'ഈ അക്രമങ്ങളോട് തൊഴിലാളി സംഘടനയുടെ നിലപാടെന്ത്? നടപടിയെന്ത്': ചോദ്യമെറിഞ്ഞ് ആഷിഖ് അബു
ഫെഫ്കയ്ക്കെതിരെ ചോദ്യങ്ങൾ ഉന്നയിച്ച് സംവിധായകനും നിർമാതാവുമായ ആഷിഖ് അബു. ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ചയാകുന്ന സാഹചര്യത്തിൽ റിപ്പോർട്ടിലെ ചില പരാമർശങ്ങളെ മുൻനിറുത്തിയാണ് ആഷിഖ് അബുവിന്റെ പോസ്റ്റ്. "സിനിമയിൽ നടക്കുന്ന അക്രമങ്ങളോട് തൊഴിലാളി സംഘടനയുടെ നിലപാടെന്ത്? നടപടിയെന്ത്?"- ആഷിഖ് അബു ചോദിക്കുന്നു.

'സമത്വം, സംഘബോധം, സമർപ്പണം' എന്ന് എഴുതിയിരിക്കുന്ന ഫെഫ്കയുടെ ലോഗോ പങ്കുവച്ചുകൊണ്ടാണ് ആഷിഖ് അബുവിന്റെ പോസ്റ്റ്. ഇതിനു താഴെ ഡബ്ല്യുസിസി അംഗവും നടിയുമായ അർച്ചന പത്മിനി ചെയ്ത കമന്റും ചർച്ചയായി. 'തെറ്റ് ചെയ്തു എന്ന് എന്റെയും ശ്രീ. ബി. ഉണ്ണികൃഷ്ണന്റെയും മുന്നിൽ ഇരുന്നു പറഞ്ഞ ആൾ ഇപ്പഴും ഫെഫ്ക ഒഫിഷ്യൽ ആണ്. അതൊരു നിലപാടല്ലേ?' അർച്ചന പത്മിനി കുറിച്ചു.
തൊഴിലിടത്തിൽ നേരിടുന്ന പലതരം ചൂഷണങ്ങളെക്കുറിച്ച് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വെളിപ്പെടുത്തലുകൾ വന്നിരുന്നു. വേതന പ്രശ്നങ്ങളും, തൊഴിലിടത്തിലെ വിവേചനവും തുറന്നു കാട്ടുന്ന റിപ്പോർട്ട് ഇത്രയും ചർച്ചയായിട്ടും ഫെഫ്ക ഇതുവരെ ഔദ്യോഗിക പ്രതികരണത്തിന് മുതിർന്നിട്ടില്ല.