രാത്രി വൈകിയും വയനാടിനായി കലക്‌ഷൻ സെന്ററിൽ നിഖില വിമൽ; വിഡിയോ
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത് ചലച്ചിത്രതാരം നിഖില വിമൽ. തളിപ്പറമ്പ കലക്‌ഷൻ സെന്ററിൽ വളണ്ടിയറായി പ്രവർത്തിക്കുന്ന താരത്തിന്റെ വിഡിയോ ഡിവൈഎഫ്ഐ ഔദ്യോഗിക പേജിൽ പങ്കുവച്ചു. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ വയനാട്ടിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്നതിന് ആരംഭിച്ച കലക്‌ഷൻ സെന്ററിലാണ് താരം

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത് ചലച്ചിത്രതാരം നിഖില വിമൽ. തളിപ്പറമ്പ കലക്‌ഷൻ സെന്ററിൽ വളണ്ടിയറായി പ്രവർത്തിക്കുന്ന താരത്തിന്റെ വിഡിയോ ഡിവൈഎഫ്ഐ ഔദ്യോഗിക പേജിൽ പങ്കുവച്ചു. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ വയനാട്ടിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്നതിന് ആരംഭിച്ച കലക്‌ഷൻ സെന്ററിലാണ് താരം എത്തിയത്. രാത്രി ഏറെ വൈകിയിട്ടും മറ്റു വളണ്ടിയർമാർക്കൊപ്പം കലക്‌ഷൻ സെന്ററിലെ പ്രവർത്തനങ്ങളിൽ നിഖില പങ്കാളിയായി.
നിലപാടുകളും രാഷ്ട്രീയവും എന്നും തുറന്നു പറയുന്നതിൽ മടി കാണിക്കാത്ത താരമാണ് നിഖില വിമൽ. ഇതിന്റെ പേരിൽ പലപ്പോഴും സൈബറാക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എങ്കിലും കൃത്യമായ അഭിപ്രായങ്ങൾ എപ്പോഴും താരം തുറന്നു പറയാറുണ്ട്. അതിന്റെ തുടർച്ചയാണ് വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള നിഖില വിമലിന്റെ ഇടപെടൽ.
നിഖിലയെ അഭിനന്ദിച്ചും പ്രശംസിച്ചും നിരവധി പേർ രംഗത്തെത്തി. പ്രാർഥനയിലും പോസ്റ്റിലും മാത്രം ഒതുങ്ങാതെ നേരിട്ടിറങ്ങി പ്രവർത്തിക്കാൻ നിഖില കാണിച്ച മനസ്സ് കയ്യടി അർഹിക്കുന്നുവെന്നാണ് കമന്റുകൾ. മറ്റുള്ളവർക്ക് മാതൃകയാണ് നിഖിലയുടെ ഈ പ്രവർത്തികളെന്നും ചിലർ കമന്റ് ചെയ്തു. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ് നിഖില വിമല്‍.