മമ്മൂട്ടിക്ക് നേരത്തെയും ദേശീയ അവാർഡ് നഷ്ടമായിട്ടുണ്ട്, പക്ഷേ ഇത്തവണ അതു കൈവിടുമോ?
70 -ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് സംബന്ധിച്ച ചര്‍ച്ചകളും അഭ്യൂഹങ്ങളും പതിവു പോലെ ചൂടുപിടിക്കുകയാണ്. മികച്ച നടനുളള ദേശീയ പുരസ്‌കാരം ആര്‍ക്ക് എന്നതാണ് പരിഗണനയില്‍ മുഖ്യസ്ഥാനത്തു നില്‍ക്കുന്ന മമ്മൂട്ടിയുടെ ആരാധകര്‍ക്കൊപ്പം നിഷ്പക്ഷമതികളെയും ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. മുന്‍കാലങ്ങളില്‍
70 -ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് സംബന്ധിച്ച ചര്‍ച്ചകളും അഭ്യൂഹങ്ങളും പതിവു പോലെ ചൂടുപിടിക്കുകയാണ്. മികച്ച നടനുളള ദേശീയ പുരസ്‌കാരം ആര്‍ക്ക് എന്നതാണ് പരിഗണനയില്‍ മുഖ്യസ്ഥാനത്തു നില്‍ക്കുന്ന മമ്മൂട്ടിയുടെ ആരാധകര്‍ക്കൊപ്പം നിഷ്പക്ഷമതികളെയും ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. മുന്‍കാലങ്ങളില്‍
70 -ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് സംബന്ധിച്ച ചര്‍ച്ചകളും അഭ്യൂഹങ്ങളും പതിവു പോലെ ചൂടുപിടിക്കുകയാണ്. മികച്ച നടനുളള ദേശീയ പുരസ്‌കാരം ആര്‍ക്ക് എന്നതാണ് പരിഗണനയില്‍ മുഖ്യസ്ഥാനത്തു നില്‍ക്കുന്ന മമ്മൂട്ടിയുടെ ആരാധകര്‍ക്കൊപ്പം നിഷ്പക്ഷമതികളെയും ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. മുന്‍കാലങ്ങളില്‍
70 -ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് സംബന്ധിച്ച ചര്‍ച്ചകളും അഭ്യൂഹങ്ങളും പതിവു പോലെ ചൂടുപിടിക്കുകയാണ്. മികച്ച നടനുളള ദേശീയ പുരസ്‌കാരം ആര്‍ക്ക് എന്നതാണ് പരിഗണനയില്‍ മുഖ്യസ്ഥാനത്തു നില്‍ക്കുന്ന മമ്മൂട്ടിയുടെ ആരാധകര്‍ക്കൊപ്പം നിഷ്പക്ഷമതികളെയും ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. മുന്‍കാലങ്ങളില്‍ പലകുറി വിവിധ ചിത്രങ്ങളിലെ അസാധാരണ പ്രകടനം അവഗണിച്ച് മമ്മൂട്ടിയെ അംഗീകാരങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തിയതായി പരാതിപ്പെടുന്നവരുണ്ട്. കാലാകാലങ്ങളില്‍ ഭരണകൂടങ്ങള്‍ക്കും അവാര്‍ഡ് കമ്മറ്റി അംഗങ്ങളില്‍ പ്രമുഖസ്ഥാനത്ത് നില്‍ക്കുന്നവരുടെയും താത്പര്യങ്ങള്‍ക്ക് വഴങ്ങി പുരസ്‌കാരങ്ങള്‍ ദിശ മാറി ഒഴുകിയ അനുഭവം പുത്തരിയല്ല. മമ്മൂട്ടിയുടെ കാര്യത്തില്‍ മാത്രമല്ല വളഞ്ഞ വഴിയിലുടെയുളള സ്വാധീനങ്ങള്‍ക്ക് പിന്നാലെ പോകാത്ത പല മികച്ച അഭിനേതാക്കള്‍ക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്.
