വിഷ്ണു ഉണ്ണികൃഷ്ണന്റെ ഗംഭീര വേഷപ്പകർച്ച; കുടുംബപ്രേക്ഷകരുടെ ഇഷ്ടചിത്രമായി 'ഇടിയൻ ചന്തു'
കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടി 'ഇടിയൻ ചന്തു'. രണ്ടു പതിറ്റാണ്ടിലേറെയായി സിനിമാലോകത്തുള്ള വിഷ്ണു ഉണ്ണികൃഷ്ണന്റെ ഇതുവരെ കാണാത്ത രീതിയിലുള്ളൊരു വേഷപ്പകർച്ചയാണ് ചിത്രത്തിന്റെ ആകർഷണം.
കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടി 'ഇടിയൻ ചന്തു'. രണ്ടു പതിറ്റാണ്ടിലേറെയായി സിനിമാലോകത്തുള്ള വിഷ്ണു ഉണ്ണികൃഷ്ണന്റെ ഇതുവരെ കാണാത്ത രീതിയിലുള്ളൊരു വേഷപ്പകർച്ചയാണ് ചിത്രത്തിന്റെ ആകർഷണം.
കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടി 'ഇടിയൻ ചന്തു'. രണ്ടു പതിറ്റാണ്ടിലേറെയായി സിനിമാലോകത്തുള്ള വിഷ്ണു ഉണ്ണികൃഷ്ണന്റെ ഇതുവരെ കാണാത്ത രീതിയിലുള്ളൊരു വേഷപ്പകർച്ചയാണ് ചിത്രത്തിന്റെ ആകർഷണം.
കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടി 'ഇടിയൻ ചന്തു'. രണ്ടു പതിറ്റാണ്ടിലേറെയായി സിനിമാലോകത്തുള്ള വിഷ്ണു ഉണ്ണികൃഷ്ണന്റെ ഇതുവരെ കാണാത്ത രീതിയിലുള്ളൊരു വേഷപ്പകർച്ചയാണ് ചിത്രത്തിന്റെ ആകർഷണം. പ്ലസ് ടു വിദ്യാർഥികളുടെ കഥയാണ് ചിത്രം പറയുന്നതെങ്കിലും അവരുടെ കുടുംബങ്ങളുടെ കഥ കൂടി ഉൾച്ചേർക്കുന്നുണ്ട് 'ഇടിയൻ ചന്തു'. വെറുതെ ഒരു ഇടി അല്ല, ഓരോ ഇടികൾക്കും വ്യക്തവും കൃത്യവുമായ കാരണങ്ങൾ കൂടിയുണ്ടെന്ന് ചിത്രം പറയുന്നു.
പള്ളുരുത്തി സ്റ്റേഷനിലെ ഇടിയൻ ചന്ദ്രൻ എന്ന പോലീസുകാരന്‍റെ മകനായ ചന്തു ചെറുപ്പം മുതലേ കലഹപ്രിയനായിരുന്നു. ചുറ്റുവട്ടത്തുള്ളവർ അങ്ങനെ അവനെ ഇടിയൻ ചന്തു എന്ന് വിളിച്ചുതുടങ്ങി. ദിവസവും വീട്ടിലെത്തി അമ്മയെ തല്ലുന്ന അച്ഛനോട് ഉള്ളിൽ ഉയർന്ന പകയായിരുന്നു അവന്‍റെ ഓരോ ഇടിക്ക് പിന്നിലും ഉണ്ടായിരുന്നത്.
മൂക്കിൻ തുമ്പത്തെ ദേഷ്യവും ഇടിയൻ സ്വഭാവവും കാരണം നാട്ടിലുള്ള എല്ലാ സ്കൂളുകളിലും നിന്ന് ടി.സി കിട്ടി ചന്തുവിന്‍റെ പഠനം മുടങ്ങിയ സ്ഥിതിയായി. എങ്ങനെയെങ്കിലും മകനെ പ്ലസ് ടു പാസ്സാക്കിയെടുക്കാനായി അമ്മ ഒടുവിൽ അവനെ കോതമംഗലത്തുള്ള അമ്മാവന്‍റെ വീട്ടിലേക്ക് അയക്കുകയാണ്. പക്ഷേ അവിടേയും ചന്തുവിനെ കാത്തിരുന്നത് ചില അപ്രതീക്ഷിത സംഭവങ്ങളായിരുന്നു. ഉദ്വേഗജനകവും ആകാംക്ഷ ജനിപ്പിക്കുന്നതും രസകരവുമായ കാര്യങ്ങളാണ് ചിത്രത്തിൽ പിന്നീട് നടക്കുന്നത്.
ചന്തു എന്ന കഥാപാത്രത്തെ പ്രേക്ഷകർക്ക് കണക്ടാവുന്ന രീതിയിൽ വിഷ്ണു ഉണ്ണികൃഷ്ണൻ സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്. മിക്ക സിനിമകളിലും നർമം കലർന്ന വേഷങ്ങൾ അഭിനയിച്ചിട്ടുള്ള വിഷ്ണുവിന്‍റെ ഇതുവരെ കാണാത്ത രീതിയിലുള്ളൊരു വേഷപ്പകർച്ചയാണ് സിനിമയിലുള്ളത്. ആക്ഷൻ രംഗങ്ങളിലും പ്രണയ രംഗങ്ങളിലും ഇമോഷനൽ രംഗങ്ങളിലും അടക്കം വിഷ്ണു മികച്ച രീതിയിൽ അഭിനയം കാഴ്ചവെച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ചന്തു സലിംകുമാറിന്‍റെ വേഷവും കൈയടി അർഹിക്കുന്നതാണ്. ലാലു അലക്സ്, ജോണി ആന്‍റണി, ലെന, രമേശ് പിഷാരടി, ശ്രീജിത്ത് രവി, ഐ എം വിജയൻ, ബിജു സോപാനം, സ്മിനു സിജോ, ഗായത്രി അരുൺ, ജയശ്രീ ശിവദാസ്,വിദ്യ വിജയകുമാർ, ഗോപി കൃഷ്ണൻ, ദിനേശ് പ്രഭാകർ, കിച്ചു ടെല്ലസ്, സോഹൻ സീനുലാൽ, അഭിജ ശിവകല, സൂരജ്, കാർത്തിക്ക്, ഫുക്രു തുടങ്ങി നിരവധി താരങ്ങളുടെ ശ്രദ്ധേയ പ്രകടനങ്ങള്‍ സിനിമയിലുണ്ട്.
യുവത്വത്തിന് മാത്രമല്ല ഏതു പ്രായത്തിലുളളവർക്കും ചിത്രം ആസ്വാദ്യകരമാവും വിധമാണ് ശ്രീജിത്ത് വിജയൻ ചിത്രത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ചടുലമായതും ഒപ്പം കൈയടക്കത്തോടെയുമുള്ള സംവിധാന മികവ് എടുത്തുപറയേണ്ടതാണ്. അതോടൊപ്പം തന്നെ ആക്ഷൻ വിസ്മയം പീറ്റർ ഹെയ്‌ൻ ഒരുക്കിയിരിക്കുന്ന അതിഗംഭീര സംഘട്ടന രംഗങ്ങളും ദീപക് ദേവിന്‍റെ പശ്ചാത്തല സംഗീതവും വിഘ്നേഷ് വാസു ഒരുക്കിയിരിക്കുന്ന ദൃശ്യങ്ങളും വി. സാജന്‍റെ എഡിറ്റിംഗും ചിത്രത്തെ മികച്ചൊരു എന്‍റർടെയ്നർ ആക്കിയിട്ടുണ്ട്.