നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കു വിവാഹക്ഷണക്കത്ത് നൽകി നടി ശ്രീവിദ്യ മുല്ലചേരിയും പ്രതിശ്രുത വരന്‍ രാഹുൽ രാമചന്ദ്രനും. തൃശൂരിലെ വസതിയിലെത്തിയാണ് ഇരുവരും സുരേഷ് ഗോപിയെ ക്ഷണിച്ചത്. ക്ഷണക്കത്ത് ആദ്യം സുരേഷ് ​ഗോപിക്കു കൊടുത്ത് അനു​​ഗ്രഹം വാങ്ങണമെന്നത് തങ്ങളുടെ വലിയ ആ​ഗ്രഹമായിരുന്നുവെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കു വിവാഹക്ഷണക്കത്ത് നൽകി നടി ശ്രീവിദ്യ മുല്ലചേരിയും പ്രതിശ്രുത വരന്‍ രാഹുൽ രാമചന്ദ്രനും. തൃശൂരിലെ വസതിയിലെത്തിയാണ് ഇരുവരും സുരേഷ് ഗോപിയെ ക്ഷണിച്ചത്. ക്ഷണക്കത്ത് ആദ്യം സുരേഷ് ​ഗോപിക്കു കൊടുത്ത് അനു​​ഗ്രഹം വാങ്ങണമെന്നത് തങ്ങളുടെ വലിയ ആ​ഗ്രഹമായിരുന്നുവെന്ന് യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിൽ രാഹുലും ശ്രീവിദ്യയും പറഞ്ഞു.

കോടിയും വെറ്റിലയും പാക്കും എല്ലാം അടങ്ങിയ തട്ട് സുരേഷ് ​ഗോപിക്കു ഇരുവരും ചേർന്ന് കൈമാറിയാണ് വിവാഹത്തിന് ക്ഷണിച്ചത്. കാൽ തൊട്ട് അനുഗ്രഹം വാങ്ങണമെന്നായിരുന്നു ആഗ്രഹം, എന്നാൽ അത് കല്യാണത്തിനു മതിയെന്ന് സുരേഷ് സാർ പറഞ്ഞതോടെ ഞാനും അത് അങ്ങനെ മതിയെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് ശ്രീവിദ്യ പറഞ്ഞു. സുരേഷ് ഗോപിക്കൊപ്പം ഭക്ഷണവും കഴിച്ച ശേഷമാണ് ശ്രീവിദ്യയും രാഹുലും മടങ്ങിയത്.

ADVERTISEMENT

സെപ്റ്റംബര്‍ 8 ന് രാവിലെ 11:20 നും 11:50 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ എറണാകുളത്ത് വച്ചാണ് വിവാഹം. 

ടെലിവിഷൻ പരിപാടിയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ശ്രീവിദ്യയുടെ സിനിമാ അരങ്ങേറ്റം ക്യാംപസ് ഡയറി എന്ന ചിത്രത്തിലൂടെയാണ്. ഒരു കുട്ടനാടന് ബ്ലോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ്, സത്യം മാത്രമേ ബോധിപ്പിക്കൂ തുടങ്ങിയവയാണ് ശ്രീവിദ്യ അഭിനയിച്ച മറ്റ് സിനിമകൾ.

ADVERTISEMENT

സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയനാണ് രാഹുൽ. 2019ൽ പുറത്തിറങ്ങിയ ജീം ബൂം ബാ ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. രാഹുലിന്റെ അടുത്ത സിനിമയിൽ സുരേഷ് ഗോപിയാണ് നായകൻ.

English Summary:

Actress Sreevidya Mullachery and Fiance Rahul Ramachandran Seek Blessings from Suresh Gopi with First Wedding Invitation