വ്ലോഗർ സൂരജ് പാലാക്കാരന്റെ അറസ്റ്റിനു പിന്നാലെ പ്രതികരണവുമായി നടി റോഷ്ന ആൻ റോയ്. യുവനടിയുടെ പരാതിയിൽ സൂരജിനെതിരെ നടപടിയെടുത്തുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് പകരം വാർത്തകളിൽ തന്റെ പേര് പരാമർശിക്കുക തന്നെ വേണമെന്ന് റോഷ്ന ആൻ റോയി പറയുന്നു. തന്റെ സ്ത്രീത്വത്തെ ചോദ്യം ചെയ്ത് മാനസിക സമാധാനം

വ്ലോഗർ സൂരജ് പാലാക്കാരന്റെ അറസ്റ്റിനു പിന്നാലെ പ്രതികരണവുമായി നടി റോഷ്ന ആൻ റോയ്. യുവനടിയുടെ പരാതിയിൽ സൂരജിനെതിരെ നടപടിയെടുത്തുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് പകരം വാർത്തകളിൽ തന്റെ പേര് പരാമർശിക്കുക തന്നെ വേണമെന്ന് റോഷ്ന ആൻ റോയി പറയുന്നു. തന്റെ സ്ത്രീത്വത്തെ ചോദ്യം ചെയ്ത് മാനസിക സമാധാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്ലോഗർ സൂരജ് പാലാക്കാരന്റെ അറസ്റ്റിനു പിന്നാലെ പ്രതികരണവുമായി നടി റോഷ്ന ആൻ റോയ്. യുവനടിയുടെ പരാതിയിൽ സൂരജിനെതിരെ നടപടിയെടുത്തുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് പകരം വാർത്തകളിൽ തന്റെ പേര് പരാമർശിക്കുക തന്നെ വേണമെന്ന് റോഷ്ന ആൻ റോയി പറയുന്നു. തന്റെ സ്ത്രീത്വത്തെ ചോദ്യം ചെയ്ത് മാനസിക സമാധാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്ലോഗർ സൂരജ് പാലാക്കാരന്റെ അറസ്റ്റിനു പിന്നാലെ പ്രതികരണവുമായി നടി റോഷ്ന ആൻ റോയ്. യുവനടിയുടെ പരാതിയിൽ സൂരജിനെതിരെ നടപടിയെടുത്തുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് പകരം വാർത്തകളിൽ തന്റെ പേര് പരാമർശിക്കുക തന്നെ വേണമെന്ന് റോഷ്ന ആൻ റോയി പറയുന്നു. തന്റെ സ്ത്രീത്വത്തെ ചോദ്യം ചെയ്ത് മാനസിക സമാധാനം നഷ്ടപ്പെടുത്തുന്നവർക്കുള്ള ഒരു മുന്നറിയിപ്പു തന്നെയാണ് ഈ നടപടിയെന്നും റോഷ്ന പറഞ്ഞു.

റോഷ്നയുടെ വാക്കുകൾ

ADVERTISEMENT

‘‘യുവ നടി എന്നൊക്കെ പറയുന്നതെന്തിന് ? മാധ്യമ ധർമം കൃത്യമായി വിനിയോഗിക്കണം. എന്തായാലും നിങ്ങൾ ഫെയിം കൂട്ടി ചേർത്തത് പോലെ “ നടി റോഷ്ന ആൻറോയിയുടെ പരാതിയിൽ സൂരജ് പാലാക്കാരൻ അറസ്റ്റിൽ’’ അങ്ങനെ വേണം കൊടുക്കാൻ. എന്റെ പേരിനോടൊപ്പം ‘നടി’ എന്ന് കൂട്ടിച്ചേർക്കുന്നതിനോട് യാതൊരു താല്പര്യവും എനിക്കില്ല. നടിയെന്ന് കൂട്ടിച്ചേർക്കുന്നതിലൂടെ എനിക്ക് കിട്ടിയ പ്രഹരങ്ങൾ .കുറച്ചൊന്നുമല്ല. ഞാൻ കണ്ണടച്ചു, നേരം ഇരുട്ടി വെളുക്കുമ്പോൾ “നടി_…___…  ഇവളേത് ??  ഇവളുടെ...’’ സർവത്ര തെറി അഭിഷേകം …!    ‌‌

5 -6 കൊല്ലം സിനിമയിൽ എന്തെങ്കിലുമൊക്കെ  ചെയ്തു അതിന്റെ വരുമാനം കൊണ്ട് ജീവിച്ചതുകൊണ്ട്  മാത്രമാണ് സിനി ആർട്ടിസ്റ്റ് എന്ന് ലേബൽ കൊടുത്തിരിക്കുന്നത്. എന്റെ ആഗ്രഹങ്ങൾ എന്റെ പാഷൻ നിങ്ങൾക്ക് കൈയിലിട്ടു പന്താടാൻ ഉള്ളതല്ല. സ്ത്രീകൾക്ക് വലിയ പരിഗണന എന്ന് പറച്ചിൽ മാത്രമേ ഉള്ളൂ. നമ്മളൊക്കെ പബ്ലിക് പ്രോപ്പർട്ടികൾ ആണോ .. ???