പെരുന്തച്ചനിലെ തിലകന്റെ അത്യപൂര്‍വമായ പ്രകടനത്തെ തടഞ്ഞ് അമിതാഭ് ബച്ചന്‍ മികച്ച നടനായപ്പോള്‍ അന്നത്തെ ജൂറി ചെയര്‍മാന്‍ അടക്കം സ്വകാര്യസദസുകളില്‍ അതിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നതായി കേട്ടിരുന്നു. രാഷ്ട്രീയ ഇടപെടലുകള്‍ മൂലമാണ് അത്തരം മലക്കംമറിച്ചിലുകള്‍ സംഭവിച്ചതെന്ന് പറയപ്പെടുന്നു. അതിന്റെ നിജസ്ഥിതി എന്ത് തന്നെയായാലും അഭിനയമികവില്‍ ബച്ചനും തിലകനും തമ്മിലുളള ദുരം അളക്കാന്‍ പാഴൂര്‍പടിപ്പുര വരെ സഞ്ചരിക്കേണ്ട കാര്യമൊന്നുമില്ല. നഴ്‌സറികുട്ടികള്‍ക്ക് പോലും ആശയക്കുഴപ്പം കൂടാതെ ഉത്തരം കണ്ടെത്താന്‍ കഴിയുന്ന വിഷയമാണിത്.
ഇനി എന്താണ് മികച്ച അഭിനയം എന്ന ചോദ്യം ഉയരാം ? ബോണ്‍ ആക്‌ടേഴ്‌സും മെത്തേഡ് ആക്‌ടേഴ്‌സും ഇന്ത്യന്‍ സിനിമയിലുണ്ട്. എല്ലാവരും ജന്മനാ വലിയ കലാസിദ്ധികള്‍ കൈമുതലായി ഉളളവരാവണമെന്നില്ല. താനൊരു ആഗ്രഹനടനാണെന്ന് തുറന്ന് പറയാന്‍ സന്മനസ് കാണിച്ചയാളാണ് മമ്മൂട്ടി. അശ്രാന്തപരിശ്രമം കൊണ്ട് സ്വയം തേച്ചുമിനുക്കിയാണ് ഇന്ന് നാം കാണുന്ന തലത്തിലേക്ക് എത്തിപ്പെടാന്‍ സാധിച്ചതെന്നും അദ്ദേഹം തുറന്ന് സമ്മതിക്കുന്നു. മോഹന്‍ലാലിനെ പോലെ ഒരു ഇന്‍ബോണ്‍ ആക്ടറല്ല എന്ന് തുറന്ന് സമ്മതിക്കാനുളള മഹാമനസ്‌കതയും മമ്മൂട്ടി പ്രകടിപ്പിച്ചിട്ടുണ്ട്. അത് എന്ത് തന്നെയായാലും തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങള്‍ക്ക് അസാധാരണ മിഴിവ് നല്‍കുന്നതില്‍ മമ്മൂട്ടിക്കുളള പാടവം അദ്വിതീയമാണ്.
വിധേയനിലെ പട്ടേലരും അമരത്തിലെ അച്ചൂട്ടിയും തനിയാവര്‍ത്തനത്തിലെ ബാലന്‍മാഷും ന്യൂഡല്‍ഹിയിലെ ജി.കെയും മാത്രമല്ല രാജമാണിക്യത്തിലെ ശീര്‍ഷക കഥാപാത്രം പോലും ഒരു മികച്ച നടന്റെ കയ്യൊപ്പുകള്‍ വീണ വേഷങ്ങള്‍ തന്നെയാണ്. അടിസ്ഥാനപരമായ പ്രതിഭയില്ലാത്ത ഒരു നടന്‍ എത്ര ശ്രമിച്ചാലും ഈ തലത്തില്‍ രൂപപ്പെടുത്താനാവില്ല. അപ്പോള്‍ മമ്മൂട്ടിയുടെ വ്യക്തിപരമായ വാദഗതി പോലും പൂര്‍ണ്ണമായും ശരിയല്ല. അദ്ദേഹത്തിന്റെയുളളില്‍ ചെറുതല്ലാത്ത അഭിനയവാസനയുണ്ട്. അതിനെ പരിശ്രമങ്ങളിലുടെ പ്രോജ്ജ്വലിപ്പിച്ചപ്പോള്‍ മഹാനടന്‍ മമ്മൂട്ടിയായി രൂപപ്പെട്ടു. അത്രമാത്രം.
