‘മഹാരാജ’ ഒരുപാട് ഇഷ്ടപ്പെട്ടു; സംവിധായകനെ വീട്ടിലേക്ക് ക്ഷണിച്ച് വിജയ്
വിജയ് സേതുപതി ചിത്രം ‘മഹാരാജ’ വന്‍ വിജയമായ പശ്ചാത്തലത്തില്‍ അഭിനന്ദനങ്ങളുമായി ദളപതി വിജയ്. ചിത്രത്തിന്റെ സംവിധായകന്‍ നിഥിലന്‍ സ്വാമിനാഥനും പ്രൊഡ്യൂസര്‍മാരില്‍ ഒരാളായ സുധന്‍ സുന്ദരവും ആണ് വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി. ദളപതിയെ കണ്ട കാര്യം നിഥിലന്‍ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

വിജയ് സേതുപതി ചിത്രം ‘മഹാരാജ’ വന്‍ വിജയമായ പശ്ചാത്തലത്തില്‍ അഭിനന്ദനങ്ങളുമായി ദളപതി വിജയ്. ചിത്രത്തിന്റെ സംവിധായകന്‍ നിഥിലന്‍ സ്വാമിനാഥനും പ്രൊഡ്യൂസര്‍മാരില്‍ ഒരാളായ സുധന്‍ സുന്ദരവും ആണ് വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി. ദളപതിയെ കണ്ട കാര്യം നിഥിലന്‍ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ”ഈ കൂടിക്കാഴ്ചയ്ക്ക് നന്ദി. താങ്കളെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം. മഹാരാജയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ഒരു അംഗീകാരമായാണ് കാണുന്നത്. താങ്കളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും പ്രോത്സാഹനത്തിനും നന്ദി” എന്നാണ് സംവിധായകന്‍ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.
അതേസമയം, വിജയ് സേതുപതിയുടെ അമ്പതാമത്തെ ചിത്രമാണ് മഹാരാജ. തിയേറ്ററില്‍ 100 കോടിയിലധികം രൂപ നേടിയിരുന്നു. നെറ്റ്ഫ്‌ളിക്‌സില്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്താണ് മഹാരാജ. പാഷന്‍ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറില്‍ സുദന്‍ സുന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് ചിത്രം നിര്‍മ്മിച്ചത്. പിആര്‍ഒ പ്രതീഷ് ശേഖര്‍.
സേതുപതിക്കൊപ്പം അഭിരാമി, അരുള്‍ ദോസ്, മുനിഷ്‌കാന്ത്, ബോയ്‌സ് മണികണ്ഠന്‍, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗര്‍, പി എല്‍ തേനപ്പന്‍ എന്നിവരോടൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹന്‍ദാസ്, നട്ടി നടരാജ് എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.