മുകേഷിനെതിരെ സിനിമാ രംഗത്തുനിന്നും കൂടുതല്‍ പരാതികൾ ഉയരുമ്പോൾ നടനെതിരെ വര്‍ഷങ്ങള്‍ക്കുമുമ്പ് ആദ്യഭാര്യസരിത നടത്തിയ പരാമര്‍ശങ്ങള്‍ വീണ്ടും സജീവ ചര്‍ച്ചയാകുന്നു. നടൻ രണ്ടാം വിവാഹത്തിനൊരുങ്ങുന്ന സമയത്താണ് സരിത ഗുരുതരമായ വെളിപ്പെടുത്തലുകളുമായി എത്തിയത്. സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് മുകേഷിന്

മുകേഷിനെതിരെ സിനിമാ രംഗത്തുനിന്നും കൂടുതല്‍ പരാതികൾ ഉയരുമ്പോൾ നടനെതിരെ വര്‍ഷങ്ങള്‍ക്കുമുമ്പ് ആദ്യഭാര്യസരിത നടത്തിയ പരാമര്‍ശങ്ങള്‍ വീണ്ടും സജീവ ചര്‍ച്ചയാകുന്നു. നടൻ രണ്ടാം വിവാഹത്തിനൊരുങ്ങുന്ന സമയത്താണ് സരിത ഗുരുതരമായ വെളിപ്പെടുത്തലുകളുമായി എത്തിയത്. സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് മുകേഷിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുകേഷിനെതിരെ സിനിമാ രംഗത്തുനിന്നും കൂടുതല്‍ പരാതികൾ ഉയരുമ്പോൾ നടനെതിരെ വര്‍ഷങ്ങള്‍ക്കുമുമ്പ് ആദ്യഭാര്യസരിത നടത്തിയ പരാമര്‍ശങ്ങള്‍ വീണ്ടും സജീവ ചര്‍ച്ചയാകുന്നു. നടൻ രണ്ടാം വിവാഹത്തിനൊരുങ്ങുന്ന സമയത്താണ് സരിത ഗുരുതരമായ വെളിപ്പെടുത്തലുകളുമായി എത്തിയത്. സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് മുകേഷിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുകേഷിനെതിരെ സിനിമാ രംഗത്തുനിന്നും കൂടുതല്‍ പരാതികൾ ഉയരുമ്പോൾ നടനെതിരെ വര്‍ഷങ്ങള്‍ക്കുമുമ്പ് ആദ്യഭാര്യസരിത നടത്തിയ പരാമര്‍ശങ്ങള്‍ വീണ്ടും സജീവ ചര്‍ച്ചയാകുന്നു. നടൻ രണ്ടാം വിവാഹത്തിനൊരുങ്ങുന്ന സമയത്താണ് സരിത ഗുരുതരമായ വെളിപ്പെടുത്തലുകളുമായി എത്തിയത്. സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് മുകേഷിന് അറിയില്ല. സ്ത്രീവിഷയങ്ങളാണ്  പിരിയാനുള്ള  പ്രധാനകാരണം. മദ്യപാനവും ഗാര്‍ഹിക പീഡനവും  പതിവായിരുന്നെന്നും സരിത പറയുന്നു.

‘‘ഞാനനുഭവിച്ച കാര്യങ്ങൾ എനിക്ക് പറയാൻ നാണക്കേടായിരുന്നു.. എനിക്ക് സംഭവിക്കുന്നത് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ലായിരുന്നു. ഞാൻ സിനിമയിലഭിനയിച്ചിട്ടുണ്ട്.. സിനിമയിൽ ഇങ്ങനെയെല്ലാം കണ്ടിട്ടുണ്ട്.. ജീവിതത്തിൽ അതെല്ലാം സംഭവിക്കുമെന്ന് ഞാൻ കരുതിയില്ലായിരുന്നു. പുറത്തു പറയാനും മടിയായിരുന്നു. മാധ്യമങ്ങളിൽ നിന്ന് ചിലരൊക്കെ ഞാനനുഭവിക്കുന്ന കാര്യങ്ങൾ അറിഞ്ഞിട്ട് വിളിക്കുമ്പോൾ ഞാനവരോട് അതൊക്കെ നിഷേധിക്കുമായിരുന്നു.. എനിക്ക് നാണക്കേടായിരുന്നു ആരോടെങ്കിലും ഇതൊക്കെ പറയാൻ.. എല്ലാം നന്നായി പോകുന്നു എന്ന് ബോധിപ്പിക്കാൻ ഓണത്തിനൊക്കെ ഞങ്ങൾ ആഹ്ലാദമഭിനയിച്ച് ഫോട്ടോസെടുക്കും.. ഈ കുടുംബപ്രശ്നങ്ങൾ നടക്കുന്നതിനിടയിലും അദ്ദേഹത്തിന് പല ബന്ധങ്ങളുമുണ്ടായിരുന്നു. അതു തെറ്റാണെന്ന് സ്വയം മനസ്സിലാക്കി അദ്ദേഹം തിരിച്ചുവരുമെന്ന് ഞാൻ വെറുതെ പ്രതീക്ഷിച്ചു.

