കണ്ടു കൊതി തീരാത്ത താരങ്ങൾ വീണ്ടും വെള്ളിത്തിരയിൽ; മണിച്ചിത്രത്താഴ് വീണ്ടുമെത്തുമ്പോൾ
നായിക-നായകൻമാരാൽ മാത്രമല്ല സ്വഭാവ നടി-നടൻമാരാലും സമ്പന്നമാണ് മലയാള സിനിമ. മലയാള സിനിമയിലുള്ള അത്ര പ്രതിഭശാലികളും വൈവിധ്യം നിറഞ്ഞതുമായ ക്യാരക്ടർ ആക്റ്റേഴ്സ് ഇന്ത്യയിലെ മറ്റ് ഏത് സിനിമ ഇൻടസ്ട്രീയിലും ഇല്ലെന്നു തന്നെ പറയാം. 1993-ൽ ക്രിസ്മസ് റിലീസായി തിയറ്ററിൽ എത്തിയ മലയാള സിനിമ മണിച്ചിത്രത്താഴ്
നായിക-നായകൻമാരാൽ മാത്രമല്ല സ്വഭാവ നടി-നടൻമാരാലും സമ്പന്നമാണ് മലയാള സിനിമ. മലയാള സിനിമയിലുള്ള അത്ര പ്രതിഭശാലികളും വൈവിധ്യം നിറഞ്ഞതുമായ ക്യാരക്ടർ ആക്റ്റേഴ്സ് ഇന്ത്യയിലെ മറ്റ് ഏത് സിനിമ ഇൻടസ്ട്രീയിലും ഇല്ലെന്നു തന്നെ പറയാം. 1993-ൽ ക്രിസ്മസ് റിലീസായി തിയറ്ററിൽ എത്തിയ മലയാള സിനിമ മണിച്ചിത്രത്താഴ്
നായിക-നായകൻമാരാൽ മാത്രമല്ല സ്വഭാവ നടി-നടൻമാരാലും സമ്പന്നമാണ് മലയാള സിനിമ. മലയാള സിനിമയിലുള്ള അത്ര പ്രതിഭശാലികളും വൈവിധ്യം നിറഞ്ഞതുമായ ക്യാരക്ടർ ആക്റ്റേഴ്സ് ഇന്ത്യയിലെ മറ്റ് ഏത് സിനിമ ഇൻടസ്ട്രീയിലും ഇല്ലെന്നു തന്നെ പറയാം. 1993-ൽ ക്രിസ്മസ് റിലീസായി തിയറ്ററിൽ എത്തിയ മലയാള സിനിമ മണിച്ചിത്രത്താഴ്
നായിക-നായകൻമാരാൽ മാത്രമല്ല സ്വഭാവ നടി-നടൻമാരാലും സമ്പന്നമാണ് മലയാള സിനിമ. മലയാള സിനിമയിലുള്ള അത്ര പ്രതിഭശാലികളും വൈവിധ്യം നിറഞ്ഞതുമായ ക്യാരക്ടർ ആക്റ്റേഴ്സ് ഇന്ത്യയിലെ മറ്റ് ഏത് സിനിമ ഇൻടസ്ട്രീയിലും ഇല്ലെന്നു തന്നെ പറയാം. 1993-ൽ ക്രിസ്മസ് റിലീസായി തിയറ്ററിൽ എത്തിയ മലയാള സിനിമ മണിച്ചിത്രത്താഴ് മലയാളത്തിന്റെ പ്രതിഭധനരായ ക്യാരക്ടർ ആക്റ്റേഴ്സിന്റെ സമാഗമം കൂടിയായിരുന്നു. മൂന്നു പതിറ്റാണ്ടുകൾക്കു ശേഷം മലയാളത്തിന്റെ കൾട്ട് ക്ലാസിക്ക് തിയറ്ററിലെത്തുമ്പോൾ പ്രേക്ഷകർ കാത്തിരിക്കുന്നത് അവരുടെ പ്രിയതാരങ്ങളെ ഒരിക്കൽ കൂടി സ്ക്രീനിൽ കാണാനാകും. ഇവരുടെ സീനുകൾക്ക് തിയറ്ററിൽ ലഭിക്കാൻ പോകുന്നത് ഹർഷാരവകളും. റീ-റീലിസിൽ ഓർക്കാം ഈ പ്രിയതാരങ്ങളെ…
അടിമുടി തകർത്താടിയ നെടുമുടി
ഫാസിലും നെടുമുടി വേണുവും തമ്മിൽ പതിറ്റാണ്ടുകളുടെ സൗഹൃദം ഉണ്ട്. ഇരുവരും സിനിമക്കാരാകുന്നതിനു മുമ്പേയുള്ള സൗഹൃദം. ആലപ്പുഴക്കാരായ ഇരുവരും ഒന്നിച്ച എത്രയെത്രെ രാവുകളും പകലുകളും. വേണുവും പാച്ചിക്കയും മിമിക്രി കളിച്ചു നടന്ന വഴികൾ, സംഗീത സാന്ദ്രമാക്കിയ സായാഹ്നങ്ങൾ. ഉറ്റ ചങ്ങാതിയായ നെടുമുടി വേണുവിനു തന്റെ സിനിമകളിൽ നല്ലൊരു വേഷം നൽകാൻ കഴിഞ്ഞില്ല എന്ന സങ്കടം ഫാസിലിനുണ്ടായിരുന്നു. ഇനി എന്തായാലും അദ്ദേഹത്തിനു ആ കടം വീട്ടാനും കഴിയില്ല. ഫാസിലിന്റെ സിനിമകളിൽ വിരളമായിട്ടാണ് നെടുമുടി വേണു പ്രത്യക്ഷപ്പെട്ടിട്ടുള്ളു. മണിച്ചിത്രത്താഴിലെ വേണുവിന്റെ വേഷം അതിൽ ഏറെ മികച്ചവയിലൊന്നും. മാടമ്പളി തറവാട്ടിലെ പരമ്പരാഗത ചിന്താഗതികാരനും വിശ്വാസങ്ങളെ മുറുകെ പിടിക്കുകയും ചെയ്യുന്ന കാരണവരുടെ വേഷത്തിലാണ് ചിത്രത്തിൽ നെടുമുടി എത്തുന്നത്.