പുരസ്‌കാരങ്ങള്‍ക്കപ്പുറം വളര്‍ന്ന നടന്‍
ഇന്ന് മമ്മൂട്ടിയുടെ അഭിനയശേഷിയെ സംബന്ധിച്ച് ആരുടെയെങ്കിലും സാക്ഷ്യപത്രങ്ങളുടെയോ പിന്‍ബലത്തിന്റെയും ആവശ്യമില്ല. ഏത് പുരസ്‌കാരങ്ങള്‍ക്കുമപ്പുറം വളര്‍ന്ന നടനാണ് മമ്മൂട്ടി. ഏത് വലിയ നടനും കരിയറില്‍ ഒരു പ്രായം കടക്കുമ്പോള്‍ ഒന്ന് ഒളിമങ്ങുന്ന കാഴ്ചയ്ക്ക് നാം സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍ മമ്മൂട്ടിയെ സംബന്ധിച്ച് സപ്തതി പിന്നിട്ട ശേഷവും ചെറുപ്പകാലത്ത് എന്ന പോലെ ഒന്നിനൊന്ന് വ്യത്യസ്തമായ, പലപ്പോഴും പഴയതിലും വെല്ലുവിളികള്‍ ഉയര്‍ത്തുന്ന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് അചഞ്ചലനായി നിലകൊളളുകയാണ്. അഭിനയത്തോടുളള അടങ്ങാത്ത ആര്‍ത്തിയും സമര്‍പ്പണവുമാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.
സിനിമയാണ് എനിക്ക് എല്ലാം...സിനിമയില്ലെങ്കില്‍ എനിക്ക് എന്റെ ശ്വാസം തന്നെ നഷ്ടപ്പെടുമെന്ന് സമീപകാലത്ത് അദ്ദേഹം തുറന്ന് പറയുകയുണ്ടായി. അത്രമേല്‍ സിനിമയെ സ്‌നേഹിക്കുന്നു എന്നതു കൊണ്ട് എല്ലാ വര്‍ഷവും എല്ലാ പുരസ്‌കാരങ്ങളും മമ്മൂട്ടിക്ക് തന്നെ നല്‍കണമെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ പോലും വാദിക്കില്ല. അതേ സമയം അര്‍ഹതയുളള ഘട്ടത്തില്‍ അല്ലെങ്കില്‍ തീര്‍ത്തും അനിവാര്യമായ സന്ദര്‍ഭങ്ങളിലെങ്കിലും അദ്ദേഹത്തെ തിരസ്‌കരിക്കാതെ അംഗീകരിക്കാനുളള മര്യാദ പല കാലഘട്ടങ്ങളിലും അവാര്‍ഡ് നിർണയ സമിതികള്‍ കാട്ടിയിട്ടില്ലെന്നതാണ് യാഥാർഥ്യം. മുന്‍പ് മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരം ലഭിച്ച ഒരു സന്ദര്‍ഭത്തില്‍ അതിനായി താന്‍ എത്രത്തോളം ശക്തമായി വാദിച്ചെന്നും എത്രകണ്ട് എതിര്‍പ്പുകളെ മറികടക്കേണ്ടി വന്നെന്നും അന്ന് ജൂറി അംഗമായിരുന്ന കെ.ജി.ജോര്‍ജ് തന്നെ വെളിപ്പെടുത്തുകയുണ്ടായി. അപ്പോള്‍ ഒരു കാലഘട്ടത്തിലും മമ്മൂട്ടിയെ സംബന്ധിച്ച് പുരസ്‌കാരങ്ങള്‍ അത്ര അനായാസമല്ലെന്ന ധാരണ പൊതുസമൂഹത്തില്‍ തന്നെ രുപപ്പെടുകയുണ്ടായി. അതിന്റെ കാരണങ്ങള്‍ എന്ത് തന്നെയായാലും ഒരു നടന്‍ അയാളുടെ അഭിനയശേഷിക്കപ്പുറത്തുളള ഏതൊക്കെയോ ഇഷ്ടാനിഷ്ടങ്ങളുടെ പേരില്‍ നിരാകരിക്കപ്പെടുന്നത് ഒട്ടും ആശാസ്യമായ സംഗതിയല്ല.
