2023ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിനെതിരെ ഗുരുതര ആരോപണവുമായി നിർമാതാവ് ഷിബു സുശീലൻ. 2024ൽ ഇറങ്ങിയ ചിത്രത്തിനെ എന്തുകൊണ്ട് 2023ലെ പട്ടികയിൽ പരിഗണിച്ചുവെന്ന് ഷിബു സുശീലൻ ചോദിക്കുന്നു. 2023ലെ ജനപ്രിയ ചിത്രം 2018 ആയിരുന്നോ അതോ ആടുജീവിതം ആയിരുന്നോ എന്നതാണ് ഷിബു സുശീലൻ ഉയർത്തുന്ന ചോദ്യം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2023ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിനെതിരെ ഗുരുതര ആരോപണവുമായി നിർമാതാവ് ഷിബു സുശീലൻ. 2024ൽ ഇറങ്ങിയ ചിത്രത്തിനെ എന്തുകൊണ്ട് 2023ലെ പട്ടികയിൽ പരിഗണിച്ചുവെന്ന് ഷിബു സുശീലൻ ചോദിക്കുന്നു. 2023ലെ ജനപ്രിയ ചിത്രം 2018 ആയിരുന്നോ അതോ ആടുജീവിതം ആയിരുന്നോ എന്നതാണ് ഷിബു സുശീലൻ ഉയർത്തുന്ന ചോദ്യം. 2024ൽ ഇറങ്ങിയ ചിത്രത്തിന് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് സ്വന്തം വിവരക്കേടിന് അടിവര ഇടരുതെന്ന് ഷിബു സുശീലൻ പറയുന്നു. 

ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരത്തെ ചോദ്യം ചെയ്തുകൊണ്ട് ഷിബു സുശീലൻ പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. നിരവധി പേരാണ് ഷിബു സുശീലൻ പറഞ്ഞത് ശരിയാണല്ലോ എന്ന കമന്റുമായി എത്തുന്നത്. ‘‘2023ലെ ജനപ്രിയ ചിത്രം ഇതിൽ ഏതായിരുന്നു?  2024ൽ ഇറങ്ങിയ ചിത്രം ആയിരുന്നോ?  വിവരക്കേട് അടിവരയിട്ട് പറയരുത്’’.– ഷിബു സുശീലൻ കുറിച്ചു.

ADVERTISEMENT

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി, ബ്ലെസി തിരക്കഥയും സംവിധാനവും നിർവഹിച്ച ആടുജീവിതം എന്ന ചിത്രം റിലീസ് ചെയ്തത് 2024 മാർച്ച് 28 നാണ്. 54–ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടനും ജനപ്രിയ ചിത്രത്തിനും ഉൾപ്പടെ ഒൻപത് പുരസ്‌കാരങ്ങളാണ് ആടുജീവിതം വാരിക്കൂട്ടിയത്.  ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാർഡ് ആണ് ആടുജീവിതം സ്വന്തമാക്കിയത്. ഒരു സാഹിത്യകൃതിയുടെ ചലച്ചിത്രാവിഷ്‌കാരം വെല്ലുവിളികൾ നിറഞ്ഞതായിരുന്നിട്ടും കലാമൂല്യവും സാങ്കേതികത്തികവും നിലനിർത്തിക്കൊണ്ട് പ്രേക്ഷക പ്രീതി നേടിയെടുത്തതിനാണ് ആടുജീവിതം പുരസ്‌കാരത്തിന് അർഹമായത്.  എന്നാലിപ്പോൾ ഈ പുരസ്‌കാര പ്രഖ്യാപനം ഗുരുതര ആരോപണങ്ങൾ നേരിടുകയാണ്.  

ജനപ്രിയ ചിത്രമായി പരിഗണിക്കുന്ന സിനിമയ്ക്കുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച അവ്യക്തതയാണ് വിവാദത്തിന‌് അടിസ്ഥാനം. 2023ൽ സെൻസർ ചെയ്ത സിനിമകളാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്. തിയറ്ററിൽ റിലീസ് ചെയ്യാത്ത സിനിമകൾ പോലും അവാർഡുകൾ നേടാറുണ്ട്. എന്നാൽ, ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരത്തിന് പരിഗണിക്കുമ്പോൾ സെൻസർ ചെയ്ത വർഷത്തെ പ്രേക്ഷകപ്രീതി വിലയിരുത്തി വേണ്ടേ പുരസ്കാരം നൽകേണ്ടത് എന്നാണ് ഷിബു സുശീലൻ ഉന്നയിക്കുന്ന ചോദ്യം.

English Summary:

2024 Film Wins 2023 Award? Producer Shibu Susheelan Exposes Shocking Discrepancy in State Film Awards