രമേശ് നാരായണൻ ആസിഫ് അലിയോട് ചെയ്തത് വെറും കുറ്റമല്ല, ഒരു നാലാംകിട കലാകാരൻ പോലും ചെയ്യാനറയ്ക്കുന്ന വൃത്തികെട്ട പ്രവൃത്തിയെന്ന് സിനിമാ പ്രവർത്തകൻ സതീഷ് പൊതുവാള്‍. ആയിരം കണ്ണുകൾക്കു മുന്നിൽ നിസ്സഹായനായ ആ മനുഷ്യൻ ക്രൂരമായി അപമാനിക്കപ്പെടുകയായിരുന്നുവെന്ന് സതീഷ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. സംവിധായകൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രമേശ് നാരായണൻ ആസിഫ് അലിയോട് ചെയ്തത് വെറും കുറ്റമല്ല, ഒരു നാലാംകിട കലാകാരൻ പോലും ചെയ്യാനറയ്ക്കുന്ന വൃത്തികെട്ട പ്രവൃത്തിയെന്ന് സിനിമാ പ്രവർത്തകൻ സതീഷ് പൊതുവാള്‍. ആയിരം കണ്ണുകൾക്കു മുന്നിൽ നിസ്സഹായനായ ആ മനുഷ്യൻ ക്രൂരമായി അപമാനിക്കപ്പെടുകയായിരുന്നുവെന്ന് സതീഷ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. സംവിധായകൻ ചിദംബരത്തിന്റെയും നടന്‍ ഗണപതിയുടെയും അച്ഛനാണ് സതീഷ് പൊതുവാൾ.

‘‘ഹിന്ദുസ്ഥാനി സാമാന്യം തെറ്റില്ലാതെ പണിയുന്ന സംഗീതത്തൊഴിലാളി എന്ന നിലയിൽ ഏതൊരു സിഐടിയുക്കാരനോടുമുണ്ടായിരുന്ന ബഹുമാനം കൂടി രമേശ് ഇല്ലാതാക്കിത ആസിഫ് അലി എന്ന മനുഷ്യനിൽനിന്നും പുരസ്ക്കാരം വാങ്ങുന്നത് മ്ളേഛമാണത്രെ ! 

ADVERTISEMENT

വമ്പിച്ചൊരു പുരുഷാരത്തിനു മുന്നിൽവച്ച് രമേശ് നാരായണൻ ഇങ്ങനെ ഒച്ചയില്ലാതെ അത്യുച്ചത്തിൽ പ്രഖ്യാപിക്കുന്നത് സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തു. ആയിരം കണ്ണുകൾക്കു മുന്നിൽ വച്ച് നിസ്സഹായനായ ആ മനുഷ്യൻ ക്രൂരമായി അപമാനിക്കപ്പെട്ടു. ഈ വാർത്തയറിഞ്ഞപ്പോൾ തൊട്ട്, അയാൾ എത്രത്രമാത്രം അധമനാന്നെന്ന് ചങ്ങാതികളിൽ പലരും വിളിച്ച് അന്തം വിട്ടുകൊണ്ടിരുന്നു. പക്ഷേ ഞാനാകട്ടെ ഒരന്തവും കുന്തവും വിട്ടിെല്ലന്നു മാത്രമല്ല ഒരു കുന്തത്തിന് അയാൾ സർവധാ'അർഹനാണെന്ന് തോന്നുകയും ചെയ്തു.  

1994 ൽ ഞാൻ സഹസംവിധായനായി ജോലി ചെയ്ത മുഹമ്മദ്ക്കായുടെ (പി.ടി.കുഞ്ഞുമുഹമ്മദ്) ‘മഗ്രിമ്പ്’ എന്ന സിനിമയിൽ സംഗീത സംവിധാനം നിർവഹിച്ചുകൊണ്ടാണ് അയാൾ ഇപ്പോൾ പുരസ്ക്കാരം നേടിയ ആ രംഗത്തേക്ക് കടന്നു വരുന്നതെങ്കിലും, എന്റെ ഫ്ലാറ്റിന് അധികമലെയല്ലാത്ത DPIൽ താമസിക്കുന്ന സ്വന്തം നാട്ടുകാരനായൊരു സംഗീതാധ്യാപകൻ എന്ന നിലയിൽത്തന്നെ രമേശനെ എനിക്കറിയാമായിരുന്നു. 

ADVERTISEMENT

മഗ്രിമ്പിനു ശേഷം തൊട്ടടുത്ത വർഷം രമേഷ് സംഗീതം നിർവഹിച്ച രണ്ടാമത്തെ സിനിമയായ കെ.പി. ശശിയുടെ ഇലയും മുള്ളും എന്ന സിനിമയിലും സഹ തിരക്കഥാകൃത്ത്, സംവിധാന സഹായി എന്നീ നിലകളിൽ ഞാൻ പണിയെടുത്തിട്ടുണ്ട്. രമേശിന്റെ സിനിമയ്ക്കകത്തും പുറത്തുമുള്ള സംഗീതത്തിലൊന്നും എനിക്കൊരിക്കലും പറയത്തക്ക മതിപ്പൊന്നും തോന്നിയിരുന്നില്ല. ഏതാണ്ട് ശരാശരി. അത് അയാളുടെ കുറ്റമല്ലായിരിക്കാം. എന്നാൽ അയാളിപ്പോൾ ചെയ്തത് വെറും കുറ്റമല്ല, ഒരു നാലാംകിട കലാകാരൻ പോലും ചെയ്യാനറയ്ക്കുന്ന വൃത്തികെട്ട ചെറ്റത്തരം തന്നെയാണ്.

രമേശ് തന്റെ രംഗത്ത് കാണിച്ച പ്രാവീണ്യത്തേക്കാൾ ഒട്ടും കുറഞ്ഞതല്ല ആസിഫ് എന്ന പ്രതിഭാധനനായ അഭിനേതാവ് തന്റെ രംഗത്തിനു നൽകിയ സംഭാവന. ഹിന്ദുസ്ഥാനി സാമാന്യം തെറ്റില്ലാതെ പണിയുന്ന സംഗീതത്തൊഴിലാളി എന്ന നിലയിൽ ഏതൊരു സിഐടിയുക്കാരനോടുമുണ്ടായിരുന്ന ബഹുമാനം കൂടി രമേശ് ഇല്ലാതാക്കി. നാദബ്രഹ്മത്തെയറിയുന്നവന് മുന്നിൽ എന്ത് വലുപ്പച്ചെറുപ്പങ്ങളെന്റെ രമേശാ.’’

English Summary:

Sathish Poduval Support Asif Ali