മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകി ലിസിയും സുഹൃത്തുക്കളും. മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടാണ് ലിസി, ഖുശ്ബു, മീന, സുഹാസിനി എന്നിവർ ചെക്ക് കൈമാറിയത്. നടൻ രാജ്കുമാർ സേതുപതിയും ഇവർക്കൊപ്പമുണ്ടായിരുന്നു. "കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ ചെന്നൈയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകി ലിസിയും സുഹൃത്തുക്കളും. മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടാണ് ലിസി, ഖുശ്ബു, മീന, സുഹാസിനി എന്നിവർ ചെക്ക് കൈമാറിയത്. നടൻ രാജ്കുമാർ സേതുപതിയും ഇവർക്കൊപ്പമുണ്ടായിരുന്നു. 

"കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ ചെന്നൈയിൽ നിന്നുള്ള ഞങ്ങൾ കുറച്ചു പേർ വയനാട് ദുരിതബാധിതർക്ക് ഒരു കോടി രൂപ സംഭാവന നൽകി," എന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം ലിസി സ്വന്തം പേജിൽ പങ്കുവച്ചു. ലിസി, ഖുശ്ബു, മീന, സുഹാസിനി, ശോഭന, റഹ്മാൻ, കല്യാണി പ്രിയദർശൻ, കോമളം ചാരുഹാസൻ, ജി സ്ക്വയർ, മൈജോ ജോർജ്, രാജ്കുമാർ സേതുപതി തുടങ്ങിയവർ ചേർന്നാണ് ഈ പണം സമാഹരിച്ചത്. 

ADVERTISEMENT

വിക്രം, കമൽഹാസൻ, രശ്മിക മന്ദാന, സൂര്യ, കാർത്തി, ജ്യോതിക എന്നിവരും മലയാളത്തിൽ നിന്ന് മമ്മൂട്ടി, മോഹൻലാൽ‍, ദുൽഖർ സൽമാൻ, നയൻതാര, ടൊവീനോ, ഫഹദ് ഫാസിൽ, നസ്രിയ, പേളി മാണി, ശ്രീനിഷ് തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങൾ നൽകിയിരുന്നു. 

മലയാളം കൂടാതെ തമിഴ്, തെലുങ്ക് ഇൻഡസ്ട്രിയിലുളള താരങ്ങൾ ഒറ്റക്കെട്ടായാണ് സഹായത്തിനായി എത്തുന്നത്. ചിരഞ്ജീവിയും രാം ചരണും നൽകിയത് ഒരു കോടി രൂപയാണ്. അല്ലു അർജുൻ 25 ലക്ഷം നൽകി.

English Summary:

Wayanad Landslide, Actress Lissy and colleagues donate 1 crore