1987–ല്‍ യാതൊരു വിധ സമാനത ആരോപിക്കാനാവാത്ത വിധം പരസ്പര വിരുദ്ധവും അതുകൊണ്ട് തന്നെ ഏറെ വ്യത്യസ്തവുമായ പ്രകടനവുമായിരുന്നു തനിയാവര്‍ത്തനം, ന്യൂഡല്‍ഹി എന്നീ സിനിമകളില്‍ മമ്മൂട്ടി കാഴ്ചവച്ചത്. എന്നാല്‍ നായകന്‍ എന്ന സിനിമയിലെ പ്രകടനത്തിന് ദേശീയ പുരസ്‌കാരം കമലഹാസന്‍ കൊണ്ടുപോയി. കമലഹാസന്‍ മികച്ച നടനാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. നായകനിലെ അദ്ദേഹത്തിന്റെ പ്രകടനവും പ്രശംസാര്‍ഹമാണെന്ന് പറയാതെ വയ്യ. എന്നാല്‍ ഒന്നിനൊന്ന് വ്യത്യസ്ത കഥാപാത്രങ്ങളിലുടെ മമ്മൂട്ടി കാഴ്ചവച്ച പ്രകടനത്തെ എങ്ങനെയാണ് ജുറിക്ക് കണ്ടില്ലെന്ന് നടിക്കാനാവുക ? ഒന്നുകില്‍ പുരസ്‌കാരം രണ്ടുപേര്‍ക്കായി പകുത്തു നല്‍കാമായിരുന്നു.അല്ലെങ്കില്‍ ഒരു സ്‌പെഷല്‍ ജൂറി മെന്‍ഷന്‍ എങ്കിലും നല്‍കാമായിരുന്നു.
ന്യൂഡല്‍ഹിയില്‍ എത്ര കൊടിയ തിരിച്ചടികള്‍ക്കിടയിലും ഉയിര്‍ത്തെണീറ്റ് വീരോടെ പൊരുതുന്ന കരുത്തിന്റെ പ്രതീകമായ കഥാപാത്രത്തെ അവതരിപ്പിച്ച മമ്മൂട്ടി തനിയാവര്‍ത്തനത്തില്‍ പരമസാധുവും നിസഹായനും വിധിവൈപരീത്യത്തില്‍ തകര്‍ന്നു പോകുന്നവനുമായ ഒരു മനുഷ്യനെയാണ് ആവിഷ്‌കരിച്ചത്. പരസ്പരം വിപരീത ദിശയില്‍ നില്‍ക്കുന്ന രണ്ട് കഥാപാത്രങ്ങളെ അനശ്വരനാക്കിയ നടന്‍ പരിഗണിക്കപ്പെട്ടില്ല എന്നത് ഏറെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. ഒരു പുരസ്‌കാരം പലര്‍ക്കായി വീതം വച്ച് നല്‍കാനാവുമോ എന്ന് ആശങ്കപ്പെടുന്നവര്‍ക്ക് മുന്നില്‍ നിരത്താന്‍ ഉദാഹരണങ്ങള്‍ അനവധിയുണ്ട്. കളിയാട്ടത്തിലെ അഭിനയത്തിന് സുരേഷ് ഗോപിക്കും സമാന്തരങ്ങളിലെ അഭിനയത്തിന് ബാലചന്ദ്രമേനോനും അവാര്‍ഡ് പങ്ക് വയ്ക്കാന്‍ തിടുക്കം കാട്ടിയ ജൂറിതിലകന്‍, നെടുമുടി വേണു തുടങ്ങിയ മഹാപ്രതിഭകളെ മികച്ച നടനുളള പുരസ്‌കാരത്തിനായി ഒരുകാലത്തും പരിഗണിച്ചില്ല എന്നത് അമ്പരപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്.
