ഒരു മാറ്റം വരണമെന്നുണ്ടെങ്കിൽ പൊട്ടിത്തെറി ഉണ്ടാകണമെന്ന് പ്രശാന്ത് അലക്സാണ്ടർ. തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തട്ടെ എന്നുള്ളത് മാത്രമാണ് പരിഹാരം എന്നു ചിന്തിക്കരുത്. തെറ്റുകൾ സംഭവിക്കാതെ ഇരിക്കണം. ചിലതൊന്നും തമാശയായി തള്ളിക്കളയാനാവില്ല. നിർദോഷമെന്നു തോന്നുന്ന തമാശകൾ പ്രോത്സാഹിപ്പിക്കുന്നത്

ഒരു മാറ്റം വരണമെന്നുണ്ടെങ്കിൽ പൊട്ടിത്തെറി ഉണ്ടാകണമെന്ന് പ്രശാന്ത് അലക്സാണ്ടർ. തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തട്ടെ എന്നുള്ളത് മാത്രമാണ് പരിഹാരം എന്നു ചിന്തിക്കരുത്. തെറ്റുകൾ സംഭവിക്കാതെ ഇരിക്കണം. ചിലതൊന്നും തമാശയായി തള്ളിക്കളയാനാവില്ല. നിർദോഷമെന്നു തോന്നുന്ന തമാശകൾ പ്രോത്സാഹിപ്പിക്കുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു മാറ്റം വരണമെന്നുണ്ടെങ്കിൽ പൊട്ടിത്തെറി ഉണ്ടാകണമെന്ന് പ്രശാന്ത് അലക്സാണ്ടർ. തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തട്ടെ എന്നുള്ളത് മാത്രമാണ് പരിഹാരം എന്നു ചിന്തിക്കരുത്. തെറ്റുകൾ സംഭവിക്കാതെ ഇരിക്കണം. ചിലതൊന്നും തമാശയായി തള്ളിക്കളയാനാവില്ല. നിർദോഷമെന്നു തോന്നുന്ന തമാശകൾ പ്രോത്സാഹിപ്പിക്കുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു മാറ്റം വരണമെന്നുണ്ടെങ്കിൽ പൊട്ടിത്തെറി ഉണ്ടാകണമെന്ന് പ്രശാന്ത് അലക്സാണ്ടർ. തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തട്ടെ എന്നുള്ളത് മാത്രമാണ് പരിഹാരം എന്നു ചിന്തിക്കരുത്. തെറ്റുകൾ സംഭവിക്കാതെ ഇരിക്കണം. ചിലതൊന്നും തമാശയായി തള്ളിക്കളയാനാവില്ല. നിർദോഷമെന്നു തോന്നുന്ന തമാശകൾ പ്രോത്സാഹിപ്പിക്കുന്നത് അതിലും ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്ന് വ്യക്തിജീവിതത്തിലും പ്രഫഷനൽ ജീവിതത്തിലും ഉണ്ടായ ചില ദുരനുഭവങ്ങൾ പങ്കുവച്ച് പ്രശാന്ത് പറയുന്നു. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് പ്രശാന്തിന്റെ തുറന്നു പറച്ചിൽ. 

പ്രശാന്തിന്റെ വാക്കുകൾ: "ചെറുപ്പത്തിൽ ഞാൻ നല്ല തടിയനായിരുന്നു. പരീക്ഷയ്ക്ക് വേറെ ക്ലാസുകളിലാണല്ലോ ഇരിക്കുക. സീനിയേഴ്സിന്റെ കൂടെയാണ് പരീക്ഷയ്ക്ക് ഇരിക്കുന്നത്. പത്താം ക്ലാസിലെ രണ്ടു ചേട്ടന്മാരുടെ ഇടയിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന ഞാനും. എനിക്ക് നല്ല വണ്ണമുണ്ടായിരുന്നു. ഈ ചേട്ടന്മാരുടെ ഒരു തമാശ, എന്നെ കാണുമ്പോൾ എന്റെ മാറിൽ കയറിപ്പിടിക്കും. വണ്ണമുള്ളവരെ കാണുമ്പോഴുള്ള ഒരു രസം. ആദ്യത്തെ ദിവസം ഇവർ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് മനസിലായില്ല. വീട്ടിൽ അമ്മാച്ചന്മാർ സ്നേഹത്തോടെ കെട്ടിപ്പിടിക്കുന്ന പോലെ, ഇവർക്ക് എന്നോട് ഇത്രമാത്രം സ്നേഹം തോന്നാൻ മുൻപരിചയം ഒന്നുമില്ലല്ലോ. വേദനിച്ചു തുടങ്ങിയപ്പോഴാണ് ഇത് സ്നേഹമല്ലെന്നും അവർ എന്തോ തമാശ കാണിക്കുന്ന പോലെ ചെയ്യുന്നതാണെന്നും മനസിലാക്കുന്നത്." 

