ടൊവിനോ തോമസ് മൂന്ന് വ്യത്യസ്ത വേഷങ്ങളിൽ എത്തുന്ന 3D ചിത്രം അജയന്റെ രണ്ടാം മോഷണം (എആർഎം) ട്രെയിലറിനെ പ്രശംസിച്ച് പ്രശാന്ത് നീലും ഹോംബാലെ ഫിലിംസും. ഹോമ്പാലെ ഫിലിംസിന്റെ ഓഫിസിൽ വച്ചാണ് സംവിധായകൻ പ്രശാന്ത് നീൽ, ഹോംബാലെ ഫിലിംസിന്റെ നിർമാതാക്കളായ വിജയ് കിരഗണ്ടൂർ, ചാലുവെ ഗൗഡ,എന്നിവർ ചേർന്ന് ARM ട്രെയിലർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടൊവിനോ തോമസ് മൂന്ന് വ്യത്യസ്ത വേഷങ്ങളിൽ എത്തുന്ന 3D ചിത്രം അജയന്റെ രണ്ടാം മോഷണം (എആർഎം) ട്രെയിലറിനെ പ്രശംസിച്ച് പ്രശാന്ത് നീലും ഹോംബാലെ ഫിലിംസും. ഹോമ്പാലെ ഫിലിംസിന്റെ ഓഫിസിൽ വച്ചാണ് സംവിധായകൻ പ്രശാന്ത് നീൽ, ഹോംബാലെ ഫിലിംസിന്റെ നിർമാതാക്കളായ വിജയ് കിരഗണ്ടൂർ, ചാലുവെ ഗൗഡ,എന്നിവർ ചേർന്ന് ARM ട്രെയിലർ കണ്ടത്. ചിത്രം ഓണം റിലീസായി സെപ്റ്റംബർ 12ന് തിയറ്ററുകളിൽ എത്തും. 

ഇന്ത്യൻ സിനിമയിൽ ബോക്സ് ഓഫിസിൽ തരംഗം തീർത്ത കെജിഎഫ്, കെജിഎഫ് 2, സലാർ എന്നീ ചിത്രങ്ങൾ സമ്മാനിച്ച വിജയ ജോഡികൾ ആണ് പ്രശാന്ത് നീലും ഹോംബാലെ ഫിലിംസും. ഹോംബാലെ ഫിലിംസ് ആണ് ചിത്രത്തിന്റെ കന്നഡ വിതരണാവകാശം സ്വന്തമാക്കിയിട്ടുള്ളത്.  മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്‌ചേഴ്‌സിന്റെ  ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മലയാളം തെലുഗ്, കന്നഡ, ഹിന്ദി,തമിഴ്  എന്നീ 5 ഭാഷകളിലായി ഈ പാൻ ഇന്ത്യൻ ചിത്രം ലോകമെമ്പാടും തിയറ്ററുകളിൽ എത്തും 

ADVERTISEMENT

തമിഴ്, തെലുങ്ക്, മലയാളം ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മലയാള സിനിമകളിൽ തുടങ്ങി  ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന ജോമോൻ ടി ജോൺ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിങ് നിർവഹിക്കുന്നത് ഷമീർ മുഹമ്മദ്‌.

കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ പി തോമസ്, , പ്രിൻസ് പോൾ,അഡീഷണൽ സ്ക്രീൻ പ്ലേ - ദീപു പ്രദീപ്‌,പ്രോജക്ട് ഡിസൈൻ: എൻ.എം. ബാദുഷ, ലൈൻ പ്രൊഡ്യൂസർ സന്തോഷ്‌ കൃഷ്ണൻ,പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ഹർഷൻ പട്ടാഴി,ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്,പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, മേക്കപ്പ് ആൻഡ് ഹെയർ : റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: പ്രവീൺ വർമ്മ, സ്റ്റണ്ട്: വിക്രം മോർ, ഫീനിക്സ് പ്രഭു,അഡീഷണൽ സ്റ്റണ്ട്സ് സ്റ്റന്നർ സാം ആൻഡ് പിസി, 

ADVERTISEMENT

കൊറിയോഗ്രാഫി- ലളിത ഷോബി,ക്രിയേറ്റീവ് ഡയറക്ടർ: ദിപിൽ ദേവ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ,അസോസിയേറ്റ് ഡയറക്ടർ: ശരത് കുമാർ നായർ, ശ്രീജിത്ത് ബാലഗോപാൽ,അസോസിയേറ്റ് സിനിമട്ടോഗ്രാഫർ സുദേവ്,കാസ്റ്റിങ് ഡയറക്ടർ: ഷനീം സയീദ്,കളരി ഗുരുക്കൾ പി.വി. ശിവകുമാർ ഗുരുക്കൾ,സൗണ്ട് ഡിസൈൻ: സച്ചിൻ ആൻഡ് ഹരിഹരൻ (സിംഗ് സിനിമ), ഓഡിയോഗ്രാഫി: എം.ആർ രാജാകൃഷ്ണൻ, കാസ്റ്റിങ് ഡയറക്ടർ ഷനീം സയിദ്, പോസ്റ്റ്‌ പ്രൊഡക്ഷൻ സൂപ്പർവൈസർ- അപ്പു എൻ ഭട്ടതിരി.

ഡിഐ സ്റ്റുഡിയോ ടിന്റ്, സ്റ്റിരിയോസ്കോപ്പിക് 3 ഡി കൺവെർഷൻ രാജ് എം സയിദ്( റെയ്സ് 3ഡി )കോൺസപ്റ്റ് ആർട്ട്– സ്റ്റോറിബോർഡ്: മനോഹരൻ ചിന്ന സ്വാമി,  കോൺസെപ്റ്റ് ആർട്ടിസ്റ്റ് - കിഷാൽ സുകുമാരൻ, വി എഫ് ഏക് സ് സൂപ്പർ വൈസർ സലിം ലാഹിർ, വി എഫ് എക്സ് എൻവിഷൻ വി എഫ് എക്സ്, വിഷ്വൽ ബേർഡ്സ് സ്റ്റുഡിയോ, മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ്, കളറിസ്റ്റ് ഗ്ലെൻ കാസ്റ്റിലോ, ലിറിക്സ്: മനു മൻജിത്ത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ലിജു നാടേരി,ഫഹദ് പേഴുംമൂട്, പ്രീവീസ് റ്റിൽറ്റ്ലാബ്, അഡ്മിനിസ്‌ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ്  അഖിൽ യശോദരൻ,സ്റ്റിൽസ് ബിജിത്ത് ധർമടം, ഡിസൈൻസ് യെല്ലോ ടൂത്ത്സ്,പി ആർ ഒ ആൻഡ് മാർക്കറ്റിങ് വൈശാഖ് ടി വടക്കേവീട്, ജിനു അനിൽകുമാർ, വാർത്താപ്രചരണം ബ്രിങ്ഫോർത്ത് മീഡിയ.

English Summary:

*KGF Director Prashanth Neel Blown Away by Tovino Thomas' Triple Role in 'ARM' Trailer