ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ തിളങ്ങാൻ മലയാള സിനിമ. ‘ആട്ടം’, ‘ന്നാ താൻ കേസ് കൊട്’, ‘നന്‍ പകൽ നേരത്ത് മയക്കം’ തുടങ്ങിയ സിനിമകളും അതിലെ അഭിനേതാക്കളും അവസാന റൗണ്ടിൽ. ആനന്ദ് ഏകർഷിയുടെ ‘ആട്ടം’ സിനിമയ്ക്കു ഒന്നില്‍ കൂടുതൽ പുരസ്കാരങ്ങൾ ഉണ്ടാകുമെന്നും കേൾക്കുന്നു. മികച്ച സിനിമയ്ക്കുള്ള മല്‍സരത്തില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ തിളങ്ങാൻ മലയാള സിനിമ. ‘ആട്ടം’, ‘ന്നാ താൻ കേസ് കൊട്’, ‘നന്‍ പകൽ നേരത്ത് മയക്കം’ തുടങ്ങിയ സിനിമകളും അതിലെ അഭിനേതാക്കളും അവസാന റൗണ്ടിൽ. ആനന്ദ് ഏകർഷിയുടെ ‘ആട്ടം’ സിനിമയ്ക്കു ഒന്നില്‍ കൂടുതൽ പുരസ്കാരങ്ങൾ ഉണ്ടാകുമെന്നും കേൾക്കുന്നു.  മികച്ച സിനിമയ്ക്കുള്ള മല്‍സരത്തില്‍ ആട്ടവും മുന്‍നിരയിലുണ്ട്.   

മികച്ച നടനുള്ള മൽസരത്തിൽ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും കന്നട താരം റിഷഭ് ഷെട്ടിയും ഒപ്പത്തിനൊപ്പമെന്ന് റിപ്പോർട്ടുണ്ട്. 'ന്നാ താന്‍ കേസ് കൊട്' ചിത്രത്തിലെ പ്രകടനമാണ് കു‍ഞ്ചാക്കോ ബോബനെ മല്‍സരത്തിന്‍റെ മുന്‍നിരയിലെത്തിച്ചത്.  കന്നഡ സൂപ്പർ താരം റിഷഭ് ഷെട്ടിയുടെ കാന്താരയിലെ കഥാപാത്രമാണ് കുഞ്ചോക്കോയ്ക്ക് വെല്ലുവിളി. 

ADVERTISEMENT

കാന്താരയുടെസംവിധാവും റിഷഭ് ഷെട്ടിയാണ്.മൂന്നു മണിക്കാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുക. 2022ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് എഴുപതാമത് ദേശീയ പുരസ്കാരത്തിനായി പരിഗണിക്കുന്നത്. പ്രാദേശിക ജൂറി തിരഞ്ഞെടുത്ത 120 ഓളം ചിത്രങ്ങളാണ് അവസാന റൗണ്ടിലുള്ളത്.  നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മമ്മൂട്ടി മികച്ച നടനാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ചിത്രം പ്രാഥമിക ജൂറിക്കുമുന്നിലെത്തിയില്ലെന്നാണ് വിവരം.   വൈകീട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപനം.  2022ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് എഴുപതാമത് ദേശീയ പുരസ്കാരത്തിനായി പരിഗണിക്കുന്നത്. പ്രാദേശിക ജൂറി തിരഞ്ഞെടുത്ത 120 ഓളം ചിത്രങ്ങളാണ് അവസാന റൗണ്ടിലുള്ളത്.

സായ് പല്ലവി പ്രധാന വേഷത്തിൽ എത്തിയ തമിഴ് ചിത്രം ഗാർഗി, റൺബീർ കപൂർ - ആലിയ ഭട്ട് ചിത്രം ബ്രഹ്മാസ്ത്ര, വിക്രം നായകനായ മഹാൻ, മണിരത്നം ചിത്രം പൊന്നിയൻ സെൽവൻ, കെ.ജി.എഫ് - 2 തുടങ്ങിയവ വിവിധ വിഭാഗങ്ങളിലേക്ക് മൽസരിക്കുന്നു. വിവിധ പുരസ്കാരങ്ങളുടെ പേരുകളിൽ തന്നെ ഇക്കുറി വലിയ അഴിച്ചുപണി നടത്തിയിട്ടുണ്ട്. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരത്തിൽ നിന്ന് ഇന്ദിരാ ഗാന്ധിയുടെ പേരും മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുളള ബഹുമതിയിൽ നിന്ന് നർഗീസ് ദത്തിന്റെ പേരും ഒഴിവാക്കിയിരുന്നു.

English Summary:

Malayalam Cinema Dominates National Film Awards: 'Aattam' Poised for Sweep