ADVERTISEMENT

"അവർ അതിൽ സന്തോഷം കണ്ടെത്തുന്നുണ്ടോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ, എനിക്ക് പരീക്ഷ എഴുതാൻ പേടിയായി. ആ ക്ലാസിലേക്ക് പരീക്ഷ എഴുതാൻ പോകണമല്ലോ എന്ന പേടി! നിങ്ങൾക്കു വേണമെങ്കിൽ ചോദിക്കാം, ടീച്ചർമാരോട് പരാതി പറഞ്ഞുകൂടെ എന്ന്. എന്റെ ആ മാനസികാവസ്ഥയിൽ ഞാൻ ടീച്ചേഴ്സ് റൂമിന്റെ അടുത്തു വരെ നടക്കും. പക്ഷേ, ഞാൻ ആലോചിക്കുന്നത് വേറെ ചില കാര്യങ്ങളാണ്. ടീച്ചർ ഇനി ഇക്കാര്യം അവരോട് ചോദിച്ചിട്ട്, അവർ പിന്നീട് എന്നെ എന്തെങ്കിലും ചെയ്താലോ? ക്ലാസിലും സ്കൂളിലും അല്ലേ ടീച്ചർക്ക് എന്നെ സംരക്ഷിക്കാൻ കഴിയൂ. പുറത്തോ? അതുകൊണ്ട്, ഞാൻ അത് ചിരിച്ച് 'വിട് ചേട്ടാ' എന്നൊക്കെ പറഞ്ഞ് സഹിക്കും. പക്ഷേ, ഇത് എനിക്കൊരു ട്രോമ തന്നിട്ടുണ്ട്. അതിനെ അതിജീവിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാകും ഞാൻ ചിലപ്പോൾ ഒരു സീനിയറെ തല്ലിയിട്ടുണ്ടാകുക, ഒരു ഗ്യാങ്ങിനെ ഉണ്ടാക്കിയിട്ടുണ്ടാവുക. ഞാൻ ദുർബലനല്ല എന്നു കാണിക്കാൻ ശ്രമിച്ചു ശ്രമിച്ചാണ് ഞാൻ ആ സ്കൂളിലെ ലീ‍ഡർ ആയത്. ഞാൻ ലീഡറായപ്പോൾ ആർക്കെങ്കിലും ഇങ്ങനെ സംഭവിക്കുന്നുണ്ടോ എന്ന് നോക്കിയിട്ടൊന്നുമില്ല. എന്റെ അനുഭവമാണ് ഞാൻ പറഞ്ഞത്," പ്രശാന്ത് പങ്കുവച്ചു.  

"മീടൂ ക്യാംപെയ്ൻ വന്ന സമയത്ത് എല്ലാവരും ഒന്നു ഭയന്നു. ഒരു തമാശ പോലും പറയാൻ പറ്റാത്ത അവസ്ഥയായി. ഞാൻ ഒരു ഹിന്ദി സിനിമ ചെയ്തപ്പോൾ അർജുൻ കപൂർ ഉൾപ്പടെ ഞങ്ങൾ അഞ്ചു കഥാപാത്രങ്ങളാണ് പ്രധാനമായും ഉണ്ടായിരുന്നത്. ഈ ഷൂട്ടിന്റെ ഏകദേശം അവസാനത്തിലാണ് ഞങ്ങളുടെയൊക്കെ ഭാര്യമാരായി അഭിനയിക്കുന്നവർ സെറ്റിലെത്തുന്നത്. അതുവരെ സ്ത്രീകൾ ഇല്ലാത്ത സെറ്റായിരുന്നു ഞങ്ങളുടേത്. എന്റെ ഭാര്യയുടെ കഥാപാത്രം ചെയ്തത് ഒരു മലയാളിയായിരുന്നു. ഞാൻ അവരെ പരിചയപ്പെട്ടു. സംസാരിച്ചുകൊണ്ടിരുന്നപ്പോൾ എന്റെയൊപ്പം ഉണ്ടായിരുന്ന സീനിയറായ ഒരു നടൻ വന്നു. ആ സിനിമയിൽ എന്റെ കഥാപാത്രത്തിന്റെ പേര് പിള്ള എന്നായിരുന്നു. അദ്ദേഹം ഒരു ഡയലോഗ് അടിച്ചു. എന്താ പിള്ളൈ, ഭാര്യ വന്നല്ലോ! ഇന്നത്തെ പരിപാടി എന്താ? സിനിമ കാണാൻ പോകുന്നുണ്ടോ? ഡിന്നർ ഒരുമിച്ചാണോ എന്നൊക്കെ ചോദിച്ചു. എന്റെ ക്യാരക്ടർ വച്ച് അദ്ദേഹം ഒരു തമാശ പറഞ്ഞതാണ്."