ഉര്‍വശിക്കു ലഭിക്കാത്ത ഉര്‍വശി അവാര്‍ഡ്
അഭിനയം എന്ന പ്രക്രിയയെ കൃത്യമായ ഒരു മാനദണ്ഡം കൊണ്ട് അളക്കാനോ നിര്‍വചിക്കാനോ കഴിയില്ലെന്നിരിക്കിലും നാല് പതിറ്റാണ്ട് നീളുന്ന കരിയറിനിടയില്‍ 800 ലധികം കഥാപാത്രങ്ങള്‍ അവതരിപ്പിച്ച ഉര്‍വശി ഒരിക്കല്‍ പോലും മികച്ച നടിക്കുളള പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടില്ല എന്നത് സങ്കടകരമായ ഒരു വൈരുദ്ധ്യമാണ്. ആരണക്യം, നഖക്ഷതങ്ങള്‍ എന്നീ സിനിമകളില്‍ സമാനതകളില്ലാത്ത പ്രകടനം കാഴ്ചവച്ച സലീമയും പഞ്ചാഗ്നിയിലെ മികവുറ്റ അഭിനയത്തിന് ഗീതയും പരിഗണിക്കപ്പെടാതെ പോയപ്പോള്‍ മോനിഷയ്ക്ക് ഉര്‍വശി അവാര്‍ഡ് ലഭിക്കുകയുണ്ടായി.
മമ്മൂട്ടിയുടെ കാര്യത്തില്‍ ആശ്വസിക്കാന്‍ വകയൂണ്ടെന്ന വാദവുമായി ഇനി ന്യായീകരണത്തൊഴിലാളികള്‍ രംഗത്ത് വരും. കാരണം മൂന്ന് തവണ അദ്ദേഹത്തിന് മികച്ച നടനുളള ദേശീയ അവാര്‍ഡ് ലഭിക്കുകയുണ്ടായി എന്നാവും അവര്‍ പറഞ്ഞുനില്‍ക്കാന്‍ ശ്രമിക്കുക. എന്നാല്‍ ഒരേ പുരസ്‌കാരം ഡസന്‍ കണക്കിന് തവണ നേടിയ ഗായകരുളള നാടാണ് ഇന്ത്യ. ജീവിതത്തിന്റെ സായംസന്ധ്യയിലും അഭിനയത്തെ ഇത്രമേല്‍ സമര്‍പ്പണ മനോഭാവത്തോടെ കാണുകയും വിസ്മയിപ്പിക്കുന്ന അഭിനയമുഹൂര്‍ത്തങ്ങള്‍ കാഴ്ചവയ്ക്കുകയും ചെയ്യുന്ന ഒരു നടനെ അവഗണിക്കുന്നതിന് മുന്‍പ് ലഭിച്ച പുരസ്‌കാരങ്ങളുടെ കണക്ക് മതിയാവില്ല.
