മലയാള സിനിമയിലെ ഒരു കാലഘട്ടം അവസാനിക്കുകയാണ്. സിദ്ദീഖും മോഹന്‍ലാലും ബാബുരാജും ഉള്‍പ്പെടെ മുതിര്‍ന്ന തലമുറയില്‍ പെട്ട ഭാരവാഹികള്‍ ഇതിനോടകം രാജി സമര്‍പ്പിച്ചു കഴിഞ്ഞു. മുകേഷ്, ഗണേഷ് തുടങ്ങിയ പഴയ ഭാരവാഹികള്‍ ഇപ്പോള്‍ നേതൃത്വത്തില്‍ സജീവമല്ല. ഇനിയെന്ത് എന്ന ചോദ്യം പലരും ഉയര്‍ത്തുന്നുണ്ടെങ്കിലൂം ആഷിഖ്

മലയാള സിനിമയിലെ ഒരു കാലഘട്ടം അവസാനിക്കുകയാണ്. സിദ്ദീഖും മോഹന്‍ലാലും ബാബുരാജും ഉള്‍പ്പെടെ മുതിര്‍ന്ന തലമുറയില്‍ പെട്ട ഭാരവാഹികള്‍ ഇതിനോടകം രാജി സമര്‍പ്പിച്ചു കഴിഞ്ഞു. മുകേഷ്, ഗണേഷ് തുടങ്ങിയ പഴയ ഭാരവാഹികള്‍ ഇപ്പോള്‍ നേതൃത്വത്തില്‍ സജീവമല്ല. ഇനിയെന്ത് എന്ന ചോദ്യം പലരും ഉയര്‍ത്തുന്നുണ്ടെങ്കിലൂം ആഷിഖ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള സിനിമയിലെ ഒരു കാലഘട്ടം അവസാനിക്കുകയാണ്. സിദ്ദീഖും മോഹന്‍ലാലും ബാബുരാജും ഉള്‍പ്പെടെ മുതിര്‍ന്ന തലമുറയില്‍ പെട്ട ഭാരവാഹികള്‍ ഇതിനോടകം രാജി സമര്‍പ്പിച്ചു കഴിഞ്ഞു. മുകേഷ്, ഗണേഷ് തുടങ്ങിയ പഴയ ഭാരവാഹികള്‍ ഇപ്പോള്‍ നേതൃത്വത്തില്‍ സജീവമല്ല. ഇനിയെന്ത് എന്ന ചോദ്യം പലരും ഉയര്‍ത്തുന്നുണ്ടെങ്കിലൂം ആഷിഖ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള സിനിമയിലെ ഒരു കാലഘട്ടം അവസാനിക്കുകയാണ്. സിദ്ദീഖും മോഹന്‍ലാലും ബാബുരാജും ഉള്‍പ്പെടെ മുതിര്‍ന്ന തലമുറയില്‍ പെട്ട ഭാരവാഹികള്‍ ഇതിനോടകം രാജി സമര്‍പ്പിച്ചു കഴിഞ്ഞു. മുകേഷ്, ഗണേഷ് തുടങ്ങിയ പഴയ ഭാരവാഹികള്‍ ഇപ്പോള്‍ നേതൃത്വത്തില്‍ സജീവമല്ല. ഇനിയെന്ത് എന്ന ചോദ്യം പലരും ഉയര്‍ത്തുന്നുണ്ടെങ്കിലൂം ആഷിഖ് അബു പറഞ്ഞതു പോലെ സിനിമയ്ക്ക് ആരും അനിവാര്യമല്ല. ഒരാള്‍ പോയാല്‍ മറ്റൊരാള്‍ വരും. നിത്യഹരിത നായകന്‍ പ്രേംനസീറും ആക്‌ഷന്‍ കിങ് ജയനും പോയപ്പോള്‍ അതിനേക്കാള്‍ മികവുറ്റവര്‍ വന്നു. ആരുണ്ടെങ്കിലും ഇല്ലെങ്കിലും സിനിമ മുന്നോട്ട് സഞ്ചരിച്ചു കൊണ്ടേയിരിക്കും. താരസംഘടനയുടെ കാര്യവും വ്യത്യസ്തമല്ല. മികച്ച രീതിയില്‍ സംഘടനയെ നയിക്കാന്‍ കെല്‍പ്പുളളവര്‍ അഞ്ഞൂറോളം അംഗങ്ങളുളള ഈ കൂട്ടായ്മയിലുണ്ട്. അവരില്‍ സംഘടനയുടെ ദൈനംദിന ചുമതല നിര്‍വഹിക്കാന്‍ ബാധ്യസ്ഥനായ ജനറല്‍ സെക്രട്ടറി പദം ആര്‍ക്ക് എന്ന ചോദ്യത്തിനാണ് മുന്‍തൂക്കം. 