ADVERTISEMENT

"അരമണിക്കൂർ കഴിഞ്ഞപ്പോൾ സംവിധായകൻ എന്നെ വിളിപ്പിച്ചു. ആ ആക്ടർ എന്താണ് ഈ നടിയുടെ മോശമായി പെരുമാറിയത് എന്ന് എന്നോടു ചോദിച്ചു. കാസ്റ്റിങ് ഏജൻസിയിൽ പരാതി പോയി, അവിടെ നിന്ന് പ്രൊഡക്ഷനിൽ വിളിച്ച്, അവർ നേരിട്ട് വിഷയം സംവിധായകന്റെ അടുത്തേക്ക് എത്തിക്കുകയാണ്. ഇക്കാര്യം പരിഹരിച്ചിട്ട് ഷൂട്ട് തുടർന്നാൽ മതിയെന്നാണ് അദ്ദേഹത്തിന് കിട്ടിയ നിർദേശം. അതാണ് എന്നെ വിളിച്ചത്. ഇതിനെയൊക്കെ ഇത്ര സീരിയസ് ആയി എടുക്കണോ എന്നു വേണമെങ്കിൽ നമുക്ക് ചോദിക്കാം. ഞാൻ അവരോടു ചോദിച്ചു. അദ്ദേഹം ഒരു തമാശയായി പറഞ്ഞതല്ലേ? ഇത്ര ഗൗരവമായി പ്രതികരിക്കേണ്ട കാര്യമുണ്ടോ എന്നു ചോദിച്ചു. ഇത് ഇവിടെ പരാതിപ്പെട്ടില്ലെങ്കിൽ, ഇതിന് അപ്പുറത്തെ ഡയലോഗ് അയാൾ പറഞ്ഞാൽ എന്തു ചെയ്യും എന്നായിരുന്നു അവരുടെ മറുപടി. അവർക്ക് ഇതിനു മുൻപ് മോശപ്പെട്ട അനുഭവം ഉണ്ടായിട്ടുണ്ട്. ഇങ്ങനെ തമാശകളിൽ തുടങ്ങി, വളരെ മോശപ്പെട്ട കമന്റുകളിലേക്ക് പോയ അനുഭവം അവർക്ക് ഉണ്ടായിട്ടുണ്ട്," പ്രശാന്ത് പറയുന്നു. 

മലയാളത്തിൽ പ്രഫഷനലിസം ഇല്ലായ്മയുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നതായി പ്രശാന്ത് പറഞ്ഞു. "ബോംബെയിൽ സിനിമയ്ക്ക് കാസ്റ്റ് ചെയ്യുന്നത് കാസ്റ്റിങ് ഏജൻസികളാണ്. പ്രധാന കഥാപാത്രങ്ങളെ ഒഴിച്ച് ബാക്കിയെല്ലാം കാസ്റ്റ് ചെയ്യുന്നത് അവരാണ്. അത്രയ്ക്ക് പവർഫുൾ ആണ് ആ ഏജൻസികൾ. കാസ്റ്റിങ് ഡയറക്ടർ ഒരു സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതി വന്നതിനെ തുടർന്ന് അയാളുടെ ലൈസൻസ് റദ്ദ് ചെയ്തിട്ടുണ്ട്. ഇതിന് അവിടെ ഒരു വ്യവസ്ഥിതി അവിടെയുണ്ട്. മലയാളം ഇൻഡസ്ട്രിയിൽ ഒരു പ്രഫഷനലിസം ഇല്ലായ്മയുണ്ടെന്നാണ് ഹേമ കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നത്. ആ പ്രഫഷനലിസത്തിലേക്ക് നമ്മൾ എത്തണം. നമ്മൾ അതിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. കോവിഡ‍ിനു ശേഷം സമൂഹത്തിന്റെ ചിന്താഗതികളിൽ മാറ്റം സംഭവിച്ചിട്ടുണ്ട്. നായക കഥാപാത്രത്തിന്റെ ഹീറോയിസം കാണിക്കുന്നതിൽ വ്യത്യാസം സംഭവിച്ചിട്ടുണ്ട്. നരസിംഹത്തിലെ ഡയലോഗ് എല്ലാവരും എടുത്ത് ട്രോൾ ചെയ്യുകയാണ്. ഇന്ന് അത് പറയാൻ പറ്റില്ല. പോയി പണി നോക്കെടോ എന്നു പറയുന്ന നായികയാണ് ഇന്നുള്ളത്. സ്ത്രീകൾക്ക് അത്യാവശ്യം സ്വാതന്ത്ര്യം കൊടുക്കുന്ന മോഡേൺ ഫാമിലിയാണ് ഞങ്ങളുടേത് എന്ന ഫഹദിന്റെ ഡയലോഗിന്റെ ഹ്യൂമർ മനസിലാക്കാൻ പറ്റാത്ത ആളുകളുള്ള നാടാണ് കേരളം." 

