യുവതാരനിര ഒന്നിക്കുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് ഓണം റിലീസായി തിയറ്ററുകളിലെത്തും. പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമിക്കുന്ന ചിത്രം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്നു. വി ആർ ബാലഗോപാലാണ് തിരക്കഥയും സംഭാഷണവും രചിച്ചിട്ടുള്ളത്. ക്യാമറ: രജീഷ് രാമൻ, പ്രോജക്ട് ഡിസൈനർ: എസ് മുരുകൻ. ഷാജി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്ലസ് ടു, ബോബി, കാക്കിപ്പട എന്നീ സിനിമകൾക്ക് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് സെപ്റ്റംബർ 13ന്  തിയേറ്ററുകളിൽ എത്തുന്നു. ഫൈനൽസ്, രണ്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമിക്കുന്ന സിനിമയാണ് ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്.

പ്രശസ്ത സംവിധായകൻ ഷാജി കൈലാസിന്റെയും  ആനിയുടെയും ഇളയ മകൻ റുഷിൻ ഷാജി കൈലാസ് ആണ് നായകനായി അഭിനയിക്കുന്നത്. ടൈറ്റിൽ കഥാപാത്രമായ സുകുമാരക്കുറുപ്പായി അബുസലിം എത്തുന്നു. ടിനി ടോം, ജോണി ആന്റണി, ശ്രീജിത്ത് രവി, ഇനിയ, സൂര്യ ക്രിഷ്, ദിനേശ് പണിക്കർ, സുജിത് ശങ്കർ, സിനോജ് വർഗീസ്, വൈഷ്ണവ് ബിജു, അജയ് നടരാജ്, ടോം സ്കോട്ട്,  പൂജ മോഹൻരാജ്, പാർവതി രാജൻ ശങ്കരാടി  തുടങ്ങിയവർ അഭിനയിക്കുന്നു.

ADVERTISEMENT

സംവിധായകൻ ഷെബിയുടെ കഥയ്ക്ക് വി ആർ ബാലഗോപാൽ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നു. ക്യാമറ രതീഷ് രാമനും എഡിറ്റിംഗ് സുജിത് സഹദേവും നിർവഹിച്ചു. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് മെജോ ജോസഫ് ആണ് ഈണം നൽകിയിട്ടുള്ളത്. വിനീത് ശ്രീനിവാസൻ, അഫ്സൽ, മുരളീകൃഷ്ണ എന്നിവരാണ് ഗായകർ. പശ്ചാത്തലം സംഗീതം റോണി റാഫേലിന്റേതാണ്. കലാ സംവിധാനം സാബുറാം. മേക്കപ്പ് സന്തോഷ് വെൺപകൽ.ആക്ഷൻസ് റൺ രവി. ചീഫ് അസോസിയേറ്റ് ഡയറക്ടർ കൃഷ്ണകുമാർ വിഎസ്. പിആർഒ എം.കെ. ഷെജിൻ.

English Summary:

Gangs of Sukumarakurup Movie Onam Release