ഇത് എൻഡിഎ ബജറ്റ്, ഇന്ത്യ ബജറ്റ് ഉടൻ പ്രതീക്ഷിക്കുന്നു: വിമർശിച്ച് കമൽഹാസൻ
2024-25 ലെ കേന്ദ്ര ബജറ്റിനെതിരെ പരിഹാസ പരാമർശവുമായി നടനും മക്കൾ നീതി മയ്യം സ്ഥാപക നേതാവുമായ കമൽഹാസൻ. ‘എൻഡിഎ’യുടെ ബജറ്റിനെ അഭിനന്ദിക്കുന്നുവെന്നും ഉടൻ തന്നെ ഒരു ഇന്ത്യൻ ബജറ്റ് പ്രഖ്യാപനം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നുവെന്നും കമലഹാസൻ പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പ്രതിപക്ഷ നേതാവ്

2024-25 ലെ കേന്ദ്ര ബജറ്റിനെതിരെ പരിഹാസ പരാമർശവുമായി നടനും മക്കൾ നീതി മയ്യം സ്ഥാപക നേതാവുമായ കമൽഹാസൻ. ‘എൻഡിഎ’യുടെ ബജറ്റിനെ അഭിനന്ദിക്കുന്നുവെന്നും ഉടൻ തന്നെ ഒരു ഇന്ത്യൻ ബജറ്റ് പ്രഖ്യാപനം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നുവെന്നും കമലഹാസൻ പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കേന്ദ്ര ബജറ്റിനെ വിമർശിച്ചിരുന്നു.
“എൻഡിഎ ബജറ്റിന് അഭിനന്ദനങ്ങൾ, ഉടൻ തന്നെ ഒരു ഇന്ത്യൻ ബജറ്റ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.” കമലഹാസൻ സമൂഹ മാധ്യമത്തിൽ കുറിച്ച്.
എൻഡിഎ ഇപ്പോൾ പ്രഖ്യാപിച്ച ബജറ്റ് മുന്നണിക്ക് മാത്രം പ്രയോജനപ്പെടുന്നതാണെന്നും രാജ്യത്തിന് വേണ്ടിയുള്ള ബജറ്റ് പിന്നാലെ വന്നേക്കുമെന്നും പരിഹാസരൂപേണയാണ് കമല്‍ഹാസൻ കുറിപ്പ് പങ്കുവച്ചത്. ഡിഎംകെ എംപിമാർ നാളെ പാർലമെന്റിൽ കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനിരിക്കുകയാണ്.