ജഗദീഷിനും ഉര്‍വശിക്കും മുന്‍തൂക്കം

ADVERTISEMENT

ജഗദീഷ് ഈ സ്ഥാനത്തിന് അര്‍ഹനാണെന്ന് വിശ്വസിക്കുന്ന നിരവധി അംഗങ്ങളുണ്ട്. സ്ത്രീകളായ സഹപ്രവര്‍ത്തകര്‍ അടക്കം അദ്ദേഹത്തെ പിന്‍തുണയ്ക്കുന്നു. ജഗദീഷിന്റെ നിഷ്പക്ഷതയും വിവിധ വിഷയങ്ങളില്‍ അദ്ദേഹം കൈക്കൊണ്ട പക്വമായ സമീപനങ്ങളും അദ്ദേഹത്തിന് ഗുണകരമാവുന്നുണ്ട്. ഏതെങ്കിലൂം പക്ഷത്തിന്റെ മാത്രം താൽപര്യങ്ങള്‍ സംരക്ഷിക്കുന്നയാളല്ല ജഗദീഷ് എന്നതും നീതിയുടെ ഭാഗത്തു നിന്ന് പ്രതികരിക്കുന്ന സമീപനവും അദ്ദേഹത്തിന്റെ പ്ലസ് പോയിന്റുകളായി പരിഗണിക്കപ്പെടുന്നു. ജഗദീഷിനൊപ്പം ഉര്‍വശിയുടെ പേരും ജനറല്‍ സെക്രട്ടറി പദത്തിലേക്ക് ഉന്നയിക്കുന്നവരുണ്ട്. സ്ത്രീപ്രാതിനിധ്യം എന്നതും ഇന്നേവരെ 'അമ്മ'യുടെ സമുന്നത പദവികളില്‍ ഒരു വനിതാ സാന്നിധ്യം ഉണ്ടായിട്ടില്ല എന്നതും ഉര്‍വശിയെ പിന്തുണയ്ക്കുന്നവര്‍ ചൂണ്ടികാട്ടുന്നു. എന്നാല്‍ അന്യഭാഷകളില്‍ ഏറെ തിരക്കുളള, ചെന്നൈയില്‍ സ്ഥിരതാമസക്കാരിയായ ഉര്‍വശിക്ക് എത്രത്തോളം ഫലപ്രദമായി ഇത്രയും ഭാരിച്ച ഉത്തരവദിത്തം നിര്‍വഹിക്കാനാവും എന്ന് സംശയിക്കുന്നവരുമുണ്ട്.

