ആസിഫ് അലിക്കൊപ്പം വിസിലടിച്ച് വിനായകൻ; ചിത്രം വൈറൽ
നടൻ ആസിഫ് അലിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് വിനായകൻ. നേരത്തെ സംഗീത സംവിധായകൻ രമേശ് നാരായണൻ വിവാദത്തിൽ ആസിഫ് അലിയെ പിന്തുണച്ച് സിനിമാ പ്രവർത്തകർ ഒന്നടങ്കം സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പ്രതികരിച്ചിരുന്നു. ആസിഫ് അലിക്കുള്ള പിന്തുണയാണോ ഈ ചിത്രത്തിനു പിന്നിലെന്നാണ് പ്രേക്ഷകരുടെ സംശയം. എന്താണ് ഇത്രയും

നടൻ ആസിഫ് അലിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് വിനായകൻ. നേരത്തെ സംഗീത സംവിധായകൻ രമേശ് നാരായണൻ വിവാദത്തിൽ ആസിഫ് അലിയെ പിന്തുണച്ച് സിനിമാ പ്രവർത്തകർ ഒന്നടങ്കം സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പ്രതികരിച്ചിരുന്നു. ആസിഫ് അലിക്കുള്ള പിന്തുണയാണോ ഈ ചിത്രത്തിനു പിന്നിലെന്നാണ് പ്രേക്ഷകരുടെ സംശയം.
എന്താണ് ഇത്രയും വൈകിപ്പോയതെന്നും ഇപ്പോഴായിരിക്കും ഈ വിഷയം വിനായകന്റെ ശ്രദ്ധയിൽപെട്ടതെന്നുമാണ് കമന്റുകൾ വരുന്നത്.
എംടി കഥകളുടെ ആന്തോളജി സിനിമയായ മനോരഥങ്ങളുടെ ട്രെയിലർ ലോഞ്ചിൽവച്ചാണ് നടൻ ആസിഫ് അലിക്കു അപമാനം നേരിടേണ്ടി വന്നത്. രമേശ് നാരായണന് പുരസ്‌കാരം നൽകാൻ ആസിഫ് അലിയെ ക്ഷണിച്ചപ്പോൾ ആസിഫ് അലിയിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കാൻ അദ്ദേഹം വിസമ്മതിക്കുകയും സംവിധായകൻ ജയരാജിനെ വിളിച്ചു വരുത്തി അദ്ദേഹത്തിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കുകയും ചെയ്യുകയായിരുന്നു.
വിഡിയോ പുറത്തുവന്നതിനു പിന്നാലെ രൂക്ഷ വിമർശനമാണ് രമേശ് നാരായണനെതിരെ ഉയരുന്നത്. മോശം പെരുമാറ്റമാണ് രമേശ് നാരായണിൽനിന്ന് ഉണ്ടായതെന്നും മാപ്പ് പറയണെന്നുമാണ് ആളുകൾ പ്രതികരിക്കുന്നത്.