ADVERTISEMENT

എന്റെ അച്ഛന്‍ മരിച്ചതിനു ശേഷം അദ്ദേഹത്തിന്റെ അച്ഛനെയായിരുന്നു അച്ഛനായി കണ്ടിരുന്നത്. അദ്ദേഹത്തിന് ഞാൻ നൽകിയ ഒരു ഉറപ്പ് നൽകിയിരുന്നു. അതുകൊണ്ടാണ് പൊലീസിലൊന്നും പരാതിപ്പെടാതിരുന്നത്. അദ്ദേഹം മരിക്കുന്നതുവരെ ആ ഉറപ്പ് സംരക്ഷിച്ചു.

അവരുടെ വീട്ടിൽ അവരുടെ ജോലിക്കാരിയുടെ മുമ്പിൽ വച്ച് മുകേഷ് തന്നെ ഒരുപാട് ഉപദ്രവിച്ചതിനു ശേഷം ആ വീട്ടിലേക്കുള്ള പോക്കു നിർത്തിയിരുന്നു. പക്ഷേ ഒരിക്കൽ ടാക്സ് കാര്യങ്ങൾക്കായി തിരുവനന്തപുരത്തു വന്നപ്പോൾ അച്ഛൻ തന്നെ കൊണ്ടുപോകാനായി വന്നു.. എയർപോർട്ടിൽ വെച്ച് അച്ഛനെന്നോടു പറഞ്ഞു 'വീട്ടിലേക്കു പോകാ'മെന്ന്.. ഞാൻ പറഞ്ഞു: 'ഇല്ലച്ഛാ .. പങ്കജിൽ റൂമെടുത്തിട്ടുണ്ട്..ഞാൻ വരുന്നില്ല.. 'എന്ന് .അദ്ദേഹം ഡ്രൈവറുടെ മുന്നിൽ വച്ച് ഒന്നും സംസാരിക്കാതെ എന്‍റെ കൂടെ മുറിയിലേക്കു വന്നു.. എന്നിട്ട് അവിടെ വെച്ച് എന്‍റെ കൈകൾ കൂട്ടിപ്പിടിച്ചു കൊണ്ട്,: ‘നീ കടന്നു പോകുന്നത് എന്തിലൂടെയൊക്കെയാണെന്ന് എനിക്കറിയാം.. എന്‍റെ മോൻ ശരിയല്ലെന്നും എനിക്കറിയാം... പക്ഷേ ഇതു മീഡിയയിലൊന്നും വരരുത്. മോള് സഹിക്ക് എന്നൊക്കെ പറഞ്ഞു’.. ആ പ്രോമിസ് ഇന്നുവരെ ഞാൻ കാത്തു. ഇന്നാണ് ഞാനത് ബ്രേക്ക് ചെയ്യുന്നത്. എന്തുകൊണ്ടെന്നാൽ എന്‍റെ നിശ്ശബ്ദത തെറ്റിദ്ധരിക്കപ്പെട്ടു.