ജഗദീഷ്

എന്തായാലും കൂടുതല്‍ സാധ്യത രണ്ടിലൊരാള്‍ക്കാണെന്ന് പറയപ്പെടുന്നു. എല്ലാ വശങ്ങളും പരിശോധിക്കുമ്പോള്‍ ജഗദീഷ് തന്നെ ജനറല്‍ സെക്രട്ടറിയായേക്കുമെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. അതേ സമയം മലയാള സിനിമയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമായ, വലിയ ഒരു ശുദ്ധീകരണ പ്രക്രിയക്ക് തുടക്കമിട്ട രേവതി, പത്മപ്രിയ എന്നിവരെ ഈ പദവികളിലേക്ക് പരിഗണിക്കാവുന്നതാണെന്ന് ശ്വേതാ മേനോന്‍ അഭിപ്രായപ്പെടുന്നു. ശ്വേതയുടെ വാദഗതിയോട് യോജിക്കുന്ന വേറെയും അംഗങ്ങളുണ്ട്. ഡബ്യുസിസിയും 'അമ്മ'യും പരസ്പരം അകന്ന് രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കാതെ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും 'അമ്മ'യുടെ സ്ത്രീവിരുദ്ധത എന്ന ആരോപണത്തിനും പ്രതിച്ഛായക്കും അറുതി വരുത്തണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍വതി തിരുവോത്തിന്റെ പേരാണ് ഇവരില്‍ ചിലര്‍ ജനറല്‍ സെക്രട്ടറി പദത്തിലേക്ക് ഉയര്‍ത്തുന്നത്. സംഘടനയ്ക്ക് ഒരു പുതിയ മുഖവും പ്രതിച്ഛായയും ലഭിക്കാന്‍ ഈ നീക്കം കാരണമാവുമെന്നും ഇക്കൂട്ടര്‍ വിശ്വസിക്കുന്നു. എന്നാല്‍ ഉര്‍വശിയെ പോലെ തന്നെ അന്യഭാഷകളിലും അഭിനയിക്കുന്ന ഏറെ തിരക്കുളള പാര്‍വതി ഈ ചുമതല ഏറ്റെടുക്കുമോയെന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്. എന്തുകൊണ്ട് ശ്വേതാ മേനോന് ഈ സ്ഥാനത്തേയ്ക്ക് വന്നുകൂടാ എന്ന് ചോദിക്കുന്നവരുമുണ്ട്. നിലവില്‍ വലിയ തിരക്കുകളില്ലാത്ത ശ്വേതയ്ക്ക് സംഘടനാ പ്രവര്‍ത്തനത്തിനായി കൂടുതല്‍ സമയം കണ്ടെത്താന്‍ കഴിഞ്ഞേക്കുമെന്നും ശ്വേതയെ പിന്തുണയ്ക്കുന്നവര്‍ വാദിക്കുന്നു. എന്നാല്‍ മുംബൈയില്‍ സ്ഥിര താമസമായ ശ്വേത സങ്കീര്‍ണ്ണമായ ഇന്നത്തെ സാഹചര്യത്തില്‍ ചുമതല ഏറ്റെടുത്തേക്കില്ലെന്നാണ് കരുതപ്പെടുന്നത്. ഇതെല്ലാം കേവലം അനുമാനങ്ങളും അനൗദ്യോഗിക ചര്‍ച്ചകളുമാണെന്നും ഒന്നിനും സ്ഥിരീകരണമോ വിശ്വാസ്യതയോ ഇല്ലെന്നും പറയുന്നവരുമുണ്ട്.

ഉർവശി (Videograb - Manorama News)
ADVERTISEMENT

പൃഥ്വിരാജ് പ്രസിഡന്റാകുമോ?

പ്രസിഡന്റ് സ്ഥാനത്ത് എന്തുകൊണ്ട് സുരേഷ് ഗോപി വന്നു കൂടാ എന്ന് ചിന്തിക്കുന്നവരുമുണ്ട്. എന്നാല്‍ ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ ആ സ്ഥാനത്ത് വരുന്നത് 'അമ്മ'യുടെ സ്വതന്ത്രമുഖം നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഭരണതലത്തില്‍ സ്വാധീനമുളള എം.പി. കൂടിയായ സൂരേഷ് ഗോപിക്ക് അയിത്തമെന്തിന് എന്നാണ് ചിലരുടെ ചോദ്യം. ഇടതുപക്ഷ സഹയാത്രികന്‍ കൂടിയായ ഇന്നസന്റ്  എം.പി 'അമ്മ' പ്രസിഡന്റായിരുന്ന ചരിത്രവും ഇവര്‍ ഉദാഹരിക്കുന്നു. 

പൃഥ്വിരാജ്
ADVERTISEMENT

എന്നാല്‍ 'അമ്മ'യുടെ പ്രസിഡന്റാകാന്‍ ഇന്നത്തെ നിലയില്‍ ഏറ്റവും യോജിച്ച വ്യക്തി പൃഥ്വിരാജാണെന്ന അഭിപ്രായം ശ്വേതാ മേനോന്‍ പരസ്യമായി തന്നെ പറഞ്ഞു കഴിഞ്ഞു. രണ്ട് കാരണങ്ങളാണ് ഇതിന് ഉപോല്‍ബലകമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്. ഒന്ന് പുതിയ കാലത്തെ അറിയുന്ന പുതിയ കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊളളുന്ന യുവതലമുറയുടെ പ്രതിനിധിയായ ഒരാള്‍ തലപ്പത്ത് വരുന്നത് സംഘടനയ്ക്ക് ഒരു പുതിയ മുഖം നല്‍കും. അനീതിക്കെതിരെ പോരാടുന്ന ധാര്‍മികതയെ മുറുകെ പിടിക്കുന്ന വ്യക്തി എന്ന പ്രതിച്ഛായയും പൃഥ്വിക്കുണ്ട്. എന്നാല്‍ നടന്‍, നിര്‍മ്മാതാവ്, വിതരണക്കാരന്‍ എന്നീ നിലകളിലെല്ലാം ഏറെ തിരക്കുളള പൃഥ്വി ഇനിയും മനസ് തുറന്നിട്ടില്ല. എന്നാല്‍ 'അമ്മ'യില്‍ തെറ്റുകള്‍ സംഭവിച്ചുവെന്നും ഒരു ശുദ്ധീകരണ പ്രക്രിയ അനിവാര്യമാണെന്നും കഴിഞ്ഞ ദിവസം നടന്ന പത്ര സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി അമ്മ സംഘടനയുടെ പ്രതിനിധികൾ കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽനിന്ന്. (ഫോട്ടോ: മനോരമ ഓൺലൈൻ)