സുരേഷ് ഗോപി അവതരിപ്പിച്ച നകുലന്റെ അമ്മാവന്റെ വേഷത്തിൽ എത്തുന്ന തമ്പിയെന്ന കഥാപാത്രത്തെ നെടുമുടി മികവുറ്റതാക്കി. മകൾ മാനസിക രോഗിയാണെന്നു അറിയുമ്പോൾ നിസഹായനായ പിതാവിന്റെ ഭാവമാണ് അദ്ദേഹത്തിന്. ഡോക്ടർ സണ്ണിയെ അയാൾ നോക്കുന്നതാകാട്ടെ സംശയത്തിന്റെ കണ്ണുകളിലൂടെയും തറവാട്ടിൽ അനിഷ്ഠ സംഭവങ്ങളുണ്ടാകുമ്പോൾ അയാൾ വിശ്വാസങ്ങളെ മുറുകെ പിടിക്കുന്ന കാരണവരാകും പരിഭാന്ത്രിയിലാകും. ഇന്നസെന്റിന്റെ ഉണ്ണിത്താനൊപ്പമുള്ള കോമ്പിനേഷൻ രംഗങ്ങളിലാകാട്ടെ അദ്ദേഹം നർമ്മം നിറക്കുന്ന തമ്പി അളിയനായും മാറും. ഇങ്ങനെ വ്യത്യസ്ത അടരുകളുള്ള ഒരു കഥാപാത്രത്തെ മനോഹരമാക്കിയിട്ടുണ്ട് നെടുമുടി വേണു. ഇന്ത്യൻ - 2 വിൽ എഐ സാങ്കേതിക വിദ്യയിലൂടെ പുനഃസൃഷ്ടിച്ച നെടുമുടി വേണുവിന്റെ കഥാപാത്രം ഏറെ ചർച്ചയായിരുന്നു.
ഉണ്ണിത്താനും ഭാസുരയുമായി; തകർത്താടിയ ഹിറ്റ് ജോടി
മലയാളത്തിലെ ഹിറ്റ് ജോഡികളിലൊന്നാണ് ഇന്നസെന്റും കെപിഎസി ലളിതയും. മലയാളികളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുള്ള ഒട്ടേറെ വേഷങ്ങളിൽ ഇരുവരും ഒരുമിച്ചിട്ടുണ്ട്. മലയാളത്തിലെ ഏക്കാലത്തെയും മികച്ച സ്വാഭവ നടി-നടൻമാരുടെ പട്ടികയെടുത്താലും ഇന്നസെന്റിന്റെയും കെപിഎസി ലളിതയുടെയും പേരുണ്ടാകും. മണിച്ചിത്രത്താഴ് സിനിമ ആരംഭിക്കുന്നത് തന്നെ ഇന്നസെന്റിന്റെ രംഗത്തോടെയാണ്. ഗണേശ് കുമാറിന്റെ ദാസപ്പനൊപ്പവും ലളിതയുടെ ഭാസുരക്കൊപ്പമുള്ള കോമ്പിനേഷൻ സീനുകളിലും ഇന്നസെന്റ് തകർത്താടിയിട്ടുണ്ട്. പേടിച്ചു ഓടുന്ന ഇന്നസെന്റിന്റെ മുഖത്ത് മിന്നിമറിയുന്ന ഭാവങ്ങൾക്ക് ഇന്നും ആരാധകർ ഏറെയാണ്. മോഹൻലാലിനൊപ്പമുളള കുളിമുറി സീനിലും ഇന്നസെന്റിനെ ജപിച്ച തകിട് കെട്ടിക്കാൻ പിന്നാലെ ഓടുന്ന സീനുകളിൽ എല്ലാം കെപിഎസി ലളിതയും മിന്നും പ്രകടനമാണ് കാഴ്ചവെക്കുന്നത്.