ADVERTISEMENT

ഞാൻ ഗർഭിണിയായിരിക്കുമ്പോൾ ഒരിക്കൽ അദ്ദേഹമെന്‍റെ വയറ്റിൽ ചവിട്ടിയപ്പോൾ ഞാൻ മുറ്റത്തേക്കു വീണു. വീണപ്പോൾ ഞാൻ കരഞ്ഞു.. അത്തരം സന്ദർഭങ്ങളിൽ ‘ഓ.. നീയൊരു നല്ല നടിയാണല്ലോ.. കരഞ്ഞോ... കരഞ്ഞോ’ എന്നദ്ദേഹം പറയുമായിരുന്നു. അദ്ദേഹം സ്ഥിരമായി എന്നെ ഉപദ്രവിക്കാനായി എന്തെങ്കിലും ചെയ്യുമായിരുന്നു.. ഒരിക്കൽ ഞാൻ നിറ ഗർഭിണിയായിരിക്കെ ഒൻപതാം മാസത്തിൽ ഞങ്ങളൊന്നിച്ച് പുറത്തൊരു ഡിന്നറിന് പോയി. ശേഷം കാറിൽ കയറാനായി ഞാൻ ശ്രമിച്ചപ്പോൾ അദ്ദേഹം വണ്ടി മുന്നോട്ടും പിന്നോട്ടും എടുത്ത് എന്നെ കബളിപ്പിച്ചു കൊണ്ടേയിരുന്നു. ഞാൻ കാറിനു പുറകെ ഓടി താഴെ വീണു.. ഞാൻ അവിടിരുന്ന് കരഞ്ഞെങ്കിലും ആ കണ്ണീർ അദ്ദേഹത്തെ കാട്ടാതിരിക്കാൻ ശ്രമിച്ചു.. കരയുന്നത് കണ്ടാൽ അദ്ദേഹമെന്നെ പരിഹസിക്കുമായിരുന്നു. ഒരിക്കൽ ഒരു പാതിരാത്രിക്ക് മദ്യപിച്ച് കടന്നു വന്നപ്പോൾ എന്താണ് വൈകിയത് എന്നൊരു ചോദ്യം തീർത്തും സ്വാഭാവികമായി നമ്മളൊക്കെ ചോദിക്കാറുള്ളതുപോലെ ഞാൻ ചോദിച്ചതിന് അദ്ദേഹം മുടിയിൽ ചുറ്റിപ്പിടിച്ച് നിലത്തിഴച്ചു, മർദ്ദിച്ചു.

വിവാഹമോചനം നടക്കാതെ ഒരാൾക്ക് എങ്ങനെയാണ് വിവാഹം കഴിക്കാൻ പറ്റുന്നത്. എങ്ങനെയാണ് ഭാര്യയുടെ സമ്മതമില്ലാതെ ഒരാൾക്ക് വിവാഹമോചനം ലഭിക്കുന്നത്. മക്കളും വിഷമത്തിലാണ്. ഞാൻ ഇങ്ങനെ പരാതി പറഞ്ഞപ്പോൾ അയാൾ മക്കളെ വിളിച്ച് ദേഷ്യപ്പെട്ടു.

ADVERTISEMENT

വിവാഹത്തിന്റെ തുടക്കത്തിലും ഈഗോ ക്ലാഷ് ഉണ്ടാകാൻ ഞാൻ ചാൻസ് കൊടുത്തിട്ടില്ല.  എന്റെ അവസാനത്തെ രണ്ടു സിനിമകൾക്ക് സംസ്ഥാന അവാർഡുകൾ കിട്ടി. അതുപോലെ തന്നെ പല പല അവാർഡുകൾ എനിക്ക് കിട്ടി രണ്ടു ഭാഷകളിലായിട്ട്. എന്റെ ഭർത്താവിന്റെ കൂടെ പോയി അഭിമാനത്തോടെ അവാർഡുകൾ  വാങ്ങാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു.  അത് വിവാഹിതയായ ഏതൊരു സ്ത്രീയുടെയും ആഗ്രഹമാണല്ലോ.  അത് ഞാൻ ചോദിച്ചപ്പോൾ നിനക്കല്ലേ അവാർഡ് കിട്ടിയത് എനിക്കല്ലല്ലോ എന്നാണ് പറഞ്ഞത്.  അതുകൊണ്ടു പിന്നീടു വന്ന അവാര്ഡുകളെപ്പറ്റി ഒന്നും ഞാൻ പറഞ്ഞിട്ടേയില്ല. അതിനു ശേഷം എനിക്ക് കിട്ടുന്ന ഓഫറുകളൊക്കെ ഞാൻ  വേണ്ടെന്നു വച്ച് കാരണം അതേക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞാൽ എങ്ങനെ എടുക്കും എന്ന് എനിക്കറിയില്ല.  ഞാൻ ആരാണെന്നുള്ളതൊക്കെ മറന്നിട്ടു മുകേഷിന്റെ ഭാര്യ മാത്രമായിട്ടാണ് ജീവിച്ചത്.  മദ്രാസിലെ പ്രൈം ലൊക്കേഷനിലുള്ള സ്ഥലങ്ങളൊക്കെ വിറ്റ് പണം അദ്ദേഹത്തിന് വേണ്ടി പരസ്യങ്ങൾ ചെയ്യാൻ ചെലവഴിച്ചു.  ഇപ്പൊ അതൊക്കെ ഉണ്ടായിരുന്നെങ്കിൽ കോടിക്കണക്കിന് വില കിട്ടും.  ഏത് പുതിയ കാറ് വന്നാലും ഞാൻ അദ്ദേഹത്തിന് സർപ്രൈസ് കൊടുക്കാൻ വേണ്ടി അത് വാങ്ങും. എന്റെ ജീവിതം മുഴുവൻ അദ്ദേഹത്തെ സന്തോഷിപ്പിക്കാനാണ് ശ്രമിച്ചുകൊണ്ടിരുന്നത്.