ADVERTISEMENT

എന്റെ കുടുംബത്തെയോ എന്നെയോ വേദനിപ്പിക്കുന്നത്  സഹിക്കാൻകഴിയുന്നില്ല, അത് കൊണ്ട് തന്നെയാണ് ഞാൻ ഇറങ്ങിയിരിക്കുന്നത്. ഇതൊക്കെ കേട്ട് മിണ്ടാതിരിക്കാൻ എന്റെ നട്ടെല്ല് റബ്ബർ അല്ലെന്ന് എല്ലാവരും ഒന്ന്  മനസ്സിലാക്കുന്നത് നന്നായിരിക്കും … എന്റെ നാവ് എവിടെയും ഒട്ടിയിട്ടില്ല ….  മറുപടി കൊടുക്കാൻ അറിയാഞ്ഞിട്ടുമല്ല … പക്ഷേ ഇതാണ് ശരിയായ രീതി … എന്തിനാണ് പിന്നെ നിയമ വ്യവസ്ഥകൾ ??!

ഡ്രൈവർ യദുവിനെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത  ഒരു കണ്ടന്റിനു വേണ്ടി രാഷ്ട്രീയ പരാമർശങ്ങൾ നടത്തി ഞാൻ  മോശക്കാരിയാണെന്ന രീതിയിലുള്ള എത്ര വിഡിയോ ദൃശ്യങ്ങൾ പുറത്തിറങ്ങി … എത്ര മോശം കമന്റുകൾ വന്നു ??? സഹിക്കുന്നതിനൊക്കെ ഒരു പരിധിയുണ്ടെന്നു മനസ്സിലാക്കുക !! 

ADVERTISEMENT

ഞാൻ ഉൾപ്പെടുന്ന സ്ത്രീ സമൂഹത്തോടാണ് എനിക്ക് പറയാനുള്ളത് …. നിങ്ങൾ ഇങ്ങനെയുള്ള പരാമർശങ്ങൾക്ക് കൃത്യമായ മറുപടി കൊടുക്കണം.  ഇവരെപോലുള്ളവർക്ക് കുടുംബമെന്നോ കുട്ടിയെന്നോ അമ്മയെന്നോ ഉള്ള യാതൊരു പരിഗണനയും ഉണ്ടാവില്ല … അവർക്ക് ഒരു ദിവസത്തെ വെറുമൊരു കണ്ടന്റ് മാത്രമാണ് എന്നെ പോലുള്ളവർ …  എന്റെ സ്ത്രീത്വത്തെയും ചോദ്യം ചെയ്തു എനിക്ക് മാനസിക സമാധാനം നഷ്ടപ്പെടുത്തി   എനിക്ക് നേരെ വന്നവർക്കുള്ള ഒരു മുന്നറിയിപ്പു തന്നെയാണ് ഈ നടപടി !!!!

ഇങ്ങനെ  ഓരോരുത്തരെ വിറ്റ് കാശ് മേടിച്ചു ജീവിക്കുന്നവർ ഒരുപാട് ഉണ്ട് സമൂഹത്തിൽ …. നാളെ എന്റെ മകൾക്കോ അമ്മക്കോ  എന്നെ പോലുള്ള ആർക്കെങ്കിലുമൊക്കെ ഈ  അവസ്ഥ വരും … തളരരുത് ..പൊരുതണം …പൊരുതി ജയിക്കണം. ഇതൊക്കെ പറഞ്ഞാലും ഇവരിത് തുടർന്ന് കൊണ്ടിരിക്കും …  ഇപ്പോൾ തന്നെ ജാമ്യത്തിൽ പുറത്തുവരികയും ചെയ്യും ..

എന്നാലും കുറച്ച് നേരമെങ്കിലും ബുദ്ധിമുട്ടിക്കണമല്ലോ … “ നിനക്കൊക്കെ വേറെ പണിയില്ലേ എന്നും ചോദിച്ചു ഇപ്പോ വരും ചെലോന്മാര് …” എടോ എന്റെ പണി ഇതല്ല …  പക്ഷേ ഇവനൊക്കെ ഇതല്ലേ പണി …  ഇവൻ ഇപ്പോ ഇന്ന് ചാനൽ നിറഞ്ഞു നിൽക്കട്ടെ … ജീവിക്കാൻ വേറെ  വഴിയില്ലാത്തവർ ഇങ്ങനൊക്കെയാണ് … ഞാൻ ശരിയല്ലാത്ത വഴിയിലൂടെ സഞ്ചരിക്കാത്തിടത്തോളം കാലം … എന്റെ സത്യത്തിനും നീതിക്കും വേണ്ടി   പൊരുതും … അതിന് വേണ്ടി ഏതറ്റം വരെയും പോകും.’’

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായി ബന്ധപ്പെട്ട വിവാദത്തിൽ കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ നടി റോഷ്ന നടത്തിയ ചില വെളിപ്പെടുത്തലുകൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കു വഴിവച്ചിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ടാണ് സൂരജ് പാലാക്കാരൻ തന്റെ വിഡിയോ വ്ലോഗിലൂടെ റോഷ്നയെ അധിക്ഷേപിച്ചത്. തുടർന്ന് റോഷ്ന നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസ് സൂരജിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

English Summary:

Roshna Ann Roy Speaks Out: 'Use My Name in Sooraj Palakaran's Arrest, Not Just 'Young Actress