പല കാരണങ്ങള്‍ കൊണ്ട് ഇക്കുറി മമ്മൂട്ടിയുടെ സാധ്യത വര്‍ദ്ധിക്കുന്നു. ഒന്ന് സാധര്‍മ്യങ്ങളില്ലാത്ത മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെ അദ്ദേഹം തന്റെ അഭിനയത്തികവു കൊണ്ട് ഉജ്ജ്വലമാക്കിയിരിക്കുന്നു. റോഷാക്ക്, പുഴു, നന്‍പകല്‍ മയക്കത്ത്...എന്നീ സിനിമകളുടെ സ്വഭാവം പോലും പരസ്പര വിഭിന്നമാണ്. ഈ വൈവിധ്യം കണക്കിലെടുത്ത് മമ്മൂട്ടിയെ പരിഗണിക്കാവുന്നതാണ്. എന്നാല്‍ കാന്താരയിലെ ഋഷഭ് ഷെട്ടിയുടെ പ്രകടനത്തെ നിസാരമായി എഴുതി തളളാന്‍ കഴിയില്ല എന്നതും ഒരു വസ്തുതയാണ്. ഷെട്ടിയുടെ ഗംഭീരപ്രകടനം സിനിമയിലുടനീളം ദൃശ്യമാണെങ്കിലും അമിതാഭിനയത്തിന്റെ അടരുകള്‍ സൂക്ഷ്മമായി തിരയുന്നവര്‍ക്ക് അതില്‍ കണ്ടെത്താന്‍ സാധിക്കും. തമിഴ്, തെലുങ്ക്, കന്നട വാണിജ്യ സിനിമകളുടെ ഫോര്‍മാറ്റില്‍ രൂപപ്പെടുത്തിയ ഒരു സിനിമയില്‍ സ്വാഭാവികമായും സംഭവിക്കാവുന്ന ഒന്നാണിത്. സിനിമയുടെ വാണിജ്യവിജയത്തിന് ഇത്തരം ക്യാരക്ടറൈസേഷന്‍ അനിവാര്യമാണ് താനും. എന്നാല്‍ അഭിനയം എന്ന പ്രക്രിയയെ സംബന്ധിച്ച് ആധികാരികജ്ഞാനമുണ്ടെന്ന് പൊതുസമൂഹം കരുതുന്ന ഒരു ജൂറിയുടെ തെരഞ്ഞെടുപ്പില്‍ ഇത്തരം ഘടകങ്ങളും വിലയിരുത്തപ്പെടേണ്ടതുണ്ട്.
ഭരിക്കുന്ന പാര്‍ട്ടിയുടെ ആനുകൂല്യം ഷെട്ടിക്ക് ലഭിക്കുമോ എന്ന ആശങ്കയും സമൂഹമാധ്യമങ്ങള്‍ വഴി ഉയരുന്നുണ്ട്. ഒരു പരിധി വരെ അതിലും കാര്യമില്ലെന്ന് പറയാനാവില്ല. കാരണം നിരൂപകരും മാധ്യമങ്ങളും സിനിമാപ്രവര്‍ത്തകരും പ്രേക്ഷകരും ഒരു പോലെ എഴുതിതളളിയ കുഞ്ഞാലിമരയ്ക്കാര്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമയ്ക്കുളള പുരസ്‌കാരം നേടിയ അനുഭവം ആളുകള്‍ മറന്നിട്ടില്ല. പ്രിയദര്‍ശന്‍ ഏത് വലിയ പുരസ്‌കാരത്തിനും യോഗ്യതയുളള മികച്ച ചലച്ചിത്രകാരന്‍ തന്നെയാണ്. കാലാപാനി പോലുളള സിനിമകളിലുടെ അദ്ദേഹം അത് തെളിയിച്ചിട്ടുമുണ്ട്. എന്നാല്‍ കുഞ്ഞാലിമരയ്ക്കാര്‍ ഒന്നാംതരം സിനിമയാണെന്ന് അതിന്റെ സൃഷ്ടാവ് പോലും പറയുമെന്ന് കരുതാന്‍ വയ്യ. ദൃശ്യവത്കരണത്തില്‍ അനന്യമായ ഉയരങ്ങള്‍ താണ്ടിയ മരക്കാര്‍ പാളിപ്പോയ തിരക്കഥയില്‍ രൂപപ്പെടുത്തിയ ചിത്രമാണ്. ദുര്‍ബലമായ ഫൗണ്ടേഷനില്‍ കെട്ടിപ്പൊക്കിയ കെട്ടിടം എങ്ങനെയാണ് മികച്ചതാവുക എന്ന ചോദ്യം പോലും അവാര്‍ഡ് നിര്‍ണ്ണയ സമിതികള്‍ക്ക് ബാധകമല്ല.