കുട്ടികൾ കുറച്ചു വലുതായതിനു ശേഷം ഞാൻ സിനിമകൾ സ്വീകരിച്ചു തുടങ്ങിയപ്പോൾ അദ്ദേഹം സംവിധായകരെ വിളിച്ചു പറഞ്ഞു എന്നെ എടുക്കരുത് എന്ന്.  അത് എന്നെ വല്ലാതെ മുറിപ്പെടുത്തി.  അഞ്ചാറ് വർഷത്തെ ഇടവേള കഴിഞ്ഞ് മേക്കപ്പ് ബോക്സ് ഒക്കെ റെഡി ആക്കി വർക്ക് ചെയ്യാൻ പോകാനായി ആഹ്ളാദത്തോടെ തയ്യാറാവുകയായിരുന്നു ഞാൻ.  കമൽ സാർ തമിഴിൽ ചെയ്ത ഒരു പടം ആയിരുന്നു അത്. അത് ചെയ്യാനുള്ള അവകാശം എനിക്ക് നഷ്ടപ്പെട്ടു. അത് എന്നെ ഒരുപാട് വിഷമിപ്പിച്ചു .

ഞങ്ങളുടെ വിവാഹമോചനത്തിന്റെ അവസാന ഹിയറിങ്ങിന് അദ്ദേഹം ജഡ്ജിയോട് പറഞ്ഞത്, ‘‘ഈ സ്ത്രീയെ ഞാൻ വിവാഹം കഴിച്ചത് അവർ ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് ആയിരിക്കുമ്പോഴാണ്’’.  ‌അത് കേട്ട് ഞാൻ ഞെട്ടിപ്പോയി.  ഞാൻ അതിന് മറുപടി പറയാൻ തുടങ്ങിയപ്പോൾ എന്റെ മകൻ അടുത്തിരുന്ന് എന്റെ കയ്യിൽ മുറുക്കെ പിടിച്ചു. അച്ഛൻ മരിച്ചതിനു ശേഷം ആണ് അദ്ദേഹം കുട്ടികളുടെ കസ്റ്റഡി ആവശ്യപ്പെട്ടത്, എനിക്ക് എന്റെ കുട്ടികളെ പിരിക്കാൻ പറ്റില്ല. വളരെ അടുപ്പമാണ് കുട്ടികൾ തമ്മിൽ അങ്ങനെയുള്ള കുട്ടികളെ ഞാൻ എങ്ങനെ പിരിക്കും. അദ്ദേഹത്തിന് അറിയാം എനിക്ക് കുട്ടികൾ പ്രാണനാണെന്ന്. എന്നെ വിഷമിപ്പിക്കാൻ ആണ് കുട്ടികളെ ചോദിച്ചത്. ഇവിടുത്തെ നിയമം എന്നെ ഒന്നും ചെയ്യില്ല രാഷ്ട്രീയത്തിലും നിയമമേഖലയിലും ഒക്കെ എനിക്ക് സുഹൃത്തുക്കൾ ഉണ്ട്. ജഡ്ജിമാർ എല്ലാം എന്റെ സുഹൃത്തുക്കളാണ്. നീ ഇവിടെ ജയിക്കില്ല എന്നൊക്കെ പറയുമായിരുന്നു.’’–സരിതയുടെ വാക്കുകൾ.

English Summary:

Mukesh in Hot Water: Past Allegations of Womanizing and Violence Return to Haunt Him