മുന്‍ ജനറല്‍ സെക്രട്ടറി സിദ്ദീഖ് ആരോപണമുയർന്നപ്പോൾ തന്നെ പദവി രാജി വച്ച് മികച്ച മാതൃക കാട്ടിയപ്പോള്‍ സമാനമായ ആരോപണം നേരിട്ട ചിലര്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് കടിച്ചു തൂങ്ങിക്കിടന്നതും മറ്റും അനഭിലഷണീയമാണെന്ന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നു. തെറ്റ് ചെയ്തവര്‍ എത്ര ഉന്നതരായാലും നടപടികള്‍ വേണമെന്ന പക്ഷക്കാരനാണ് പൃഥ്വിരാജും. 

വ്യക്തിപരമായ സ്ഥാനലബ്ധിയേക്കാള്‍ പ്രധാനമായി പൃഥ്വിരാജ് ഉയര്‍ത്തുന്ന വാദം മറ്റൊന്നാണ്. എന്തുകൊണ്ട് ഒരു വനിത സംഘടനയുടെ അധ്യക്ഷ സ്ഥാനത്ത് വന്നു കൂടാ? അങ്ങനെയൊരു നീക്കമുണ്ടായാല്‍ ഉര്‍വശി, രേവതി, ശോഭന, പാര്‍വതി തിരുവോത്ത് എന്നീ പേരുകളൊക്കെ പരിഗണിക്കപ്പെട്ടേക്കാം. എന്നാല്‍ ഈ വിഷയങ്ങളിലൊക്കെ മൗനം പാലിക്കുകയാണ് മുതിര്‍ന്ന അംഗമായ മമ്മൂട്ടി. നിലവില്‍ 'അമ്മ'യുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമല്ല എന്ന വാദം പറഞ്ഞ് ഒഴിയാമെങ്കിലും ഈ പ്രതിസന്ധി ഘട്ടത്തില്‍ എന്തുകൊണ്ട് അദ്ദേഹം മുന്നോട്ട് വരുന്നില്ല എന്ന ചോദ്യം പ്രസക്തമാണ്. എന്തായാലും മൂന്ന് മാസത്തിനുളളില്‍ പൊതുയോഗം ചേര്‍ന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുമെന്നാണ് സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് പ്രഖ്യാപിച്ചത്. നിലപാടുകളില്‍ വിഭിന്നതയുണ്ടെങ്കിലും അദ്ദേഹത്തിന് കൂടി സ്വീകാര്യനായ പൃഥ്വിരാജ് അധ്യക്ഷസ്ഥാനത്ത് വന്നേക്കാമെന്ന് വിലയിരുത്തുന്നവരുണ്ട്. പൃഥ്വിയുടെ സ്ഥാനാരോഹണത്തോട് മമ്മൂട്ടിയും യോജിക്കാനാണ് സാധ്യത. സംഘടനയില്‍ പൊതുവെ വ്യാപക സ്വീകാര്യതയുളള ആളാണ് പൃഥ്വി.

യുവനടന്മാർ സംഘടനയുടെ തലപ്പത്തു വരണമെന്നു പറയുമ്പോഴും വർഷത്തിൽ ഒരിക്കൽ വയ്ക്കുന്ന മീറ്റിങ്ങിൽ പങ്കെടുക്കുന്നവരാകണമെന്ന അഭിപ്രായമാണ് ധർമജൻ പങ്കുവച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് കുഞ്ചാക്കോ ബോബനെയായിരുന്നു ധർമജൻ നിർദേശിച്ചതും. അതേസമയം, സംഘടനയ്ക്ക് ഫണ്ട് സ്വരൂപിക്കാൻ യുവനടന്മാർ വിചാരിച്ചാൽ നടക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

