ദേശീയ പുരസ്കാരം നേടിയ ‘ആട്ടം' സിനിമയെ പ്രശംസിച്ച് തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ. ഇന്നലെ ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ മികച്ച ചിത്രമായി ആനന്ദ് എകര്‍ഷി സംവിധാനം ചെയ്ത 'ആട്ടം' തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മികച്ച ചിത്രത്തിനുള്ള പുരസ്കാരം കൂടാതെ മികച്ച തിരക്കഥയ്ക്കും എഡിറ്റിങ്ങിനുമുളള അവാര്‍ഡുകളും ആട്ടം സ്വന്തമാക്കി. ഇപ്പോഴിതാ, ആട്ടത്തിന്റെ അണിയറപ്രവർത്തകരെ തേടി തെന്നിന്ത്യന്‍ സൂപ്പര്‍താരം അല്ലു അര്‍ജുന്റെ ആശംസകളും എത്തിയിരിക്കുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അല്ലു അർജുൻ ആട്ടം അണിയറപ്രവർത്തകർക്ക് ആശംസകൾ നേർന്നത്. സംവിധായകനും തിരക്കഥാകൃത്തായ ആനന്ദ് ഏകര്‍ഷിയെയും, എഡിറ്റര്‍ ആയ മഹേഷ്‌ ഭുവനേന്ദിനെയും താരം അഭിനന്ദിച്ചു. കൂടാതെ ആട്ടം ടീമിന് ആശംസകള്‍ അറിയിക്കാനും താരം മറന്നില്ല. 

ADVERTISEMENT

അല്ലു അർജുന്റെ വാക്കുകൾ: "മികച്ച ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള പുരസ്കാരം നേടിയ ആനന്ദ് ഏകർഷിക്ക് ഹൃദയം നിറഞ്ഞ ആശംസകൾ. ഒപ്പം മികച്ച എഡിറ്റർ‍ക്കുള്ള പുരസ്കാരം നേടിയ മഹേഷ് ഭുവനന്ദിനും ആശംസകൾ. മുഴുവൻ ആട്ടം ടീമിനും എന്റെ ആശംസകൾ."  

മുന്‍ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ്‌ കരസ്ഥമാക്കിയ വ്യക്തി കൂടിയാണ് അല്ലു അര്‍ജുന്‍. മൂന്ന് ദേശീയ പുരസ്കാരങ്ങളാണ് ആട്ടം നേടിയത്. മികച്ച ചിത്രം, മികച്ച തിരക്കഥ, മികച്ച എഡിറ്റർ എന്നീ മൂന്നു പുരസ്കാരങ്ങൾ നേടിയ ചിത്രം മലയാളത്തിന്റെ അഭിമാനമായി.  

English Summary:

Allu Arjun congratulates Anand Ekarshi and Aattam Team for winning three national awards.