12 ലക്ഷം രൂപയുടെ സഹായങ്ങളുമായി സാജു നവോദയയും സംഘവും വയനാട്ടിൽ
കഴിഞ്ഞ രണ്ട് ദിവസമായി വയനാട്ടിലെ ക്യാംപിൽ സജീവമാണ് സാജു നവോദയയും സുഹൃത്തുക്കളും. പന്ത്രണ്ട് ലക്ഷം രൂപയുടെ സാധനങ്ങളുമായാണ് സാജുവും സംഘവും വയനാട്ടിലേക്കെത്തിയത്. ഇവിടെയുളള ആളുകൾ സാധാരണ ജീവിതത്തിലേക്കു മടങ്ങി വരുന്നതുവരെ എല്ലാ മാസവും അവർക്ക് ആവശ്യമായ സഹായങ്ങളുമായി തങ്ങളിവടം സന്ദർശിക്കുമെന്നും അദ്ദേഹം

കഴിഞ്ഞ രണ്ട് ദിവസമായി വയനാട്ടിലെ ക്യാംപിൽ സജീവമാണ് സാജു നവോദയയും സുഹൃത്തുക്കളും. പന്ത്രണ്ട് ലക്ഷം രൂപയുടെ സാധനങ്ങളുമായാണ് സാജുവും സംഘവും വയനാട്ടിലേക്കെത്തിയത്. ഇവിടെയുളള ആളുകൾ സാധാരണ ജീവിതത്തിലേക്കു മടങ്ങി വരുന്നതുവരെ എല്ലാ മാസവും അവർക്ക് ആവശ്യമായ സഹായങ്ങളുമായി തങ്ങളിവടം സന്ദർശിക്കുമെന്നും അദ്ദേഹം പറയുന്നു.
‘‘രണ്ട് ദിവസമായി വയനാട്ടിലുണ്ട്. ഇവിടെ താഴെയാണ് താമസിക്കുന്നത്. ക്യാംപിലേക്ക് ആവശ്യമായ സാധനങ്ങളെല്ലാം കൊണ്ടാണ് വന്നത്. എനിക്കൊപ്പം മിമിക്രിയിലുള്ള കുറച്ച് കലാകാരന്മാരുമുണ്ട്. കുറച്ച് ദിവസങ്ങളായി നാട്ടിലും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളായിരുന്നു.
ഇന്നലെ ക്യാംപിൽ പോയിരുന്നു. ഇന്നും ക്യാംപിൽ പോകണം. ഇവിടമൊന്ന് ശരിയാകുന്നതുവരെ എല്ലാ മാസവും ഞങ്ങൾ വരും. ടിവിയിൽ ഒക്കെ വാർത്തകളായി കണ്ടെങ്കിലും നേരിട്ടു കാണുമ്പോഴാണ് അതിന്റെ ഭീകരത എത്രത്തോളം വലുതാണെന്ന് മനസ്സിലാകുന്നത്. ആ രാത്രി ഇവിടുത്തെ ജനങ്ങളുടെ അവസ്ഥ എത്ര ഭയാനാകമായിരികും.
കേരളത്തിലെ മുഴുവൻ ആളുകളും എല്ലാ പിന്തുണയുമായി വയനാട്ടിലെ ജനങ്ങൾക്കൊപ്പമുണ്ട്. അതിന്റെ തെളിവാണ് ഇവിടെ വരുമ്പോൾ കാണുന്ന കാഴ്ചകൾ. ഒരുപാട് രക്ഷാപ്രവർത്തകർ പല ഭാഗങ്ങളിൽ നിന്നും വരുന്നുണ്ട്.’’–സാജു നവോദയയുടെ വാക്കുകള്‍.