ഗ്യാലപ്പ് പോളല്ല ദേശീയ അവാര്‍ഡ്
പുരസ്‌കാര നിര്‍ണ്ണയത്തില്‍ പൊതുസമൂഹത്തിന്റെ പ്രതീക്ഷകള്‍ക്കും അഭിപ്രായങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പ്രസക്തിയില്ല. ഭരണകൂടം അതിനായി ചുമതലപ്പെടുത്തിയ ഒരു ജൂറിയുണ്ട്. അവരുടെ തീരുമാനം അന്തിമമാണ്. അതില്‍ എന്ത് തന്നെ കൈകടത്തലുകളുണ്ടെങ്കിലും ഇല്ലെങ്കിലും. 1999–ല്‍ വാസന്തിയും ലക്ഷ്മിയും ഞാനും എന്ന ചിത്രത്തിലെ അന്ധഗായകനെ അവതരിപ്പിച്ച കലാഭവന്‍ മണിക്ക് പുരസ്‌കാരം ലഭിക്കുമെന്ന് വ്യാപകമായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മണി അവസാന ഘട്ടം വരെ പരിഗണിക്കപ്പെട്ടിരുന്നതായും ഒടുവില്‍ സ്‌പെഷല്‍ ജൂറി പരാമര്‍ശത്തില്‍ മണിയെ ഒതുക്കിയെന്നും മികച്ച നടനായി മോഹന്‍ലാല്‍ തിരഞ്ഞെടുക്കപ്പെട്ടു എന്നുമായിരുന്നു വിമര്‍ശനം.
അഭിനയം എന്ന പ്രക്രിയയെ സംബന്ധിച്ച് പലര്‍ക്കുമുളള ധാരണാപ്പിശകുകളാണ് ഇത്തരം വാദതികള്‍ക്ക് അടിസ്ഥാനം. മണിയെ പോലെ കോമഡി റോളുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന ഒരാളില്‍ നിന്നും വന്ന അന്ധന്റെ വേഷം പ്രേക്ഷകര്‍ക്ക് കൗതുകമായി എന്നത് വാസ്തവമാണ്. ആ സിനിമയ്ക്ക് തിയറ്ററുകളില്‍ നിന്നും ലഭിച്ച മികച്ച പ്രതികരണം അത് ശരിവയ്ക്കുന്നുമുണ്ട്. എന്നാല്‍ പലപ്പോഴും മിമിക്കിന്റെ വക്കോളമെത്തുന്ന അനുകരണ സമീപനവും അമിതാഭിനയത്തിലേക്കും അതിഭാവുകത്വത്തിലേക്കും വഴുതി വീഴുന്ന ആക്ടിംഗ് സ്‌റ്റൈലും മണിക്ക് പരിമിതിയായപ്പോള്‍ ധ്വനിസാന്ദ്രമായി മികച്ച കയ്യൊതുക്കത്തോടെ ക്ലാസിക് ആക്ടിംഗ് പാറ്റേണിലുടെ നമ്മെ വിസ്മയിപ്പിച്ച വാനപ്രസ്ഥത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രം അംഗീകരിക്കപ്പെട്ടു. ഒരു തരത്തിലും മോഹന്‍ലാലുമായി താരതമ്യത്തിനോ മത്സരത്തിനോ ശേഷിയുളള പ്രകടനമായിരുന്നില്ല മണിയുടേത്.
മണി അഭിനയിച്ചു തകര്‍ത്തപ്പോള്‍ നാച്വറല്‍ ആക്ടിങിന്റെയും ബിഹേവിങിന്റെയും പരമകാഷ്ഠയില്‍ നിന്നുകൊണ്ട് അഭിനയകലയുടെ മഹത്തരമായ തലങ്ങളെ സ്പര്‍ശിക്കുകയായിരുന്നു മോഹന്‍ലാല്‍. എന്നാല്‍ മണിക്ക് അവാര്‍ഡ് നിഷേധിക്കപ്പെട്ടപ്പോള്‍ കഥയറിയാതെ ആട്ടം കാണുന്ന ചിലര്‍ ലാലിനെതിരെ പോലും വിമര്‍ശന ശരങ്ങളുമായി രംഗത്ത് വന്നു.ഇവര്‍ മനസിലാക്കാതെ പോകുന്ന ഒന്നുണ്ട്. ജനങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുരസ്‌കാരം നല്‍കാനുളള ബാധ്യത അവാര്‍ഡ് കമ്മറ്റിക്കില്ല. അതിന് ഗ്യാലപ്പ് പോളുകളുണ്ട്. രണ്ടും രണ്ട് വ്യത്യസ്ത പ്രക്രിയകളാണ്. അവാര്‍ഡുകളെ അതിന്റെ വഴിക്ക് വിടുക എന്നതാണ് ഇക്കാര്യത്തില്‍ കരണീയം.