കാട്ടുമ്പറപ്പനായി കസറിയ കുതിരവട്ടം പപ്പു
തന്റെ സ്വതസിദ്ധമായ നർമ്മത്തിലൂടെ കുതിരവട്ടം പപ്പു തകർത്ത് അഭിനയിച്ച വേഷമാണ് മണിച്ചിത്രത്താഴിലെ കാട്ടുമ്പറപ്പന്റേത്. നാഗവല്ലിയുടെ ശബ്ദം കേട്ടു വിരണ്ട് ഓടിയതിൽ പിന്നെ സമനില തെറ്റിയ കാട്ടുമ്പറപ്പനിലേക്കുള്ള വേഷപകർച്ച അനായാസമായും തികച്ചും സ്വഭാവികമായും സ്ക്രീനിലേക്ക് പകർത്തുന്നുണ്ട് പപ്പു. ‘വാരിയപ്പള്ളിയിലെ മീനാഷിയല്ലേയോ’, ‘ദാസപ്പോ എന്നെ ശരിക്കൊന്നു നോക്കിയെ എന്റെ പെരുമാറ്റത്തിൽ എന്തെങ്കിലും പന്തികേടുണ്ടോ’ തുടങ്ങിയ രംഗങ്ങൾ ഇപ്പോഴും ചിരിയുടെ മാലപ്പടക്കം തീർക്കുന്നു. ഡോക്ടർ സണ്ണിയുടെ നിർദ്ദേശ പ്രകാരം വെള്ളത്തിൽ ചവിട്ടാതെ ചാടുന്ന രംഗത്തിനും ആരാധകർ ഏറെയാണ്.
ബ്രഹ്മദത്തനായി അഭിനയത്തിന്റെ പെരുന്തച്ചൻ
മാടമ്പളിയെ പ്രശ്നങ്ങൾക്കു പരിഹാരമായിയെത്തുന്ന ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ വേഷത്തിലാണ് അഭിനയ കുലപതി തിലകൻ സിനിമയിലെത്തുന്നത്. യഥാർത്ഥ ജീവിതത്തിൽ നീരിശ്വരവാദിയായ തിലകൻ സിനിമയിലാകാട്ടെ അന്ധവിശ്വാസങ്ങളെയും ആചാരങ്ങളെയും മുറുകെപിടിക്കുന്ന കഥാപാത്രവും. തിലകനും മോഹൻലാലും ചേരുന്ന കോമ്പിനേഷൻ സീനുകൾ അതീവ ഹൃദ്യമാണ്. വിശ്വാസങ്ങൾക്കും ശാസ്ത്രത്തിനുമിടിയിലുള്ള നിയന്ത്രണ രേഖയായും മാറുന്നതാകാട്ടെ തിലകന്റെ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെയും ഡോക്ടർ സണ്ണിയുടെയും സൗഹൃദവും. ക്ലൈമാക്സ് വരെ നീളുന്ന ഉദ്വേഗം നിറഞ്ഞ രംഗങ്ങളിൽ തിലകന്റെ നിറ സാന്നിധ്യമുണ്ട്. ‘അമ്പടാ കേമാ സണ്ണിക്കുട്ടാ’, ‘ആളേ വേണ്ടത്ര പരിചയമില്ലെന്നു തോന്നുന്നു’, ‘തനി രാവാണൻ പത്ത് തലയാ ഇവന്’ തുടങ്ങിയാ തിലകന്റെ സംഭാഷണ ശകലങ്ങൾ ഇന്നും ഹിറ്റും ട്രോൾ പേജുകളുടെ ഇഷ്ട വിഭവുമാണ്.
അഭിനേതാക്കൾ മാത്രമല്ല ചിത്രത്തിന്റെ അണിയറ പ്രവർത്തകരിൽ പലരും ഇന്ന് നമ്മുക്കൊപ്പം ഇല്ല. പല ലൊക്കേഷനുകളിലായി ഫാസിൽ ഉൾപ്പടെ അഞ്ച് സംവിധായകർ ഷൂട്ട് ചെയ്ത രംഗങ്ങൾ ഹൃദ്യമായി സന്നിവേശിപ്പിച്ച ടി.ആർ. ശേഖർ എന്ന എഡിറ്ററും ചിത്രത്തിന്റെ ക്യാമറമാൻമാരിൽ ഒരാളായ ആനന്ദക്കുട്ടനും സെക്കന്റ് യൂണിറ്റ് സംവിധാകൻമാരിൽ ഒരാളായ സിദ്ധിഖും ഇന്ന് നമ്മുക്കൊപ്പം ഇല്ല. സിനിമയുടെ ഗാനരചിയിതാക്കളായ ബിച്ചുതിരുമലയും വാലിയും സംഗീത സംവിധായകരായ എം.ജി. രാധാകൃഷ്ണനും ജോൺസനും നമ്മുക്കൊപ്പം ഇല്ല. ചിത്രം വീണ്ടും റീലിസിനെത്തുമ്പോൾ തീർച്ചയായും ഈ അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും മലയാളികൾ മിസ് ചെയ്യുമെന്നു തീർച്ച.