിക്ചേഴ്സ് ആണ് തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്. ‘‘പുതിയ തുടക്കം. മികച്ച സംവിധായകനായ ചിദംബരവുമായി ഒരു പുതിയ യാത്ര ആരംഭിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്! തന്റെ അതുല്യമായ

‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയിലൂടെ തെന്നിന്ത്യ മുഴുവൻ ശ്രദ്ധേയനായ ചിദംബരം ബോളിവുഡിലേക്ക്. നിർമാതാക്കളായ ഫാന്റം പിക്ചേഴ്സ് ആണ് തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്.
‘‘പുതിയ തുടക്കം. മികച്ച സംവിധായകനായ ചിദംബരവുമായി ഒരു പുതിയ യാത്ര ആരംഭിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്! തന്റെ അതുല്യമായ കാഴ്ച്ചപ്പാടും കഥപറച്ചിലിന്റെ വൈദഗ്ധ്യവും കൊണ്ടും അദ്ദേഹം ദക്ഷിണേന്ത്യയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു, ഹിന്ദി സിനിമയിൽ അദ്ദേഹത്തിന്റെ അരങ്ങേറ്റത്തിൽ പ്രവർത്തിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്!
ഫാന്റം എല്ലായ്പ്പോഴും ആശയാധിഷ്ഠിത കഥകളിലേക്കും ക്രിയേറ്റിവ് ആയ സംവിധായകരെ പരിചയപ്പെടുന്നതിനും മുന്നിലാണ്. ചിദംബരത്തിന്റെ സർഗാത്മക കാഴ്ചപ്പാട് ഞങ്ങളുടെ ചിന്തകളുമായിയി തികച്ചും യോജിക്കുന്നു. മഞ്ഞുമ്മൽ ബോയ്‌സിലൂടെ അദ്ദേഹം ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്തു. ഞങ്ങളൊരുമിച്ച് ആ മാജിക് വീണ്ടും ആവർത്തിക്കുമെന്നാണ് പ്രതീക്ഷ.’’–ഫാന്റം പിക്ചേഴ്സ് കുറിച്ചു.
ഫാന്റം പിക്ചേഴ്സ് സിഇഒ ആയ സൃഷ്ടി ബെഹലും ചിദംബരത്തിന് ആശംസകളുമായി എത്തി. ലൂട്ടേര, ക്വീൻ, എൻഎച്ച്10, 83 തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളുടെ നിര്‍മാതാക്കളായ ഫാന്റം സ്റ്റുഡിയോസ് സേക്രഡ് ഗെയിംസ്, ജൂബിലി തുടങ്ങിയ വെബ് സീരിസുകളുടെയും സൃഷ്ടാക്കളാണ്.