ജനമനസുകളിലെ മികച്ച നടന്‍
നന്‍പകല്‍ മയക്കത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തിന് രണ്ട് തലങ്ങളുണ്ട്. ഒരു വ്യക്തിയില്‍ നിന്നും മറ്റൊരു വ്യക്തിയിലേക്കുളള ട്രാന്‍സിഷനൊക്കെ അദ്ദേഹം നിര്‍വഹിച്ചിരിക്കുന്നത് പരമാവധി മിതത്വം പാലിച്ചുകൊണ്ടാണ്. പൊതുവെ ഓപ്പണപ്പായി അഭിനയിക്കുന്ന നടനായിരുന്നു മുന്‍കാലങ്ങളില്‍ മമ്മൂട്ടി. എന്നാല്‍ സമീപകാലത്ത് വന്ന കാതല്‍ അടക്കമുളള സിനിമകളില്‍ സ്വയം നിരാകരിച്ചുകൊണ്ട് അദ്ദേഹം അഭിനയകലയുടെ പുതിയ വിതാനങ്ങള്‍ തേടുന്നതായി കാണാം. ഈ മികവിന് അംഗീകാരം ലഭിക്കാതെ പോയാലും ജനഹൃദയങ്ങളില്‍ അദ്ദേഹം അംഗീകരിക്കപ്പെട്ടു കഴിഞ്ഞു എന്ന് സമാശ്വസിക്കുകയല്ലാതെ മറ്റ് പോംവഴികളൊന്നുമില്ല. മൂന്ന് സിനിമകളിലെ വേറിട്ട അഭിനയ മികവിന് മമ്മൂട്ടിയും കാന്താരയിലെ അഭിനയിച്ചു തകര്‍ക്കലിന് ഋഷഭ് ഷെട്ടിയും ഇഞ്ചോടിഞ്ച് മത്സരിക്കുന്നു എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. അത് സത്യമാണെങ്കില്‍ ഇനി ജൂറിക്ക് മുന്നില്‍ നാല് പോംവഴികളാണുളളത്.
ഒന്നുകില്‍ മമ്മൂട്ടിയെ മികച്ച നടനായി പ്രഖ്യാപിക്കുക. അല്ലെങ്കില്‍ അവസരങ്ങള്‍ ലഭിക്കാത്ത വ്യക്തി എന്ന ന്യായം പറഞ്ഞ് ഷെട്ടിയെ മികച്ച നടനാക്കുക. അതുമല്ലെങ്കില്‍ ഒരാളെ നല്ല നടനാക്കി മറ്റേയാള്‍ക്ക് പ്രത്യേക ജൂറി പുരസ്‌കാരം എന്ന പ്രോത്സാഹന സമ്മാനം നല്‍കി സാന്ത്വനിപ്പിക്കുക. അതുമല്ലെങ്കില്‍ പുരസ്‌കാരം തുല്യമായി പങ്കിടുക. യോഗ്യതാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കപ്പെടുകയാണെങ്കില്‍ മലയാളത്തിന്റെ മമ്മൂട്ടി തന്നെ പുരസ്‌കൃതനാകാനാണ് സാധ്യത. അതിനപ്പുറത്തുളള പരിഗണനകള്‍ ഋഷഭ്‌ഷെട്ടിക്ക് അനുകൂലമായെന്നും വരാം. ദേശീയ പുരസ്‌കാര വിധി നിര്‍ണ്ണയങ്ങളില്‍ ഇത്തരം മാറിമറിയലുകള്‍ പതിവായതുകൊണ്ട് എന്ത് സംഭവിക്കുമെന്നത് എല്ലാ പ്രവചനങ്ങള്‍ക്കും അപ്പുറത്താണ്.