ഉന്നത നേതൃത്വത്തില്‍ പ്രധാനമായും യുവാക്കള്‍ വരുന്നത് സംഘടനയ്ക്ക് നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചു കിട്ടാന്‍ ഉപകരിക്കുമെന്നും അത് സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും വാദിക്കുന്നവരുണ്ട്. തമിഴില്‍ താരസംഘടനയുടെ തലപ്പത്തിരിക്കുന്നത് യുവനടന്‍ വിശാല്‍ ആണെന്നത് ഇവരുടെ വാദത്തിന് ആക്കം കൂട്ടുന്നു. ‌ എന്നാല്‍ അംഗങ്ങളില്‍ ഭൂരിപക്ഷത്തിന്റെ മനസ്സിലെന്താണെന്ന് അടുത്ത പൊതുയോഗത്തിന് ശേഷം മാത്രമേ പറയാന്‍ കഴിയു. എന്തായാലും സംഘടനയുടെ ഇന്നത്തെ അപചയത്തിന് കാരണക്കാരായ ആളുകള്‍ തിരിച്ചു വരാന്‍ സാധ്യത കുറവാണ്. അവരുടെ നേതൃത്വത്തില്‍ അവിശ്വാസമില്ലെന്ന് പുറമെ പറയുമ്പോഴും ഉളളില്‍ കടുത്ത വിയോജിപ്പ് സൂക്ഷിക്കുന്ന ഏറെ പേരുണ്ട്. തനിക്ക് എതിരെ യാതൊരു ആരോപണങ്ങളും ഉയരാത്ത സാഹചര്യത്തിലും താന്‍ നേതൃത്വം കൊടുക്കുന്ന സംഘടനയിലെ പുഴുക്കുത്തുകളില്‍ മനംമടുത്ത് ധാർമികതയെ മുറുകെ പിടിച്ച് രാജി സമര്‍പ്പിച്ച മോഹന്‍ലാലിനെ അംഗങ്ങള്‍ ഒന്നടങ്കം ആദരിക്കുമ്പോഴും കപടന്യായങ്ങള്‍ കൊണ്ട് തെറ്റിനെ ന്യായീകരിക്കുന്ന ചിലരും സംഘടനയുടെ ഉന്നത പദവികളില്‍ നിലനില്‍ക്കാന്‍ ശ്രമിക്കുന്നത് അവരെ അസ്വസ്ഥരാക്കുന്നു. ‌

എന്തായാലും മലയാള സിനിമയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ പഴയതു പോലെ എന്ത് അന്യായവും ചെയ്ത ശേഷം സംഘടിതമായി ന്യായീകരിച്ചും സഹായിച്ചും പിടിച്ചു നില്‍ക്കാമെന്ന ആത്മവിശ്വാസം പലര്‍ക്കും നഷ്ടപ്പെട്ടു കഴിഞ്ഞു. അതുകൊണ്ട് തന്നെ വിവേകമുളളവര്‍ ബുദ്ധിപൂര്‍വം മാറി നില്‍ക്കാനാണ് സാധ്യത. പകരം വലിയ ഒരു തിരുത്തല്‍ ശക്തിയായി പൊതുസമൂഹം കരുതുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുളള യുവതലമുറ നേതൃത്വത്തില്‍ വന്നാല്‍ നിലവിലുളള അരക്ഷിതാവസ്ഥ മാറി സമാധാനപരമായ അന്തരീക്ഷം സംജാതമാകും. സംഘടനയില്‍ അംഗത്വം ലഭിക്കാന്‍ പോലും ശരീരം കാഴ്ച വയ്ക്കണമെന്ന് ഒരു സീനിയര്‍ അംഗം ആവശ്യപ്പെട്ടതായി ഒരു നടി ചാനലുകളില്‍ വന്നിരുന്ന് പറയുമ്പോള്‍ നഷ്ടമാകുന്നത് മുഴുവന്‍ നടീനടന്‍മാരുടെയും അഭിമാനവും അന്തസുമാണ്. അതുകൊണ്ട് തന്നെ ഇനിയുളള നാളുകളില്‍ വളരെ അവധാനതയോടെയാവും അവര്‍ തങ്ങളെ നയിക്കേണ്ടവരെ തിരഞ്ഞെടുക്കുക.

English Summary:

A new era dawns in Malayalam cinema as Mohanlal, Siddique, and others depart AMMA. Who will lead the actors' association now.