'തലേന്ന് ഉപദ്രവിച്ചയാളുടെ ഭാര്യയായി അഭിനയിക്കേണ്ടി വന്നു'; ഞെട്ടിക്കുന്ന വിവരങ്ങളുമായി ഹേമ കമ്മിറ്റി റിപ്പോർട്ട്
മലയാള സിനിമാമേഖലയിലെ ലൈംഗികചൂഷണ വിവരങ്ങൾ വെളിപ്പെടുത്തി ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട്. സിനിമയിൽ കാസ്റ്റ് ചെയ്തിട്ടും വഴങ്ങിയില്ലെങ്കിൽ റിപ്പീറ്റ് ഷോട്ടുകൾ നൽകും. 17 തവണ വരെ ഇത്തരത്തിൽ തുടരെ ഷോട്ടുകൾ എടുപ്പിച്ച് ബുദ്ധിമുട്ടിച്ചതായി റിപ്പോർട്ടിൽ പറയുന്നു കമ്മിഷൻ മുൻപാകെ മൊഴി നൽകിയ പലരും പറഞ്ഞ

മലയാള സിനിമാമേഖലയിലെ ലൈംഗികചൂഷണ വിവരങ്ങൾ വെളിപ്പെടുത്തി ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്. സിനിമയിൽ കാസ്റ്റ് ചെയ്തിട്ടും വഴങ്ങിയില്ലെങ്കിൽ റിപ്പീറ്റ് ഷോട്ടുകൾ നൽകും. 17 തവണ വരെ ഇത്തരത്തിൽ തുടരെ ഷോട്ടുകൾ എടുപ്പിച്ച് ബുദ്ധിമുട്ടിച്ചതായി റിപ്പോർട്ടിൽ പറയുന്നു
കമ്മിറ്റി മുൻപാകെ മൊഴി നൽകിയ പലരും പറഞ്ഞ കാര്യങ്ങൾ നടുക്കമുളവാക്കിയെന്ന് കമ്മിറ്റി അംഗങ്ങൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു. പലരും പരാതി നൽകാത്തത് ജീവഭയം കൊണ്ടാണെന്നും റിപ്പോർട്ടിൽ പറയുന്നു.
തലേന്ന് ഉപദ്രവിച്ച ആളുടെ ഭാര്യയായി അഭിനയിക്കേണ്ടി വന്ന അനുഭവം കമ്മിറ്റി പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നുണ്ട്. ഉപദ്രവിച്ച വ്യക്തി കൂടെ അഭിനയിക്കുമ്പോൾ ആളുടെ മുഖത്തേക്ക് നോക്കാൻ തന്നെ പേടിയായെന്നാണ് ഒരാളുടെ മൊഴി. ഈ പേടി കാരണം 17 തവണ ടേക്ക് എടുക്കേണ്ടി വന്നു. ഇക്കാര്യങ്ങൾ എതിർത്താൽ അശ്ലീല ഭാഷയിൽ സൈബർ ആക്രമണം നടത്തും.
പരാതി പറഞ്ഞാൽ കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തും. ഐസിസിയെപ്പോലും ഭീഷണിപ്പെടുത്തുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത്തരം കാര്യങ്ങൾക്ക് സഹകരിക്കാത്തവരെ 'മീ റ്റൂ പേഴ്സൺ' എന്നാണ് വിശേഷിപ്പിക്കുന്നത്. വിധേയപ്പെട്ടില്ലെങ്കിൽ ഭാവി നശിപ്പിക്കും. അഭിനയിക്കാൻ മോഹമുള്ളവർ പലതും സഹിച്ചാണ് തുടരുന്നതെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.