ADVERTISEMENT

"ഒരു ദുരനുഭവം ഉണ്ടാകുമ്പോൾ അവർ എന്തുകൊണ്ട് ഭയപ്പെടുന്നു എന്നു ചോദിച്ചാൽ അത് അവരുടെ മാനസികാവസ്ഥയാണ്. എക്സിബിഷനിസം എന്ന സ്വഭാവവൈകല്യം ഉള്ള ഒരാൾ ഒരു സ്ത്രീയുടെയും ദേഹത്തിൽ സ്പർശിക്കുന്നില്ല. ദൂരെ നിന്ന് തുണി പറിച്ച് കാണിക്കുന്നേയുള്ളൂ. അതു കാണുമ്പോൾ ആ സ്ത്രീ അനുഭവിക്കുന്ന പ്രയാസവും ടെൻഷനുമണ്ടല്ലോ. ഒരു പുരുഷന്റെ ലിംഗം കണ്ടല്ലോ എന്നോർത്ത് സന്തോഷിക്കുകയൊന്നും അവർ ചെയ്യില്ല. അവർക്കാകെ അറപ്പും പ്രശ്നങ്ങളുമാണ് തോന്നുക. എന്തുകൊണ്ട് അവർ പരാതിപ്പെടുന്നില്ല എന്ന ചോദ്യത്തിന് അർഥമില്ല. അവർക്ക് തുറന്നു പറയാനും പരാതിപ്പെടാനും ഭയമുണ്ട്. പക്ഷേ, അത്തരം ആളുകൾക്ക് എല്ലാം തുറന്നു പറയാൻ ഒരു സാഹചര്യം ഒരുക്കുകയാണ്," പ്രശാന്ത് പറയുന്നു. 

"സർക്കാരിന് ഏറ്റവും കൂടുതൽ വരുമാനം നേടിക്കൊടുക്കുന്ന ഒന്നാണ് സിനിമ ഇൻഡസ്ട്രി. അത് പ്രഫഷനൽ ആകണം. കൃത്യമായി നീങ്ങണം എന്നുള്ളത് ഒരു നാടിന്റെ ആവശ്യമാണ്. ജനങ്ങൾക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ എന്റർടെയ്ൻമെന്റ് കൊടുക്കുന്ന ഇൻ‍ഡസ്ട്രിയാണ് ഇത്. പ്രഫഷനൽ ആക്കാനുള്ള നിർദേശങ്ങളുണ്ടോ എന്ന് പരിശോധിക്കണം. ഒരു മാറ്റം വരണമെന്നുണ്ടെങ്കിൽ പൊട്ടിത്തെറി ഉണ്ടാകണം. തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തട്ടെ എന്നുള്ളത് മാത്രമാണ് പരിഹാരം എന്നു ചിന്തിക്കരുത്. തെറ്റുകൾ സംഭവിക്കാതെ വരണം. അങ്ങനെ സംഭവിച്ചാൽ തുറന്നു പറയാനുള്ള ധൈര്യം തോന്നുന്ന തരത്തിൽ വ്യവസ്ഥിതി വളരണം," പ്രശാന്ത് വ്യക്തമാക്കി.

English Summary:

From body-shaming to on-set sexism, Prasanth Alexander shares his personal experiences and the lasting impact of misconduct. Learn why he's advocating for a cultural shift in the film industry.